Kerala

ചീട്ടുകളി സംഘത്തെ പിടികൂടുന്നതിനിടെ കാൽ വഴുതി കെട്ടിടത്തിൽ നിന്ന് വീണ് എസ്. ഐ മരിച്ച സംഭവത്തിൽ വിറങ്ങലിച്ച് കോട്ടയം ജില്ല; സേനയ്ക്ക് നഷ്ടമായത് കുറ്റാന്വേഷണത്തിന്റെ കാര്യത്തിൽ ഒരു വിട്ട് വീഴ്ചയ്ക്കും തയ്യാറാകാത്ത ഉദ്യോഗസ്ഥനെ; ഓടി രക്ഷപ്പെട്ട സംഘത്തെപ്പറ്റി വിവരം ലഭിക്കാതെ കുഴങ്ങി പോലീസ്

കോട്ടയം: ചീട്ടുകളി സംഘത്തെ പിടികൂടാൻ പോയ രാമപുരം എസ്. ഐ. ജോബി ജോർജ് കെട്ടിടത്തിന് മുകളിൽ നിന്ന് കാൽ വഴുതി വീണ് മരിച്ച സംഭവത്തിന്റെ ഞെട്ടലിലാണ് ഇപ്പോഴും കോട്ടയം ജില്ല. തലയ്ക്കു പിൻഭാഗത്തുണ്ടായ മൂന്ന് സെന്റിമീറ്റർ ആഴത്തിലുള്ള മുറിവാണ് അദ്ദേഹത്തിന്റെ മരണത്തിനിടയാക്കിയത്. ഇന്നലെ രാത്രി 11 മണിയോടെ രാമപുരം പൊലീസ് സ്റ്റേഷന് സമീപത്തായി കെട്ടിടത്തിൽ നിന്നുമാണ് എസ്. ഐ വീണത്.

മൂന്നാം നിലയിൽ നിന്നും രണ്ടു കെട്ടിടങ്ങൾക്കിടിയിലൂടെ താഴേക്ക് വീഴുകയായിരുന്നു. കൂടെയുണ്ടായിരുന്ന പൊലീസുകാരൻ സ്റ്റേഷനിലേക്ക് ഉടൻ തന്നെ വിവരം അറിയിച്ചതോടെ എസ്. ഐ ഉൾപ്പെടെയുള്ളവർ ഓടിയെത്തിയാണ് അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റിയത്. പുറമെയുള്ള ഗുരുതരമായ പരിക്കുകൾ പ്രഥമ ദൃഷ്ട്യാ പ്രകടമായിരുന്നില്ലെങ്കിലും ആന്തരിക രക്തസ്രാവം ഉണ്ടായതോടെ സ്ഥിതി ഗുരുതരമാവുകയായിരുന്നു.

ഇതര സംസ്ഥാന തൊഴിലാളികളുടെ ക്യാമ്പിൽ ചീട്ടുകളിയും ബഹളവും നടക്കുന്നുവെന്ന പരാതി ലഭിച്ചതിനാലാണ് എസ്. ഐയും സ്റ്റേഷൻ ഡ്രൈവറും സംഭവസ്ഥലത്ത് എത്തുന്നത്. പൊലീസുകാർ വന്നതറിഞ്ഞ അന്യസംസ്ഥാന തൊഴിലാളികൾ ചീട്ടുകളി നടന്നതിനു സമീപമുള്ള മറ്റൊരു മുറിയിൽ കയറി കതകടച്ചിരുന്നു. ഒത്തിരി പ്രാവശ്യം പൊലീസ് വിളിച്ചിട്ടും ഇവർ തുറന്നില്ല. ഒടുവിൽ എസ്. ഐ. കതകിൽ ആഞ്ഞു ചവിട്ടുകയുംഇതിന്റെ ആക്കത്തിൽ പിന്നോട്ട് മറിഞ്ഞു വീഴുകയുമായിരുന്നു. വരാന്തയിലുള്ള കൈവരിക്ക് ഉയരം കുറവായതിനാൽ പിന്നോട്ട് മറിഞ്ഞ എസ്. ഐ. കൈവരിയും കടന്ന് രണ്ടു കെട്ടിടങ്ങളുടെ ഇടയിലൂടെ താഴെയുള്ള മതിലിൽ ഇടിച്ചു നിലത്തു വീണു.

രണ്ടു വർഷം മുൻപാണ് ജോബി ജോർജ് ഗ്രേഡ് എസ്. ഐയായി രാമപുരം സ്റ്റേഷനിൽ ചാർജ് ഏറ്റെടുക്കുന്നത് നിയമങ്ങളെക്കുറിച്ച് വ്യക്തമായ ഗ്രാഹ്യമുണ്ടായിരുന്ന അദ്ദേഹം കുറ്റാന്വേഷണത്തിന്റെ കാര്യത്തിൽ ഒരു വിട്ട് വീഴ്ചയ്ക്കും തയ്യാറായിരുന്നില്ല. സംഭവമുണ്ടായ കെട്ടിടത്തിന്റെ മുകളിലത്തെ രണ്ടു നിലകളിലായി അന്യ സംസ്ഥാനക്കാരാണ് താമസിക്കുന്നത്. മുറി പൂട്ടി കതകടച്ചിരുന്നവർ സംഭവ ശേഷം ഓടി രക്ഷപെട്ടു. ഇവരെക്കുറിച്ച് സൂചനകളില്ല .

കോട്ടയം ജില്ല പൊലീസ് മേധാവി കെ. കാർത്തിക് സംഭവ സ്ഥലത്തെത്തി. പാലാ എസ്. എച്ച്. ഒ. കെ. പി. ടോംസൺ ആണ് കേസിന്റെ അന്വേഷണ ചുമതല. ആസ്വഭാവിക മരണത്തിനു കേസ് എടുത്തതായി അദ്ദേഹം അറിയിച്ചു. ഫോറൻസിക് വിഭാഗമെത്തി പരിശോധന നടത്തി.

നാളെ ഉച്ചയ്ക്ക് 12 ന് കോട്ടയം പൊലീസ് ക്ലബ്, 12.30 ന് രാമപുരം പൊലീസ് സ്റ്റേഷൻ, പൊൻകുന്നം പൊലീസ് സ്റ്റേഷൻ എന്നിവിടങ്ങളിലെ പൊതുദർശനത്തിന് ശേഷം മൃതദേഹം പൊൻകുന്നം ഇരുപതാം മൈലിലുള്ള കുടുംബ വീട്ടിലെത്തിക്കും. ചൊവ്വാഴ്ച രാവിലെ 11 മണിയോടെ പൊൻകുന്നം ഹോളി ഫാമിലി ഫോറോന ചർച്ചിൽസംസ്‌ക്കാരം നടത്തും. ഭാര്യ ബിന്ദു അരീക്കതുണ്ടത്തിൽ (കളത്തൂർ ), മകൾ: അൽഫോൻസാ (കാഞ്ഞിരപ്പള്ളി സെന്റ് ജോസഫ് ഒൻപതാം ക്ലാസ്സ് വിദ്യാർത്ഥി ).

Anandhu Ajitha

Recent Posts

സമ്പൂർണ്ണ ശുദ്ധികലശം ! തമിഴ്‌നാട്ടിൽ വോട്ടർ പട്ടികയ്ക്ക് പുറത്ത് പോവുക 97.37 ലക്ഷം പേർ ! എസ്‌ഐആറിന് ശേഷം കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു

ചെന്നൈ : തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണത്തിന് ശേഷം തമിഴ്‌നാട്ടിൽ കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. എസ്‌ഐആറിലൂടെ 97.37 ലക്ഷം…

2 hours ago

ശബരിമല സ്വർണ്ണക്കൊള്ളയിൽ നിർണ്ണായക അറസ്റ്റുമായി എസ്ഐടി! സ്മാർട്ട് ക്രിയേഷൻ സിഇഒയും തട്ടിയെടുത്ത സ്വർണ്ണം വാങ്ങിയ ജ്വല്ലറി ഉടമയും അറസ്റ്റിൽ

തിരുവനന്തപുരം : ശബരിമല സ്വർണക്കൊള്ളയില്‍ നിര്‍ണായക അറസ്റ്റുകൾ.സ്മാർട്ട് ക്രിയേഷൻ സിഇഒ പങ്കജ് ഭണ്ഡാരിയും തട്ടിയെടുത്ത സ്വർണം വാങ്ങിയ ജ്വല്ലറി ഉടമ…

3 hours ago

രാജ്യം ആദ്യം ! സിനിമ അത് കഴിഞ്ഞേയുള്ളു !റസൂൽ പൂക്കുട്ടിക്ക് കയ്യടിച്ച് സോഷ്യൽ മീഡിയ | RASUL POOKUTTY

ചലച്ചിത്ര മേളയിൽ ചില സിനിമകളുടെ പ്രദർശനം തടഞ്ഞത് വിദേശകാര്യ മന്ത്രാലയം ! രാജ്യത്തിൻറെ വിദേശനയവുമായി ബന്ധപ്പെട്ട കാരണങ്ങളെന്ന് റസൂൽ പൂക്കുട്ടി.…

4 hours ago

ശബരിമല സ്വർണ്ണക്കൊള്ളയിൽ സഖാക്കളെ പൂട്ടാൻ കേന്ദ്ര ഏജൻസി രംഗത്ത് I SABARIMALA GOLD SCAM

ശബരിമല സ്വർണ്ണക്കൊള്ള അന്വേഷിക്കാൻ ഇ ഡിയ്ക്ക് കോടതിയുടെ അനുമതി ! രേഖകൾ നൽകാൻ എസ് ഐ ടിയ്ക്ക് നിർദ്ദേശം! പ്രതികളുടെ…

4 hours ago

രക്തസാക്ഷികളുടെ പേരിൽ സത്യപ്രതിജ്ഞ!വൈസ് ചാൻസിലർ ഇറങ്ങിപ്പോയി! കാലിക്കറ്റ് സർവകലാശാലയിലെ ചടങ്ങ് റദ്ദാക്കി!

തേഞ്ഞിപ്പലം : രക്തസാക്ഷികളുടെ പേരിൽ സത്യപ്രതിജ്ഞ ചെയ്തതിനെ തുടർന്ന് സത്യപ്രതിജ്ഞാ ചടങ്ങ് റദ്ദാക്കി കാലിക്കറ്റ് സർവകലാശാല. ഇന്നലെ നടന്ന ഡിഎസ്…

4 hours ago

ശബരിമല സ്വർണക്കൊള്ള! എൻ.വാസുവും മുരാരി ബാബുവുമുൾപ്പെടെ 3 പ്രതികളുടെ ജാമ്യ ഹര്‍ജി തള്ളി ഹൈക്കോടതി

കൊച്ചി : ശബരിമല സ്വർണക്കൊള്ളയിൽ 3 പ്രതികളുടെ ജാമ്യ ഹര്‍ജി തള്ളി ഹൈക്കോടതി . ശബരിമലയിലെ ദ്വാരപാലക ശിൽപങ്ങൾ, കട്ടിളപ്പാളികൾ…

6 hours ago