കോഴിക്കോട്: മുക്കം നീലേശ്വരം ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ ഫലം തടഞ്ഞുവെച്ച മൂന്നു കുട്ടികള്‍ക്ക് വീണ്ടും പരീക്ഷ. ഇവര്‍ക്ക് വേണ്ടി ആള്‍മാറാട്ടം നടത്തി അധ്യാപകന് പരീക്ഷ എഴുതിയ സംഭവം പുറത്തുവന്നതോടെ, വിദ്യാര്‍ത്ഥികളുടെ ഫലം തടഞ്ഞുവെയ്ക്കുകയായിരുന്നു. മൂന്നുപേരും സേ പരീക്ഷ എഴുതണമെന്ന് വിദ്യാഭ്യാസവകുപ്പ് നിര്‍ദേശിച്ചു. പരീക്ഷയുടെ ഫീസ് സര്‍ക്കാര്‍ വഹിക്കും. അതേസമയം വിദ്യാഭ്യാസവകുപ്പിന്റെ തീരുമാനത്തില്‍ എതിര്‍പ്പുമായി രക്ഷിതാക്കള്‍ രംഗത്തുവന്നിട്ടുണ്ട്. സേ പരീക്ഷ നടത്താനുളള വിദ്യാഭ്യാസവകുപ്പിന്റെ തീരുമാനം അംഗീകരിക്കില്ല എന്ന നിലപാടിലാണ് രക്ഷിതാക്കള്‍.
അതേസമയം വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി അധ്യാപകന് പരീക്ഷയെഴുതിയ സംഭവത്തില്‍ ഇന്ന് അറസ്റ്റ് ഉണ്ടായേക്കും. പ്രിന്‍സിപ്പലിനും രണ്ട് അധ്യാപകര്‍ക്കും എതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. നീലേശ്വരം സ്കൂള്‍ പ്രിന്‍സിപ്പല്‍ കെ റസിയ, അധ്യാപകരായ നിഷാദ് വി മുഹമ്മദ്, പികെ ഫൈസല്‍ എന്നിവര്‍ക്ക് എതിരെയാണ് കേസെടുത്തത്.
ആള്‍മാറാട്ടം, വ്യാജരേഖ ചമയ്ക്കല്‍ തുടങ്ങി നാല് വകുപ്പുകളാണ് മുക്കം പൊലീസ് ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. അതിനിടെ, മുന്‍കൂര്‍ ജാമ്യത്തിനായി പ്രതികള്‍ ഹൈക്കോടതിയെ സമീപിച്ചേക്കുമെന്ന് സൂചനയുണ്ട്.
നിഷാദ് വി മുഹമ്മദ് എന്ന അധ്യാപകന് രണ്ട് വിദ്യാര്‍ത്ഥികളുടെ ഇംഗ്ലീഷ് പരീക്ഷ പൂര്‍ണമായും എഴുതുകയും 32 വിദ്യാര്‍ത്ഥികളുടെ ഐടി പരീക്ഷ തിരുത്തി എഴുതുകയും ചെയ്തതായി ഹയര്‍ സെക്കന്‍ഡറി ഡിപ്പാര്‍ട്ട്മെന്റ് കണ്ടെത്തിയിരുന്നു. ഇത് വിവാദമായതിന് പിന്നാലെയാണ് നിയമ നടപടിയുണ്ടായിരിക്കുന്നത്. സംഭവത്തിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരണമെന്ന പരാതി ഹയര്‍സെക്കന്‍ഡറി ഡയറക്ടര്‍ ഡിജിപിക്ക് കൈമാറിയതിന് പിന്നാലെയാണ് കേസെടുത്തെടുത്തത്.
താന്‍ പഠനവൈകല്യമുള്ള വിദ്യാര്‍ത്ഥികളെ സഹായിക്കുകയാണ് ചെയ്തത് എന്നായിരുന്നു അധ്യാപകന്റെ വാദം. എന്നാല്‍ ഇത് സ്കൂളിലെ ഭിന്നശേഷി കുട്ടികളെ പഠിപ്പിക്കുന്ന അധ്യാപിക തന്നെ തള്ളിക്കളഞ്ഞിരുന്നു.
അസമിലെ ധുബ്രി ജില്ലയിൽ സർക്കാർ ഭൂമി തിരിച്ചുപിടിക്കാൻ ലക്ഷ്യമിട്ട് ഭരണകൂടം നടപ്പിലാക്കിയ നിയമപരമായ കയ്യേറ്റമൊഴിപ്പിക്കൽ നടപടിയെ വർഗീയവൽക്കരിച്ച് അന്താരാഷ്ട്ര മാധ്യമമായ…
കഴിഞ്ഞ മാസം ഡൽഹിയിൽ നടന്ന രാഷ്ട്രീയ റാലികളും നിരന്തരമായ പ്രതിഷേധ സമരങ്ങളും തലസ്ഥാനത്തെ വാണിജ്യ പ്രവർത്തനങ്ങളെയും വ്യാപാരത്തെയും വലിയ രീതിയിൽ…
കേരളത്തിലെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ മുന്നോട്ടുവെച്ച ജനറൽ നെറ്റ്വർക്ക് ആക്സസ് വഴിയുള്ള വൈദ്യുതി വാങ്ങൽ കരാർ പുതിയ വിവാദങ്ങൾക്ക്…
അമേരിക്കൻ ഇടക്കാല തെരഞ്ഞെടുപ്പിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിന്റെ റിപ്പബ്ലിക്കൻ പാർട്ടിക്ക് കനത്ത തിരിച്ചടി. ജനപ്രതിനിധി സഭയിലും സെനറ്റിലും ഡെമോക്രാറ്റുകൾ നേട്ടമുണ്ടാക്കിയതോടെ…
തിരുവനന്തപുരം : ശ്രീകാര്യത്ത് പതിനേഴുകാരനായ അഭിറാമിനെ കൊലപ്പെടുത്തിയ കേസിൽ അന്വേഷണം കൂടുതൽ പേരിലേക്ക് വ്യാപിക്കുന്നു. കേസിലെ രണ്ടാം പ്രതിയും കാപ്പാ…
ഭീകരവാദത്തെ പ്രോത്സാഹിപ്പിച്ചതിന്റെ ദുരിതം അനുഭവിച്ചറിഞ്ഞ് പാകിസ്ഥാൻ സാമ്പത്തികമായി തകർന്നടിയുന്ന കാഴ്ചയാണ് ഇപ്പോൾ പുറത്തുവരുന്നത്. 2019-ൽ പുൽവാമയിൽ നടന്ന ഭീകരാക്രമണത്തെ തുടർന്ന്…