knief
പാലക്കാട് ചൂലന്നൂരില്‍ ഒരു കുടുംബത്തിലെ നാലുപേരെ വെട്ടിപ്പരിക്കേല്‍പ്പിച്ച കേസിലെ പ്രതി പോലീസ് പിടിയില്‍. തിരുപ്പൂരില്‍ നിന്നാണ് മുകേഷെന്നയാളിനെ കോട്ടായി പോലീസ് പിടികൂടിയത്. ചിറ്റൂര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പ്രതിയുമായി തെളിവെടുപ്പും നടത്തി. കഴിഞ്ഞ വിഷുദിനത്തിലാണ് ചൂലന്നൂര്‍ സ്വദേശികളായ ഇന്ദ്രജിത്ത്, രേഷ്മ, അച്ഛന് മണി, അമ്മ സുശീല എന്നിവരെ മുകേഷ് ആക്രമിച്ചത്. പ്രതിയായ മുകേഷ്, സുശീലയുടെ സഹോദരിയുടെ മകനാണ്.
മുകേഷ് രേഷ്മയോട് വിവാഹഭ്യാര്‍ത്ഥന നടത്തിയിരുന്നു. ഇത് നിരസിച്ചതിലെ വൈരാഗ്യമാണ് ആക്രമണത്തിന് കാരണം. സംഭവം നടന്ന് രണ്ടര മാസത്തിന് ശേഷമാണ് മുകേഷ് അറസ്റ്റിലാകുന്നത്. തിരിപ്പൂരില്‍ ഒളിവില്‍ കഴിയുകയായിരുന്നു ഇയാള്‍. വീട്ടില്‍ അതിക്രമിച്ച് കടക്കല്‍, വധശ്രമം, മാരകായുധം കൊണ്ട് ആക്രമിക്കല്‍, തീവച്ചു നശിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്.
മാരാകയുധങ്ങളും, പെട്രോള്‍, ഏറുപടക്കം എന്നിവയുമായി എത്തിയ പ്രതി വീട്ടിലേക്ക് അതിക്രമിച്ച് കയറുകയും തീ വയ്ക്കാന്‍ ശ്രമിക്കുകയും ചെയ്തു. ഇത് തടയാന്‍ ശ്രമിച്ചപ്പോഴാണ് വീട്ടുകാര്‍ക്ക് വെട്ടേറ്റത്. ഇന്ദ്രജിത്തിന്റെയും രേഷ്മയുടേയും വിരലുകള്‍ അറ്റുപോയിരുന്നു.
ദക്ഷിണ ഭാരതത്തിലെ അതിപ്രശസ്തമായ മഹാ തീർത്ഥാടന കേന്ദ്രമായ ചക്കുളത്തുകാവ് ശ്രീ ഭഗവതി ക്ഷേത്രത്തിലെ അന്താരാഷ്ട്ര പ്രശസ്തമായ പൊങ്കാല മഹോത്സവത്തിന് ഒരുക്കങ്ങൾ…
തിരുവനന്തപുരം മേലാറന്നൂർ സ്വദേശിയായ പതിനേഴുകാരൻ രുദ്രേഷിന് വാഹനാപകടത്തെ തുടർന്ന് ജീവൻ വെടിയേണ്ടി വന്നുവെങ്കിലും, തന്റെ ശരീരത്തിലെ വിവിധ അവയവങ്ങളിലൂടെ അഞ്ചുപേർക്ക്…
ഭാരതീയ രാഷ്ട്രീയ ചരിത്രത്തിലെ സുവർണ്ണ അധ്യായമായ ഭാരതീയ ജനസംഘം അതിന്റെ പ്രയാണത്തിന്റെ 75-ാം വാർഷികം (പ്ലാറ്റിനം ജൂബിലി) പിന്നിടുമ്പോൾ, രാജ്യസ്നേഹവും…
രാഷ്ട്രീയ സ്വയംസേവക സംഘം സർസംഘചാലക് ഡോ. മോഹൻജി ഭാഗവതിന്റെ 2026ലെ വിജയദശമി പ്രസംഗം ഭാരതത്തിന്റെ ഭാവി വികസനത്തിനുള്ള ദർശനരേഖയാണെന്ന് ധനമഞ്ജുരി…
രാജ്യത്ത് വലിയ വിവാദമായ മഹാദേവ് ഓൺലൈൻ വാതുവെപ്പ് ആപ്പ് കേസിൽ നിർണായക നീക്കവുമായി കേന്ദ്ര അന്വേഷണ ഏജൻസിയായ സിബിഐ. കേസിലെ…
2026 ഒക്ടോബർ 31-ന് സർദാർ വല്ലഭ്ഭായ് പട്ടേലിന്റെ 151-ാം ജന്മവാർഷികം രാഷ്ട്രീയ ഏകതാ ദിവസ് ആയി ഭാരതം ആചരിക്കുന്നു. സ്വതന്ത്ര…