Categories: Kerala

കൂടത്തായി കൊലപാതക പരമ്പര; നാലാം കുറ്റപത്രം ഇന്ന് സമര്‍പ്പിക്കും

കൂടത്തായി: കൂടത്തായി കൊലപാതക പരമ്പര കേസില്‍ നാലാം കുറ്റപത്രം ഇന്ന് സമര്‍പ്പിക്കും. മഞ്ചാടിയില്‍ മാത്യു വധക്കേസിലെ കുറ്റപത്രമാണ് സമര്‍പ്പിക്കുന്നത്. മാത്യുവിന് വെള്ളത്തിലും, മദ്യത്തിലും സയനൈഡ് കലര്‍ത്തി നല്‍കിയാണ് കൊല നടത്തിയത്. ജോളിയുടെ ഭര്‍ത്താവ് റോയ് തോമസിന്റെ മരണത്തില്‍ മാത്യു സംശയം പ്രകടിപ്പിച്ചിരുന്നു. ഇതാണ് കൊലയ്ക്ക് കാരണം.

ജോളിയുടെ ആദ്യ ഭര്‍ത്താവ് റോയ് തോമസിന്റെ മാതൃസഹോദരനായ മഞ്ചാടിയില്‍ മാത്യുവിനെ മദ്യത്തിലും വെള്ളത്തിലും സയനൈഡ് കലര്‍ത്തി കൊലപ്പെടുത്തിയെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. ജോളിയുടെ ഭര്‍ത്താവായ റോയ് തോമസിന്റെ മരണത്തില്‍ സംശയം പ്രകടിപ്പിക്കുകയും സ്വത്തുക്കള്‍ ജോളിക്ക് നല്‍കുന്നതില്‍ മാത്യു എതിര്‍പ്പ് പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. ഇതാണ് മാത്യുവിനെ കൊലപ്പെടുത്താനുള്ള കാരണം എന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്.

മാത്യു മാത്രം വീട്ടിലുണ്ടായിരുന്ന ദിവസം ജോളി സയനൈഡ് കലര്‍ത്തിയ മദ്യം നല്‍കി. തുടര്‍ന്ന് മരണ വെപ്രാളത്തിനിടെ വെള്ളം ആവശ്യപ്പെട്ടപ്പോള്‍ അതിലും സനനൈഡ് കലര്‍ത്തി നല്‍കുകയായിരുന്നു. റോയിയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്യണമെന്ന് വാശി പിടിച്ചതും, റോയ് തോമസിന്റെ മരണത്തില്‍ മാത്യു സംശയം പ്രകടിപ്പിച്ചതുമാണ് കൊലക്ക് കാരണം. ജോളിക്ക് സനനൈഡ് സംഘടിപ്പിച്ച് നല്‍കിയ എംഎസ് മാത്യു, പ്രജികുമാര്‍ എന്നിവരാണ് രണ്ടും മൂന്നും പ്രതികള്‍.

admin

Recent Posts

ബംഗാളിലെ ട്രെയിൻ ദുരന്തം : അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി ; മരിച്ചവരുടെ കുടുംബാം​ഗങ്ങൾ‌ക്ക് രണ്ട് ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 രൂപ വീതം ധനസഹായം

ദില്ലി : പശ്ചിമ ബം​ഗാളിലെ ട്രെയിൻ അപകടത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഉദ്യോ​ഗസ്ഥരുമായി സംസാരിച്ച് സ്ഥിതി​ഗതികൾ വിലയിരുത്തിയെന്ന്…

10 mins ago

ഭീതി വിതച്ച് പക്ഷിപ്പനി ! വൈറസിന് ജനിതക വ്യതിയാനമുണ്ടായാൽ മനുഷ്യരിലേക്ക് പടരും ; ജാഗ്രതാ നിർദേശവുമായി ആരോഗ്യവകുപ്പ്

ആലപ്പുഴ : പക്ഷിപ്പനിയെ കരുതിയിരിക്കണമെന്ന മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ് രംഗത്ത്. വൈറസിന് ജനിതക വ്യതിയാനമുണ്ടായാൽ മനുഷ്യരിലേക്ക് പടരുമെന്നതിനാൽ ആരോഗ്യവകുപ്പ് ആലപ്പുഴ ജില്ലയിൽ…

45 mins ago

കോൺഗ്രസിനെ വലിച്ചുകീറി ബി ജെ പി നേതാക്കൾ ! പിന്നാലെ പോസ്റ്റും അപ്രത്യക്ഷമായി |congress

കോൺഗ്രസിനെ വലിച്ചുകീറി ബി ജെ പി നേതാക്കൾ ! പിന്നാലെ പോസ്റ്റും അപ്രത്യക്ഷമായി |congress

2 hours ago

ബന്ദിപോരയിൽ ഏറ്റുമുട്ടൽ ! ഒരു ഭീകരനെ വധിച്ച് സുരക്ഷാ സേന; റീസി ഭീകരാക്രമണം അന്വേഷണം എൻ ഐ എ ക്ക് കൈമാറി കേന്ദ്ര ആഭ്യന്തര മന്ത്രാലയം

ദില്ലി: കശ്മീരിൽ ഭീകരർക്കായുള്ള തെരച്ചിൽ തുടർന്ന് സംയുക്ത സേന. തെരച്ചിലിനിടയിൽ ബന്ദിപോരയിൽ ഏറ്റുമുട്ടലുണ്ടായി. ഒരു ഭീകരനെ സുരക്ഷാ സേന വധിച്ചു.…

2 hours ago

ഐസ്‌ക്രീമിൽ മനുഷ്യ വിരൽ! കമ്പനിയുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു

മുംബൈ: ഐസ്‌ക്രീമിൽ മനുഷ്യ വിരൽ കണ്ടെത്തിയ സംഭവത്തിൽ കമ്പനിയുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു. ഇന്ദാപൂരിലെ ഫോർച്യൂൺ ഡയറി ഇൻഡസ്ട്രീസ് പ്രൈവറ്റ്…

4 hours ago