Categories: Kerala

ജോളിയെ തെളിവെടുപ്പിനായി പൊന്നാമറ്റത്തെത്തിച്ചു : ജോളിയെ ജനക്കൂട്ടം എതിരേറ്റത് കൂക്കിവിളികളോടെ

കോഴിക്കോട്/താമരശേരി: കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യപ്രതി ജോളിയെ തെളിവെടുപ്പിനായി പൊന്നാമറ്റത്തെത്തിച്ചു. പൊന്നാമറ്റം തറവാടിനു മുമ്പില്‍ തടിച്ചുകൂടിയ ജനക്കൂട്ടം കൂക്കിവിളികളോടെയാണ് ജോളിയെ എതിരേറ്റത്. പ്രതിഷേധം കണക്കിലെടുത്ത് പൊലീസ് വന്‍ സുരക്ഷ ഒരുക്കിയിട്ടുണ്ട്. പൊന്നാമറ്റത്തു വച്ചാണ് അന്നമ്മ, ടോം തോമസ്, റോയ് എന്നിവര്‍ മരിച്ചത്. മാത്യു മഞ്ചാടിയിലിന് ജോളി വിഷം നല്‍കിയതും ഇവിടെവച്ചാണ്. ഇവിടെനിന്ന് ഭക്ഷണം കഴിച്ച് പുറത്തിറങ്ങിയശേഷമാണ് മാത്യു മരിച്ചത്.

ജോളിക്കൊപ്പം അറസ്റ്റിലായ പ്രജികുമാറിനെയും മാത്യുവിനെയും പൊന്നാമറ്റത്തെത്തിച്ചിട്ടുണ്ട്. പൊന്നാമറ്റം വീട്ടിലെ തെളിവെടുപ്പിനു ശേഷം പ്രജുകുമാറിന്റെ സ്വര്‍ണക്കടയിലേക്കും എന്‍ഐടിയിലേക്കും തെളിവെടുപ്പിനായി പ്രതികളെ കൊണ്ടുപോകുമെന്നാണ് വിവരം.

കൊലനടത്താനായി ജോളി ഉപയോഗിച്ച സയനൈഡ് കണ്ടെത്താനാണ് പോലീസ് പ്രധാനമായും ശ്രമിക്കുന്നത്. സയനൈഡ് പൊന്നാമറ്റം വീട്ടില്‍ ഒളിപ്പിച്ചുവച്ചിട്ടുണ്ടെന്നാണ് ചോദ്യം ചെയ്യലില്‍ ജോളി നല്‍കിയ മൊഴി. ജോളി ജോലി ചെയ്തതെന്ന് അവകാശപ്പെട്ട എന്‍ഐടി കാമ്പസിനു സമീപമുള്ള ഫ്‌ളാറ്റിലും തെളിവെടുപ്പ് നടത്തും. ഇവിടെ ഇവര്‍ താമസിച്ചിരുന്നതായാണ് വിവരം.

ഈ മാസം 16 വരെയാണ് ജോളിയെയും കൂട്ടുപ്രതികളെയും താമരശേരി ജുഡീഷല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതി കസ്റ്റഡിയില്‍ വിട്ടത്. 11 ദിവസത്തെ കസ്റ്റഡിയാണ് പോലീസ് ആവശ്യപ്പെട്ടതെങ്കിലും ഏഴ് ദിവസത്തേക്കാണ് അനുവദിച്ചത്. ജോളിക്ക് സയനൈഡ് എത്തിച്ചു നല്‍കിയതിന് അറസ്റ്റിലായ മാത്യുവിന്റെയും പ്രജുകുമാറിന്റെയും ജാമ്യാപേക്ഷ തള്ളിക്കൊണ്ടാണ് കോടതി അവരെയും കസ്റ്റഡിയില്‍ വിട്ടത്.

admin

Recent Posts

ബംഗാളിലെ ട്രെയിൻ ദുരന്തം : അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി ; മരിച്ചവരുടെ കുടുംബാം​ഗങ്ങൾ‌ക്ക് രണ്ട് ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 രൂപ വീതം ധനസഹായം

ദില്ലി : പശ്ചിമ ബം​ഗാളിലെ ട്രെയിൻ അപകടത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഉദ്യോ​ഗസ്ഥരുമായി സംസാരിച്ച് സ്ഥിതി​ഗതികൾ വിലയിരുത്തിയെന്ന്…

12 mins ago

ഭീതി വിതച്ച് പക്ഷിപ്പനി ! വൈറസിന് ജനിതക വ്യതിയാനമുണ്ടായാൽ മനുഷ്യരിലേക്ക് പടരും ; ജാഗ്രതാ നിർദേശവുമായി ആരോഗ്യവകുപ്പ്

ആലപ്പുഴ : പക്ഷിപ്പനിയെ കരുതിയിരിക്കണമെന്ന മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ് രംഗത്ത്. വൈറസിന് ജനിതക വ്യതിയാനമുണ്ടായാൽ മനുഷ്യരിലേക്ക് പടരുമെന്നതിനാൽ ആരോഗ്യവകുപ്പ് ആലപ്പുഴ ജില്ലയിൽ…

48 mins ago

കോൺഗ്രസിനെ വലിച്ചുകീറി ബി ജെ പി നേതാക്കൾ ! പിന്നാലെ പോസ്റ്റും അപ്രത്യക്ഷമായി |congress

കോൺഗ്രസിനെ വലിച്ചുകീറി ബി ജെ പി നേതാക്കൾ ! പിന്നാലെ പോസ്റ്റും അപ്രത്യക്ഷമായി |congress

2 hours ago

ബന്ദിപോരയിൽ ഏറ്റുമുട്ടൽ ! ഒരു ഭീകരനെ വധിച്ച് സുരക്ഷാ സേന; റീസി ഭീകരാക്രമണം അന്വേഷണം എൻ ഐ എ ക്ക് കൈമാറി കേന്ദ്ര ആഭ്യന്തര മന്ത്രാലയം

ദില്ലി: കശ്മീരിൽ ഭീകരർക്കായുള്ള തെരച്ചിൽ തുടർന്ന് സംയുക്ത സേന. തെരച്ചിലിനിടയിൽ ബന്ദിപോരയിൽ ഏറ്റുമുട്ടലുണ്ടായി. ഒരു ഭീകരനെ സുരക്ഷാ സേന വധിച്ചു.…

2 hours ago

ഐസ്‌ക്രീമിൽ മനുഷ്യ വിരൽ! കമ്പനിയുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു

മുംബൈ: ഐസ്‌ക്രീമിൽ മനുഷ്യ വിരൽ കണ്ടെത്തിയ സംഭവത്തിൽ കമ്പനിയുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു. ഇന്ദാപൂരിലെ ഫോർച്യൂൺ ഡയറി ഇൻഡസ്ട്രീസ് പ്രൈവറ്റ്…

4 hours ago