Kerala

കോഴിക്കോട് യുവാവിന്റെ വെട്ടേറ്റ പെൺകുട്ടിയുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതി

കോഴിക്കോട് നാദാപുരത്ത് യുവാവിന്റെ വെട്ടേറ്റ് ചികിത്സയിൽ കഴിയുന്ന പെൺകുട്ടിയുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതി. പെൺകുട്ടി തന്നിൽ നിന്നും ഒഴിഞ്ഞുമാറിയെന്നും തന്റെ മൊബൈൽ നമ്പർ ബ്ലോക്ക്‌ ചെയ്തുവെന്നും ഇതാണ് പ്രകോപനത്തിന് കാരണമായതെന്നും പ്രതി റഫ്നാസ് പോലീസിന് മൊഴി നൽകി. വിദ്യാർത്ഥിനി രാവിലെ കോളേജിൽ നിന്ന് തിരികെ വരുന്ന വഴിയാണ് പ്രതി ആക്രമിച്ചത്.

സംഭവത്തിൽ പ്രതി റഫ്നാസിനെ ഇന്നലെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. പെൺകുട്ടിയെ ക്രൂരമായി ആക്രമിച്ച പ്രതി കുറ്റബോധം പോലും പ്രകടിപ്പിച്ചില്ലെന്ന് പോലീസ് പറഞ്ഞു. പെൺകുട്ടിയെ കൊലപ്പെടുത്താനായിട്ടാണ് എത്തിയതെന്ന് പോലീസിനോട് പ്രതി പറഞ്ഞു. ഇയാൾ അതിനായി കൃത്യമായ പദ്ധതികൾ തയ്യാറാക്കിയാണ് എത്തിയത്. കൊടുവാളും പെട്രോളും കയ്യിൽ കരുതിയിരുന്നു.

രാവിലെ തന്നെ റഫ്‌നാസ് ബൈക്കിൽ പെൺകുട്ടിയുടെ വീടിന് സമീപം എത്തി. കോളേജിലേക്ക് പോകുംവഴിയിൽ വിദ്യാർത്ഥിനിയെ ആക്രമിക്കുകയായിരുന്നു ലക്ഷ്യം. എന്നാൽ പെൺകുട്ടിയുടെ കൂടെ പിതാവ് ഉണ്ടായിരുന്നതിനാൽ ആ പദ്ധതി നടന്നില്ല. പിന്നീട് ഉച്ചയ്ക്ക് പെൺകുട്ടിയെ ബൈക്കിൽ പിന്തുടക്കുകയായിരുന്നു. റഫ്നാസ് പെൺകുട്ടിയെ വെട്ടി വീഴ്ത്തിയ ശേഷം പെട്രോൾ ഒഴിച്ച് കത്തിക്കുകയായിരുന്നു ലക്ഷ്യം. എന്നാൽ കാറിലെത്തിയ നാല് യുവാക്കൾ തടഞ്ഞതിനാൽ പെട്രോൾ ഉപയോഗിക്കാനായില്ല. തുടർന്ന് റഫ്നാസ് സ്വന്തം കൈഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു.

B4 Admin

Recent Posts

ഫോര്‍ട്ട് കൊച്ചിക്ക് ആഘാതമുണ്ടാക്കിയ കോഡര്‍ ഹൗസിലെ തീപിടുത്തം, എന്താണ് കോഡര്‍ ഹൗസ് ?. ബെല്‍ജിയന്‍ ചില്ലുകളും തൂക്കുപാലവും യഹൂദ ചരിത്രത്തിന്റെ ഓര്‍മ്മകളും ഉറങ്ങുന്ന കോഡര്‍ ഹൗസിനെ അറിയാം

ഫോര്‍ട്ട് കൊച്ചിയുടെ മണ്ണില്‍ സഞ്ചാരികളുടെ കണ്ണഞ്ചിപ്പിക്കുന്ന കടും ചുവപ്പ് നിറത്തിലുള്ള കോഡര്‍ ഹൗസ് (Koder House), കൊച്ചിയുടെ സാംസ്‌കാരിക വൈവിധ്യത്തിന്റെയും…

56 minutes ago

സര്‍ക്കാര്‍ ഉദ്യോഗസ്ഥരായ ദമ്പതികളുടെ വീട്ടില്‍ നടന്ന റെയ്ഡില്‍ കണ്ടെത്തിയത് കോടിക്കണക്കിന് രൂപയും സ്വര്‍ണാഭരണങ്ങളും

പട്‌ന : ബിഹാറില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരായ ദമ്പതികളുടെ വീട്ടില്‍ നടന്ന റെയ്ഡില്‍ കോടിക്കണക്കിന് രൂപയും സ്വര്‍ണാഭരണങ്ങളും കണ്ടെത്തി. അനധികൃത സ്വത്ത്…

1 hour ago

അച്ഛന്‍ തിരിച്ചു ജീവനോടെ എത്തുമെന്ന് വിശ്വാസം. പുനര്‍ജന്മത്തിനായി അച്ഛന്റെ മൃതദേഹം മക്കള്‍ ഫ്രീസറിലാക്കിയത് 4 വര്‍ഷം ; ഇതിനായി മക്കള്‍ മാസം തോറും മുടക്കിയത് 1.6 ലക്ഷം

മുംബൈ : അച്ഛന്റെ മൃതദേഹം പുനര്‍ജന്മമെടുക്കുമെന്ന അന്ധവിശ്വാസത്തിലും അഗാധമായ സ്‌നേഹത്തിലും മക്കള്‍ നാല് വര്‍ഷത്തോളം ഫ്രീസറില്‍ സൂക്ഷിച്ചതായി കണ്ടെത്തി. മുംബൈയിലെ…

2 hours ago

രാജ്യത്തിനായി മെഡല്‍ നേടിയവരോട് ഈ അവഗണന എന്തിന്?. മാലയിട്ടാല്‍ മെഡല്‍ കുറയുമോ?. അധ്വാനത്തെ നിന്ദിക്കരുത്. കായികതാരങ്ങള്‍ നേരിടുന്ന സൈബര്‍ ആക്രമണങ്ങളുടെ ഗൗരവം വ്യക്തമാക്കി ആന്‍സി സോജന്റെ തുറന്നു പറച്ചില്‍

കായികതാരങ്ങള്‍ നേരിടുന്ന സൈബര്‍ ആക്രമണങ്ങളുടെ ഗൗരവം വ്യക്തമാക്കുന്നതാണ് ഏഷ്യന്‍ ഗെയിംസ് മെഡല്‍ ജേതാവായ ആന്‍സി സോജന്റെ തുറന്നുപറച്ചില്‍. വ്യക്തിപരമായ തിരഞ്ഞെടുപ്പുകളെയും…

2 hours ago

പഹല്‍ഗാം ഭീകരാക്രമണത്തിലെ അവസാന സൂത്രധാരനെയും ഇന്ത്യന്‍ സൈന്യം വധിച്ചു

ശ്രീനഗര്‍ : ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച അവസാനത്തെ പ്രധാന സൂത്രധാരനെയും ഇന്ത്യന്‍ സൈന്യം വധിച്ചു.…

3 hours ago