Categories: KeralaPolitics

ഒത്തുകളി തന്നെ, ചെറുവള്ളി എസ്‌റ്റേറ് ഏറ്റെടുക്കുന്നത് യോഹന്നാനും പിണറായിയും തമ്മിലുള്ള ഒത്തുകളി;ശബരിമല വിമാനത്താവളം കൈയേറ്റക്കാരെ വെള്ളപൂശിയെടുക്കാനുള്ള സിപിഎം തന്ത്രം;

തിരുവനന്തപുരം: ശബരിമലയ്ക്കുവേണ്ടി വിമാനത്താവളം പണിയാന്‍ ഉറപ്പിച്ച് ഇടതുസര്‍ക്കാര്‍ കച്ചകെട്ടി രംഗത്തെത്തുമ്പോള്‍ ചെറുവള്ളി എസ്‌റ്റേറ്റിനെ കുറിച്ചുള്ള വിവാദങ്ങളും വീണ്ടും കൊഴുക്കുകയാണ്. ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ചുള്ള തര്‍ക്കം നിലനില്‍ക്കുന്ന തോട്ടഭൂമിയില്‍ അനധികൃത കൈയേറ്റക്കാരെ സഹായിക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ട പദ്ധതിയാണ് വീണ്ടും സജീവമാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നത്.

ഇതിന്റെ ആദ്യ പടിയായാണ് വിമാനത്താവളത്തിനായി കണ്ടെത്തിയ ബിലീവിയേഴ്‌സ് ചര്‍ച്ച് അനധികൃതമായി കൈവശം വെച്ചിരിക്കുന്ന ചെറുവള്ളി എസ്‌റ്റേറ്റ് ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഈ നടപടി സ്വയം പ്രഖ്യാപിത ബിഷപ്പായ കെ.പി യോഹന്നാനും മുഖ്യമന്ത്രി പിണറായി വിജയനും തമ്മിലുള്ള ഒത്തുകളിയാണെന്നും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.

തര്‍ക്കഭൂമി ഏറ്റെടുക്കുന്നതിനുള്ള നിയമപരമായ മാര്‍ഗങ്ങള്‍ തേടാനും കഴിഞ്ഞദിവസം മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ തീരുമാനമായിരുന്നു. നടപടികള്‍ വേഗത്തിലാക്കണമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് മുഖ്യമന്ത്രി നിര്‍ദേശവും നല്‍കി. ഭൂമിയുടെ ഉടമസ്ഥതയുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ കേസ് നിലനില്‍ക്കുമ്പോഴാണ് ധൃതിപിടിച്ച് ഭൂമി ഏറ്റെടുക്കാന്‍ ഒരുങ്ങുന്നത്.

നിയമത്തിലെ പഴുത് കണ്ടെത്തിയാണ് സര്‍ക്കാര്‍ പദ്ധതിയുമായി മുന്നോട്ട് പോകുന്നത്. സെക്ഷന്‍ 77 അനുസരിച്ച് കോടതിയില്‍ നഷ്ടപരിഹാരത്തുക കെട്ടിവച്ചാണ് ഭൂമി ഏറ്റെടുക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. സര്‍ക്കാര്‍ ഭൂമി തിരിച്ചുപിടിക്കേണ്ട ഭരണകൂടം നഷ്ടപരിഹാരത്തുക നല്‍കുന്നതാണ് വിവാദങ്ങള്‍ക്ക് ഇടം നല്‍കുന്നത്. സര്‍ക്കാര്‍ ഭൂമി ഏറ്റെടുക്കുന്നതിന് സ്വകാര്യസ്ഥാപനത്തിന് പണം നല്‍കുക വഴി മറ്റു കൈയേറ്റ ഭൂമി തങ്ങളുടേതാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ബിലിവേഴ്‌സ് ചര്‍ച്ചിനും മറ്റു കൈയേറ്റക്കാര്‍ക്കും സാധിക്കും. സര്‍ക്കാരും സഭയും തമ്മിലുള്ള ഒത്തുകളിയാണെന്ന ആക്ഷേപം നേരത്തെ ഉയര്‍ന്നിരുന്നു. ഇതിനെ സാധൂകരിക്കുന്നതാണ് ഒന്നരവര്‍ഷം മാത്രം കാലാവധിയുള്ള സര്‍ക്കാരിന്റെ പദ്ധതിയുമായി മുന്നോട്ട് പോകാനും പണം കെട്ടിവയ്ക്കാനുള്ള തിരക്കിട്ട തീരുമാനം.

സ്‌പെഷ്യല്‍ ഓഫീസര്‍ എം.ജി. രാജമാണിക്യത്തിന്‍റെ നേതൃത്വത്തില്‍ 2015 മെയ് 28ന് ചെറുവള്ളി എസ്‌റ്റേറ്റ് സര്‍ക്കാര്‍ ഏറ്റെടുത്തതാണ്. 18 ഉത്തരവുകളിലായി ഹാരിസണ്‍ മലയാളം പ്ലാന്റേഷന്‍സ് കൈവശം വച്ചതും മറിച്ച് വിറ്റതുമായ 38,171 ഏക്കര്‍ ഭൂമിയാണ് അന്ന് ഏറ്റെടുത്തത്. ഇതില്‍ ചെറുവള്ളി എസ്‌റ്റേറ്റിലെ 2264 ഏക്കറും ഉള്‍പ്പെടും. ഇത്തരമൊരു ഭൂമിക്ക് സര്‍ക്കാര്‍ എന്തിനാണ് പണം നല്‍കുന്നതെന്ന ചോദ്യമാണ് ഉയരുന്നത്. ശബരിമല തീര്‍ഥാടകര്‍ക്കെന്ന വ്യാജേന വിമാനത്താവളം നിര്‍മിക്കുന്നതിന്റെ മറവില്‍ അനധികൃത തോട്ടഭൂമി കൈയേറ്റങ്ങള്‍ സാധൂകരിക്കാനുള്ള രഹസ്യനീക്കത്തിനാണ് സര്‍ക്കാര്‍ ശ്രമം. തോട്ടഭൂമി കയ്യേറിയെന്ന് കണ്ടെത്തി സ്‌പെഷ്യല്‍ ഓഫീസര്‍ ഏറ്റെടുത്ത ചെറുവള്ളി എസ്‌റ്റേറ്റില്‍ നിന്നുള്ള ഭൂമിക്ക് സര്‍ക്കാര്‍ തന്നെ ഓഹരിയവകാശം നല്‍കുന്നതോടെ ഉടമസ്ഥാവകാശം സ്ഥാപിച്ചെടുക്കാന്‍ തൊട്ടം കൈയേറിയവര്‍ക്ക് അനായാസം സാധിക്കും.

admin

Recent Posts

കണ്ണീർക്കടലായി രാജ്കോട്ട് !ഗെയിമിങ് സെന്ററിലുണ്ടായ വൻ തീപിടിത്തത്തിൽ 24 പേർക്ക് ദാരുണാന്ത്യം ! നിരവധി പേർ കേന്ദ്രത്തിൽ കുടുങ്ങിക്കിടക്കുന്നതായി സംശയം

ഗുജറാത്തിലെ ഗെയിമിങ് സെന്ററിലുണ്ടായ വൻ തീപിടിത്തത്തിൽ 24 പേർക്ക് ദാരുണാന്ത്യം. രാജ്കോട്ടിൽ പ്രവർത്തിക്കുന്ന ടിആർപി ഗെയിമിങ് സോണിലാണ് തീപിടിത്തമുണ്ടായത്. നിലവിൽ…

9 hours ago

കേരളത്തിലെ സിസോദിയയാണ് എം ബി രാജേഷെന്ന് ജി ശക്തിധരൻ ! |OTTAPRADHAKSHINAM|

ബാർക്കോഴ ശബ്ദരേഖ പുറത്തുവന്നത് മന്ത്രിയുടെ വിദേശ സന്ദർശനത്തിന് തൊട്ട് പിന്നാലെ ! ഡീൽ നടക്കേണ്ടിയിരുന്നത് വിദേശത്ത് ? |MB RAJESH|…

9 hours ago

കാനില്‍ മത്സരിച്ച മലയാളചിത്രം മറന്ന് വാനിറ്റി ബാഗു പുരാണം; ഇടതു ലിബറലുകളുടെ ഇസ്‌ളാമിക് അജന്‍ഡ

ഫ്രാന്‍സിലെ കാന്‍ ഫിലിം ഫിലിം ഫെസ്റ്റിവലില്‍ മുപ്പതു വര്‍ഷങ്ങള്‍ക്കു ശേഷം ഒരു മലയാള ചിത്രം മത്സര വിഭാഗത്തില്‍ പങ്കെടുത്തു. പായല്‍…

10 hours ago

പാലസ്‌തീന്‌ വേണ്ടി മുറവിളി കൂട്ടുന്നവർ തയ്വാനെ കാണുന്നില്ലേ ? |RP THOUGHTS|

പാലസ്തീനു വേണ്ടി തണ്ണിമത്തൻ ബാഗ് ! കമ്മ്യൂണിസ്റ്റ്‌ ചൈനയുടെ തെമ്മാടിത്തരങ്ങളെക്കുറിച്ചോ മിണ്ടാട്ടമില്ല.. ഇടത് പ്രതിഷേധങ്ങളുടെ ഇരട്ടത്താപ്പ് ഇങ്ങനെ |RP THOUGHTS|…

11 hours ago

അവയവക്കച്ചവടത്തിന് ഇറാന്‍ ബന്ധം| അവിടെയും വി-ല്ല-ന്‍ മലയാളി ഡോക്ടര്‍| ഞെട്ടിപ്പിക്കുന്ന സത്യങ്ങള്‍

അവയവമാഫിയയ്ക്ക് ഭൂഖണ്ഡാനനന്തര ബന്ധം. നാം കാണുന്നത് മഞ്ഞുമലയുടെ കുറച്ചു മാത്രം. അവയവ ദാതാക്കളെ കാത്ത് എല്ലായിടത്തും ദല്ലാളുകള്‍ കറങ്ങി നടക്കുന്നുണ്ട്.…

11 hours ago

59.8% പോളിംഗ് ! ആറാംഘട്ടത്തിൽ ജനം വിധിയെഴുതി; ഏറ്റവും കൂടുതൽ പോളിംഗ് പശ്ചിമബംഗാളിൽ

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ആറാംഘട്ട വോട്ടെടുപ്പിൽ ലഭ്യമാകുന്ന അവസാന കണക്കുകൾ പ്രകാരം 59. 08 % വോട്ട് പോൾ ചെയ്തു. ഏറ്റവും…

11 hours ago