Kerala

കോഴിക്കോട് ഭീകരാക്രമണം: പ്രതി ഷാരൂഖ് സെയ്ഫിയുടെ കസ്റ്റഡി കാലാവധി ചൊവ്വാഴ്ച അവസാനിക്കും

കോഴിക്കോട്: ട്രെയിനിൽ നടന്ന ഭീകരാക്രമണത്തിലെ പ്രതി ഷാരൂഖ് സെയ്ഫിയുടെ കസ്റ്റഡി കാലാവധി
ചൊവ്വാഴ്ച അവസാനിക്കും. ചോദ്യം ചെയ്യലിന്റെ അവസാനഘട്ടത്തിലെങ്കിലും നിർണായക വിവരങ്ങൾ ലഭിക്കുമോ എന്ന ശ്രമത്തിലാണ് അന്വേഷണ സംഘം. ചൊവ്വാഴ്ച കോടതിയിൽ ഹാജരാക്കുന്ന പശ്ചാത്തലത്തിൽ ഇന്നോ നാളെയോ ആക്രമണം നടന്ന എലത്തൂരിലെ റെയിൽവേ ട്രാക്കിൽ എത്തിച്ചും തെളിവെടുപ്പ് നടത്തും. കേസ് എൻ ഐ എ ഏറ്റെടുക്കുന്ന കാര്യത്തിലും വൈകാതെ തീരുമാനം ഉണ്ടായേക്കും. കൂടാതെ ഷാരൂഖിന്റെ ജാമ്യ ഹർജിയും കോടതി ചൊവ്വാഴ്ച പരിഗണിക്കും.

അന്വേഷണം ഏറ്റെടുക്കണമെന്ന് കാട്ടി എൻഐഎ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കത്തയച്ചിരുന്നു. കഴിഞ്ഞ ദിവസം എൻഐഎ ഉദ്യോഗസ്ഥരുടെ യോഗം കൊച്ചിയിൽ ചേർന്നിരുന്നു. ഇതിന് ശേഷം എൻഐഎയുടെ പബ്ലിക് പ്രോസിക്യൂട്ടറുമായി ഉദ്യോഗസ്ഥർ കൂടിക്കാഴ്ച നടത്തിയ ശേഷമാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് എൻഐഎ കൊച്ചി യൂണിറ്റിന് കത്തയച്ചത്. തീവ്രവാദ ബന്ധമുൾപ്പെടെ എലത്തൂർ ട്രെയിൻ വയ്പ്പുമായി ബന്ധപ്പെട്ട് സംശയിക്കുന്ന പശ്ചാത്തലത്തിലാണ് എലത്തൂരിലേക്ക് എൻഐഎയും എത്താനിരിക്കുന്നത്. ഇന്നുതന്നെ എൻഐഎയ്ക്ക് അന്വേഷണത്തിനുള്ള ചുമതല നൽകുന്ന ഉത്തരവ് പുറത്തിറങ്ങുമെന്നാണ് സൂചന.

anaswara baburaj

Recent Posts

വലിയ അളവിൽ കഞ്ചാവ് മിഠായികൾ! ലക്ഷ്യം സ്കൂൾ വിദ്യാർത്ഥികൾ; അരൂരിൽ അതിഥി തൊഴിലാളികളെ പിടികൂടി എക്സൈസ്

ആലപ്പുഴ: അരൂരില്‍ അതിഥി തൊഴിലാളികളില്‍ നിന്ന് 2000ത്തിലധികം കഞ്ചാവ് മിഠായികള്‍ പിടികൂടി എക്സൈസ്. ഉത്തര്‍പ്രദേശ് സ്വദേശികളായ രാഹുല്‍ സരോജ്, സന്തോഷ്…

2 hours ago

തെന്മല ഡാമിലെ ശുചിമുറിയില്‍ ക്യാമറ വെച്ചു; യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍

കൊല്ലം: കൊല്ലത്ത് ശുചിമുറിയില്‍ ക്യാമറ വച്ച യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍. തെന്മല സ്വദേശി ആഷിക് ബദറുദ്ദീന്‍ (30)…

3 hours ago

കനത്ത മഴയ്ക്കിടെ അമ്മത്തൊട്ടിലില്‍ ഉപേക്ഷിക്കപ്പെട്ട കുഞ്ഞിന്‘മഴ’ എന്ന പേരിട്ട് ശിശുക്ഷേമ സമിതി

തിരുവനന്തപുരം: കനത്ത മഴയിൽ അമ്മതൊട്ടിലിൽ എത്തിയ കുഞ്ഞതിഥിക്ക് ‘മഴ’ എന്ന പേരിട്ട് ശിശുക്ഷേമ സമിതി. സംസ്ഥാന ശിശുക്ഷേമ സമിതി തിരുവനന്തപുരത്ത്…

3 hours ago