കോട്ടയം: മെഡിക്കല്‍ കോളജില്‍ ചികിത്സ കിട്ടാതെ രോഗി മരിച്ച സംഭവത്തില്‍ വിശദീകരണവുമായി ആശുപത്രി സൂപ്രണ്ട്. ആംബുലന്‍സില്‍ രോഗിയെ എത്തിച്ച വിവരം അത്യാഹിതത്തിലെ ഡോക്ടര്‍മാര്‍ അറിഞ്ഞിരുന്നില്ലെന്ന് സൂപ്രണ്ട് പറഞ്ഞു. പിആര്‍ഒ ഇക്കാര്യം ഡോക്ടര്‍മാരെ അറിയിച്ചില്ലെന്നും സൂപ്രണ്ട് അറിയിച്ചു.
വെന്റിലേറ്റര്‍ സൗകര്യമുണ്ടോ എന്നാണ് രോഗിയുടെ മകള്‍ ചോദിച്ചത്. ഇല്ലെന്ന് വ്യക്തമാക്കി. മറ്റ് എവിടെയെങ്കിലും സൗകര്യമുണ്ടോയെന്ന് പിആര്‍ഒ അന്വേഷിക്കുന്നതിനിടെ ബന്ധുക്കള്‍ രോഗിയെയും കൊണ്ട് പോയതെന്നും സൂപ്രണ്ട് കൂട്ടിച്ചേര്‍ത്തു. കട്ടപ്പന സ്വദേശി ജേക്കബ് തോമസാണ് ചികിത്സ കിട്ടാതെ മരിച്ചത്. രോഗിയ്ക്ക് മെഡിക്കല്‍ കോളജിനു പുറമേ കോട്ടയത്തെ സ്വകാര്യ ആശുപത്രികളിലും ചികിത്സ നിഷേധിച്ചിരുന്നു. ശ്വാസതടസത്തെ തുടര്‍ന്നാണ് ജേക്കബ് തോമസിനെ മെഡിക്കല്‍ കോളജിലെത്തിച്ചത്.
സംഭവത്തില്‍ ആരോഗ്യ മന്ത്രി കെ.കെ. ഷൈലജ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
2008 നവംബർ 26 രാത്രി ഒൻപതരയോടെ കറാച്ചിയിൽ നിന്ന് കടൽമാർഗ്ഗം എത്തിയ പത്ത് ലഷ്കർ-ഇ-തൊയ്ബ ഭീകരർ മുംബൈയുടെ ഹൃദയത്തിലേക്ക് ഇരച്ചുകയറിയപ്പോൾ…
ഭരണഘടനാ ദിനത്തോടനുബന്ധിച്ച് ഭരണഘടനാ മൂല്യങ്ങളെയും സാമൂഹിക നീതിയെയും ദേശീയ ഐക്യത്തെയും അടിസ്ഥാനമാക്കി ഭാരതം കൈവരിച്ച പരിവർത്തന മുന്നേറ്റങ്ങൾ ജനാധിപത്യ ചരിത്രത്തിലെ…
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓപ്പൺ സ്കൂളിംഗ് (NIOS) 37-ാം സ്ഥാപകദിനത്തോടനുബന്ധിച്ച് ആറ് പുതിയ അക്കാദമിക്, തൊഴിൽപരമായ കോഴ്സുകളും രണ്ട് മൊബൈൽ…
2020-ലെ വടക്കുകിഴക്കൻ ദില്ലി കലാപവുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസിൽ ജയിലിൽ കഴിയുന്ന ഉമർ ഖാലിദിനും ഷർജീൽ ഇമാമിനും ഇടക്കാല ജാമ്യം…
സിപിഎമ്മിലെ മുതിർന്ന നേതാക്കളായ ഇ.പി. ജയരാജനും പി. ജയരാജനും തമ്മിലുള്ള ആരോപണപ്രത്യാരോപണങ്ങൾ പാർട്ടിക്കുള്ളിൽ പുതിയ വിവാദത്തിന് വഴിതുറക്കുന്നു. കണ്ണൂരിലെ വൈദേകം…
എൻവിഡിയ സിഇഒ ജെൻസൻ ഹുവാങ്ങിനെക്കുറിച്ചും ടെസ്ല മേധാവി ഇലോൺ മസ്കിനെക്കുറിച്ചും നടത്തിയ അസാധാരണ പരാമർശങ്ങളിലൂടെ വീണ്ടും വാർത്തകളിൽ ഇടംപിടിച്ച് അമേരിക്കൻ…