തിരുവനന്തപുരം: കോണ്‍ഗ്രസില്‍ നിന്ന് വീണ്ടും രാജി. കെപി അനില്‍ കുമാറിന് പിന്നാലെ കെപിസിസി ജനറല്‍ സെക്രട്ടറി ജി രതികുമാറും കോണ്‍ഗ്രസ് വിട്ടു. കെ പി സി സി ജനറല്‍ സെക്രട്ടറി കെ പി അനില്‍ കുമാറിന് പിന്നാലെയാണ് രതികുമാറും കോണ്‍ഗ്രസ് വിട്ടത്. കൊല്ലത്തു നിന്നുള്ള കെപിസിസി ജനറല്‍ സെക്രട്ടറിയാണ് ജി രതികുമാര്‍. സിപിഐഎമ്മില്‍ ചേരുമെന്ന് രാജിപ്രഖ്യാപനത്തിന് ശേഷം രതികുമാര്‍ അറിയിച്ചു.
സി പി എം നേതാക്കളുമായി ചര്‍ച്ച നടത്തുന്നതിനായി അദ്ദേഹം എ കെ ജി സെന്ററിലെത്തിയിട്ടുണ്ട്. കോണ്‍ഗ്രസ് വിട്ടവര്‍ സിപിഎമ്മിലേക്ക് വരുന്നത് പാര്‍ട്ടിയുടെ പൊതുസ്വീകാര്യതയ്ക്ക് തെളിവെന്ന് കോടിയേരി പറഞ്ഞു. അതേസമയം നേതൃത്വത്തിന് എതിരെ വിമർശനങ്ങൾ എണ്ണിയെണ്ണി പറഞ്ഞായിരുന്നു അനിൽകുമാറിന്റെ കോൺഗ്രസിൽ നിന്നുള്ള രാജി പ്രഖ്യാപനം. പിന്നിൽ നിന്ന് കുത്തേറ്റ് മരിക്കാൻ തയ്യാറല്ലെന്നും 43 വർഷത്തെ കോൺഗ്രസ് ബന്ധം അവസാനിപ്പിക്കുകയാണെന്നും അനിൽ കുമാർ വ്യക്തമാക്കിയിരുന്നു.
പാകിസ്ഥാന്‍ രഹസ്യാന്വേഷണ ഏജന്‍സിയുമായി (PIO) ബന്ധമുണ്ടെന്നാരോപിച്ച് ബിഹാറില്‍ നിന്നുള്ള 31 കാരനെ ഗുവാഹത്തിയില്‍ അറസ്റ്റ് ചെയ്തതായി അസം പൊലീസ് ഞായറാഴ്ച…
സൈനികന്റെ ഭൗതികശരീരവുമായി പോയ ആംബുലന്‍സ് പൂര്‍വാഞ്ചല്‍ എക്‌സ്പ്രസ് വേയില്‍ നിര്‍ത്തിയിട്ടിരുന്ന ട്രക്കിലിടിച്ച് നാല് പേര്‍ക്ക് ദാരുണാന്ത്യം. ചണ്ഡിഗഡില്‍ നിന്ന് ഉത്തര്‍പ്രദേശിലെ…
ഉത്തര്‍പ്രദേശിലെ മീററ്റില്‍, കാമുകിയുമൊത്ത് മോമോസ് കഴിക്കുന്നതിനിടയില്‍ ഭാര്യയുടെ പിടിയിലായ ഭര്‍ത്താവിനെതിരെ വധശ്രമത്തിന് കേസെടുത്തു. മയാങ്ക് എന്നയാളാണ് കാമുകി മാഹിക്കൊപ്പം മോമോസ്…
ഫ്‌ലൈദുബായ് : വിമാനം തകര്‍ക്കാന്‍ ശ്രമിക്കുകയും കോക്ക്പിറ്റില്‍ വച്ച് ഇന്ത്യന്‍ ക്യാപ്റ്റന്‍ സ്മിത് മച്ഛറിനെ കുത്തിപരുക്കേല്‍പിക്കുകയും ചെയ്ത സഹപൈലറ്റ് ഒമാന്‍…
മുൻ ഡിജിപിയും ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റും കൗൺസിലറുമായ ആർ. ശ്രീലേഖ ഐപിഎസ് രാജിവെക്കുന്നുവെന്ന തരത്തിൽ ചില മാധ്യമങ്ങൾ പ്രചരിപ്പിക്കുന്ന…
ഗാന്ധിനഗര്‍ : ഗുജറാത്തിലെ ആരവല്ലി ജില്ലയില്‍ പോലീസ് സംഘത്തിന് നേരെ വെടിയുതിര്‍ത്ത് രക്ഷപ്പെടാന്‍ ശ്രമിച്ച 27-കാരന്‍ പിടിയില്‍. ലോക്കല്‍ ക്രൈംബ്രാഞ്ച്…