കോട്ടയം: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍, ചൈനയില്‍ നിന്നെത്തിയ മലയാളി വിദ്യാര്‍ത്ഥിനി കോട്ടയത്ത് നിരീക്ഷണത്തില്‍. വുഹാനില്‍ നിന്ന് മടങ്ങിയെത്തിയ മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയാണ് നിരീക്ഷണത്തിലുള്ളത്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡിഎംഒ അറിയിച്ചു.
അതേസമയം, കൊറോണ വൈറസ് പടരുന്ന വുഹാനില്‍ പെണ്‍കുട്ടികളടക്കമുള്ള 20 മലയാളി വിദ്യാര്‍ത്ഥികള്‍ കുടുങ്ങിക്കിടക്കുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. കോഴ്സ് പൂര്‍ത്തിയാക്കി ഇന്റേണ്‍ഷിപ്പിനായി സര്‍വ്വകലാശാലയില്‍ തുടരുന്ന വിദ്യാര്‍ത്ഥികളാണ് ദുരിതത്തിലായിരിക്കുന്നത്.
നേരത്തെ ചില വിദ്യാര്‍ത്ഥികള്‍ നാട്ടിലേക്ക് മടങ്ങിയിരുന്നെങ്കിലും പ്രദേശത്ത് രോഗം പടര്‍ന്നതോടെ ബാക്കിയുള്ളവര്‍ക്ക് സര്‍വ്വകലാശാല നിയന്ത്രണം കൊണ്ടുവന്നു. 20 മലയാളികളടക്കം 56 ഇന്ത്യന്‍ വിദ്യാര്‍ത്ഥികളാണ് അവിടെയുള്ളത്.
വിഷയത്തില്‍ ഇന്ത്യന്‍ എംബസി ഇടപെട്ടിട്ടുണ്ട്. എംബസി ഉദ്യോഗസ്ഥര്‍ ചൈനീസ് അധികൃതരുമായി സംസാരിച്ചു. സ്ഥിതിഗതികള്‍ നിരീക്ഷിച്ചുവരികയാണെന്ന് എംബസി വ്യക്തമാക്കി.
അതിനിടെ, സൗദിയില്‍ മലയാളി നഴ്സിനെ ബാധിച്ചത് ചൈനയില്‍ പടരുന്ന കൊറോണ വൈറസല്ലെന്ന റിപ്പോര്‍ട്ടും പുറത്തുവന്നിരുന്നു. 2012ല്‍ സൗദിയില്‍ റിപ്പോര്‍ട്ട് ചെയ്തതിന് സമാനമായ കൊറോണ വൈറസാണ് ഇതെന്നാണ് വിവരം. ചികിത്സയിലുളള യുവതിയുടെ നില മെച്ചപ്പെട്ടുവരികയാണെന്നും അധികൃതര്‍ വ്യക്തമാക്കി.
ഒളിവിലുള്ള മതപ്രഭാഷകൻ സാക്കിർ നായിക്കിന്റെ നേതൃത്വത്തിലുള്ള ഇസ്ലാമിക് റിസർച്ച് ഫൗണ്ടേഷനെതിരെ (IRF) നടപടികൾ ശക്തമാക്കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. യുഎപിഎ…
ഭാരതവും മലേഷ്യയും തമ്മിലുള്ള പ്രതിരോധ സഹകരണം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ആറാമത് സംയുക്ത സൈനികാഭ്യാസമായ ‘ഹരിമൗ ശക്തി 2026’ മലേഷ്യയിലെ ഇപോയിൽ…
തിരുപ്പറംകുണ്ട്രം ദീപസ്തംഭത്തിൽ തിരുക്കാർത്തിക ദിനത്തിൽ വിളക്ക് തെളിയിക്കണമെന്ന സുപ്രീം കോടതി ഉത്തരവിനെ സ്വാഗതം ചെയ്ത് തിരുനെൽവേലി ജില്ലയിലെ വള്ളിയൂരിൽ ബിജെപി…
ബംഗളൂരുവിൽ ലോഡ്ജ് മുറിയിൽ മലയാളി നഴ്സിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൊല്ലം സ്വദേശിയായ യുവാവ് അറസ്റ്റിൽ. പത്തനംതിട്ടയിലെ അടൂർ…
മധുര തിരുപ്പറങ്കുൻകുണ്ടം മലമുകളിലെ 'ദീപത്തൂണി'ൽ കാർത്തിക ദീപം തെളിയിക്കാനുള്ള നവംബർ 20-ലെ ഉത്തരവ് നടപ്പിലാക്കാത്തതിൽ തമിഴ്നാട് സർക്കാരിനെയും മധുര ജില്ലാ…
2008-ലെ മുംബൈ ഭീകരാക്രമണത്തിന്റെ 18-ാം വാർഷികത്തിൽ ഇരകൾക്ക് ആദരാഞ്ജലിയർപ്പിച്ച് ഇസ്രയേൽ. ഭീകരാക്രമണങ്ങളെ അതിജീവിച്ച ഭാരതീയ ജനതയുടെ കരുത്തിനെയും മറ്റുള്ളവരുടെ ജീവൻ…