യുപിഐക്കെതിരെ നിരന്തരമായ പരാതിയുമായി ജനങ്ങൾ.യു പി എ വഴി ഇടപാട് നടന്ന് കഴിഞ്ഞാലുടൻ അക്കൗണ്ട് മരവിക്കുകയാണ്.കഴിഞ്ഞ കുറച്ച് ദിവസമായി പലയിടങ്ങളിൽ നിന്നായി ഈ പ്രശ്നം റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്.തുച്ഛമായ പണമിടപാട് നടത്തുന്നവരുടെ അക്കൗണ്ടുകൾ പോലും ഇത്തരത്തിൽ ഫ്രീസാവുകയാണ്. കൃത്യമായി കാരണം കാണിക്കാതെ ഒരു ബാങ്ക് അക്കൗണ്ട് മരവിപ്പിക്കാൻ സാധിക്കുമോ എന്നാണ് ഉപയോക്താക്കൾ ഉയർത്തുന്ന ചോദ്യം.ഇത്തരത്തിൽ അക്കൗണ്ടുകൾ മരവിക്കുമ്പോൾ അത് ഇടപാടുകാർക്ക് ഉണ്ടാവുന്ന വലിയ വെല്ലുവിളിയാണ്.നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കായി അക്കൗണ്ടിലെ പണം ഉപയോഗിക്കുന്നു എന്ന് സംശയമുണ്ടായാൽ തന്നെ അന്വേഷണ ഏജൻസികൾക്ക് ബാങ്ക് അക്കൗണ്ട് മരവിപ്പിക്കാനുള്ള അധികാരമുണ്ട്. ഇക്കാര്യത്തിൽ ബാങ്ക് അധികൃതർക്ക് ഒന്നും ചെയ്യാൻ സാധിക്കില്ല. പരാതിയുള്ളവർ ബന്ധപ്പെട്ട അധികാരികളെ സമീപിക്കണെന്നാണ് ബാങ്ക് അധികൃതർ നൽകുന്ന വിശദീകരണം.
നാഷ്ണൽ പേയ്‌മെന്റ്‌സ് കോർപറേഷൻ ഓഫ് ഇന്ത്യ വികസിപ്പിച്ച യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ് അഥവാ യുപിഐ വഴി പണമിടപാട് നടത്തുന്നത് ലക്ഷക്കണക്കിന് ഉപയോക്താക്കളാണ്. യുപിഐ ഇടപാടുകളുടെ 78% ഇടപാടുകളും 500 രൂപയിൽ താഴെയുള്ളവയാണ്. കഴിഞ്ഞ വർഷം നടന്ന 868 കോടി രൂപയുടെ ഇടപാടുകളിൽ 687 കോടി രൂപയുടെ ഇടപാടുകളും 500 രൂപയ്ക്ക് താഴെയുള്ളവയായിരുന്നു. അതായത് സാധാരണക്കാരാണ് യുപിഐ ഉപയോഗിക്കുന്നവരിൽ കൂടുതലും. ഡിജിറ്റൽ പേയ്‌മെന്റ് വർധിക്കുന്ന ഇക്കാലക്ക് യുപിഐയെ ചുറ്റിപറ്റിയുള്ള നൂലാമാലകളും ഉപയോക്താക്കളുടെ ആശങ്കകളും പരിഹരിക്കണമെന്നുമാണ് ഇടപാടുകാരുടെ ആവശ്യം.
തിരുവനന്തപുരം : യൂത്ത് കോണ്‍ഗ്രസിന്റെ നൈറ്റ് മാര്‍ച്ചിനിടെ തിരുവനന്തപുരത്ത് സംഘര്‍ഷം. മാര്‍ച്ചിന് നേരെ യൂണിവേഴ്‌സിറ്റി മെന്‍സ് ഹോസ്റ്റലില്‍ നിന്ന് കല്ലും…
അനധികൃത സ്വത്ത് സമ്പാദന കേസില്‍ നാല് വര്‍ഷം കഠിന തടവിന് ശിക്ഷിക്കപ്പെട്ട് പൂജപ്പുര സെന്‍ട്രല്‍ ജയിലിലായ മുന്‍ ഡിജിപി ടോമിന്‍…
തിരുവനന്തപുരം : ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പി.കെ. കൃഷ്ണദാസിനെതിരെ നെയ്യാറ്റിന്‍കരയില്‍ കോണ്‍ഗ്രസ്‌യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ ആക്രമണം അംഗീകരിക്കാനാകില്ലെന്ന്…
മുംബൈ : ദുബായില്‍നിന്ന് ഇസ്രയേലിലെ ടെല്‍ അവീവിലേക്ക് പറന്ന ഫ്‌ലൈ ദുബായ് വിമാനത്തില്‍ കോക്പിറ്റിനുള്ളില്‍ ഉണ്ടായ അടിയന്തര സാഹചര്യത്തില്‍, വന്‍…
തിരുവനന്തപുരം : ശബരിമലയിലേക്ക് അരവണ നിര്‍മ്മാണത്തിനായി മില്‍മയില്‍ നിന്നും കൂടിയ വിലയ്ക്ക് നെയ്യ് വാങ്ങിയതുമായി ബന്ധപ്പെട്ട വന്‍ സാമ്പത്തിക ക്രമക്കേടില്‍…
കോട്ടയം : വാഹനാപകടത്തില്‍ ദാരുണമായി അന്ത്യം സംഭവിച്ച പ്രശസ്ത സിനിമാ - ടെലിവിഷന്‍ നടന്‍ കൊല്ലം സുധിയുടെ കുടുംബത്തിന് 1.77…