Kerala

കോഴിക്കോട് ഹർത്താൽ അനുകൂലികൾ അഴിഞ്ഞാടി: ഏഷ്യാനെറ്റ് ബ്രോഡ് ബാന്‍ഡ് ഓഫിസ് ജീവനക്കാരെയും വനിതാ പമ്പ് ജീവനക്കാരെയുമടക്കം ആക്രമിച്ചു

ഇടത് പക്ഷത്തിന്റെയും വലത് പക്ഷത്തിന്റെയും ആഹ്വാനത്തോടെ നടക്കുന്ന ഹര്‍ത്താലിനിടെ തിരുവനന്തപുരത്തും കോഴിക്കോടും അക്രമം(strike). അയണിമൂടിലും കോഴിക്കോട് നടക്കാവില്‍ പ്രവര്‍ത്തിക്കുന്ന ഏഷ്യനെറ്റ് ബ്രോഡ്ബാന്‍ഡ് ഓഫീസ് സിപിഎം പ്രവര്‍ത്തകര്‍ ആക്രമിച്ചു. ഹര്‍ത്താല്‍ ദിനത്തില്‍ ഓഫീസ് തുറന്ന് പ്രവര്‍ത്തിച്ചു എന്നാരോപിച്ചാണ് വ്യാപക അക്രമം. ഓഫീസ് അടപ്പിക്കാനെത്തിയവര്‍ ജീവനക്കാരെ തടയുകയായിരുന്നു.

അതേസമയം തിരുവനന്തപുരം അയണിമൂടില്‍ പമ്പ് ജീവനക്കാരെ ആക്രമിച്ചെന്നും പരാതി ഉണ്ട്. ഇന്ത്യന്‍ ഓയില്‍ പമ്പിലാണ് സംഭവം. പമ്പ് അടച്ചിടണമെന്ന് ആവശ്യപ്പെട്ട് വനിത ജീവനക്കാരെയടക്കം ആക്രമിക്കുകയായിരുന്നു. ജോലിചെയ്യുന്നവരെ തടയില്ലെന്ന് സമരം ചെയ്യുന്ന യൂണിയന്‍ നേതാക്കള്‍ ഉറപ്പുനല്‍കിയിരുന്നു. കൂടാതെ തൊഴില്‍ ചെയ്യാനായി എത്തുന്നവര്‍ക്ക് സംരക്ഷണം ഒരുക്കുമെന്ന് പോലീസും അറിയിച്ചിരുന്നു.

admin

Recent Posts

ഡ്രൈവര്‍ ലൈംഗിക ആംഗ്യം നടത്തിയതായി കണ്ടില്ലെന്ന് കണ്ടക്ടറുടെ മൊഴി ! മേയര്‍ക്കും ഭര്‍ത്താവിനും കാറിലുള്ളവര്‍ക്കുമെതിരെ ഡ്രൈവര്‍ യദു നാളെ കോടതിയില്‍ പരാതി നല്‍കും

തിരുവനന്തപുരം : നടുറോഡില്‍ മേയര്‍ ആര്യ രാജേന്ദ്രനും കെഎസ്ആര്‍ടിസി ഡ്രൈവറും തമ്മിലുണ്ടായ തര്‍ക്കമുണ്ടായ സംഭവത്തിൽ ഡ്രൈവർ യദു ലൈംഗികാധിക്ഷേപം നടത്തിയതായി…

1 hour ago

പനമ്പള്ളി നഗറിലെ നവജാത ശിശുവിന്റെ മരണം തലയോട്ടി തകർന്നെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട് ; അമ്മയ്‌ക്കെതിരെ കൊലക്കുറ്റം ചുമത്തി

കൊച്ചി പനമ്പിള്ളി നഗറിനടുത്ത് നടുറോഡിൽ കണ്ടെത്തിയ നവജാത ശിശുവിന്‍റെ പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്. തലയോട്ടിക്കുണ്ടായ പരിക്കാണ് മരണം കാരണമെന്നാണ്…

2 hours ago

രാത്രി 9 മണിക്കു ശേഷം അലങ്കാര ദീപങ്ങളും പരസ്യ ബോര്‍ഡുകളും വേണ്ട ! രാത്രി10 നും 2 ഇടയ്ക്ക് വൈദ്യുതി ക്രമീകരണം; വൈദ്യുതി ലാഭിക്കാന്‍ മാര്‍ഗ നിര്‍ദേശങ്ങളുമായി കെഎസ്ഇബി

കനത്ത ചൂടിനെത്തുടർന്ന് സംസ്ഥാനത്ത് കുതിച്ചുയരുന്ന വൈദ്യുതി ഉപഭോഗം നിയന്ത്രിക്കാൻ മാർഗ നിർദേശങ്ങളുമായി കെഎസ്ഇബി. രാത്രി 9 മണി കഴിഞ്ഞാൽ അലങ്കാര…

3 hours ago