രാജ്യ വിരുദ്ധരുടെ മുഖം മൂടി വലിച്ചു കീറി പ്രശസ്ത എഴുത്തുകാരൻ കെ.പി സുകുമാരൻ

ദില്ലി: റിപ്പബ്ലിക്ക് ദിനത്തോടനുബന്ധിച്ച് നടന്ന ട്രാക്ടർ റാലി വൻ പ്രതിഷേധങ്ങൾക്കാണ് വഴിവെച്ചത്. എന്നാൽ അതിനെതിരെ പ്രതികരിച്ചു രംഗത്തെത്തിയിരിക്കുകയാണ് മലയാളത്തിന്റെ പ്രശസ്ത എഴുത്തുകാരൻ കെ.പി സുകുമാരൻ. അദ്ദേഹത്തിന്റെ കുറിപ്പിലെ ഒരു കമന്റ് ആണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. ചില മലയാള മാധ്യമങ്ങളും ഇടതുപക്ഷവും,കോൺഗ്രസും ദില്ലിയിൽ നടന്ന അരാജകത്വത്തെ ന്യായീകരിക്കുന്നത് കാണുമ്പോൾ നാളെ ചൈനയോ പാകിസ്ഥാനോ ഇന്ത്യക്കെതിരെ യുദ്ധത്തിന് വന്നാലും അത് മോദിക്കെതിരെ എന്ന് പറഞ്ഞു ചൈനയെ സപ്പോർട് ചെയ്യാൻ ഇവർ മടിക്കില്ല എന്നാണ് അദ്ദേഹത്തിന്റെ കമന്റ്.

കെ.പി.സുകുമാരന്റെ പോസ്റ്റ് ഇങ്ങനെ, തലസ്ഥാന നഗരിയിൽ അരാജകത്വം സൃഷ്ടിച്ച് ട്രാക്ടറുമായി പൂന്ത് വിളയാടിയ ഒരു തെമ്മാടി അവന്റെ മരണക്കളി കൊണ്ട് തന്നെ ട്രാക്ടർ മറിഞ്ഞ് അതിനടിയിൽ പെട്ട് ചതഞ്ഞരഞ്ഞ ശവത്തെ ആകെ മൂടി മറച്ചുകൊണ്ട് പോലീസ് വെടി വെച്ചിട്ടാണു കൊന്നത് എന്ന നുണ പ്രചരിപ്പിച്ച് കലാപം ആളിക്കത്തിക്കാനും ശ്രമിച്ചു സമരക്കാരും മാധ്യമങ്ങളും. അതേസമയം വെടിവയ്പ്പ് നടന്നിട്ടില്ല എന്ന് എല്ലാവർക്കും അറിയുന്ന കാര്യമാണ് എന്നതോ പോട്ടെ, അങ്ങനെ വെടി വയ്പ്പിൽ മരിച്ചതാണെങ്കിൽ എന്തിനാണ് ശവം ആകെ മൂടി വയ്ക്കുന്നത്?

ട്രാക്ടറിനടിയിൽ പെട്ട് ചതഞ്ഞത് മറച്ചു വയ്ക്കാനാണ് ആകെ മൂടിയത്. എന്നിട്ടും ആ ശവത്തെ കാണിച്ച് സർക്കാർ വിരുദ്ധ കലാപം സൃഷ്ടിക്കാനാണ് ഇന്ത്യയിലെ പ്രതിപക്ഷവും ഒരു വിഭാഗം മാധ്യമങ്ങളും ശ്രമിച്ചുകൊണ്ടിരിക്കുന്നത്.എന്നാൽ ഇതൊക്കെ ജനങ്ങൾ കാണുകയും വിലയിരുത്തുകയും ചെയ്യുന്നുണ്ട്. നീച പ്രചരണങ്ങൾ കൊണ്ട് സത്യത്തെ മൂടി വയ്ക്കാൻ കഴിയില്ല. അതേസമയം നിഷ്പക്ഷരും രാജ്യസ്നേഹികളും ബി.ജെ.പി. സർക്കാരിന്റെ പിന്നിൽ അണി ചേരുക തന്നെ ചെയ്യും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

admin

Recent Posts

മേയർ തടഞ്ഞ ബസിലെ മെമ്മറി കാർഡ് കാണാതായ സംഭവം ! കെഎസ്ആർടിസി നൽകിയ പരാതിയിൽ പോലീസ് കേസെടുത്തു !

തിരുവനന്തപുരം : മേയര്‍ ആര്യ രാജേന്ദ്രനും ഭർത്താവ് സച്ചിന്‍ ദേവ് എംഎൽഎയും തടഞ്ഞു നിർത്തിയ കെഎസ്ആർടിസി ബസിലെ മെമ്മറി കാർഡ്…

10 hours ago

പരിഷ്‌കരിച്ച ഡ്രൈവിംഗ് ടെസ്റ്റിനെതിരെ വ്യാപക പ്രതിഷേധം ! നാളെ മുതൽ സംയുക്ത സംഘടനകളുടെ സമരം

തിരുവനന്തപുരം: ഡ്രൈവിങ് ലൈസന്‍സ് പരീക്ഷ പരിഷ്ക്കരണം നടപ്പാക്കാനുള്ള ഗതാഗത വകുപ്പ് തീരുമാനത്തിനെതിരെ സമരം കടുപ്പിക്കാനൊരുങ്ങി സംയുക്ത സംഘടനകള്‍. ഡ്രൈവിങ് ടെസ്റ്റ്…

11 hours ago