കോഴിക്കോട് : ഇന്നലെ കോഴിക്കോട് നടന്ന പരിപാടിയിലാണ് കെ രാഘവൻ കെ പി സി സി നേതൃത്വത്തെ വിമർശിച്ച് പ്രസംഗിച്ചത്. പാർട്ടി നേതൃത്വത്തെ പരസ്യമായി വിമർശിച്ച എംകെ രാഘവൻ എംപിയോട് കെപിസിസി വിശദീകരണം തേടും.വിമർശനവും വിയോജിപ്പും ഇല്ലാതെ പാർട്ടി വെറും പുകഴ്ത്തലിന്റെ വേദിയായി മാറിയെന്നും സ്ഥാനവും മാനവും വേണമെങ്കിൽ മിണ്ടാതിരിക്കണം എന്നുമായിരുന്നു എം കെ രാഘവന്റെ വിമർശനം.വിവാദ പ്രസംഗത്തെ കുറിച്ച് കോഴിക്കോട് ഡിസിസി പ്രസിഡന്റ് കെ പ്രവീൺകുമാർ കെപിസിസി പ്രസിഡന്റ് കെ സുധാകരന് ഇന്നലെ റിപ്പോർട്ട് നൽകിയിരുന്നു.
പാർട്ടിയിൽ ജനാധിപത്യമില്ലെന്നും രാജാവ് നഗ്നനാണെന്ന് പറയാൻ ആരുമില്ലെന്നും രാഘവൻ പറഞ്ഞിരുന്നു. ഇത് വാർത്തയായതോടെയാണ് കെപിസിസി പ്രസിഡന്റ് ഡിസിസി പ്രസിഡന്റിൽ നിന്ന് റിപ്പോർട്ട് തേടിയത്.അനവസരത്തിൽ അനുചിതമായ പ്രസ്താവനയാണ് എം കെ രാഘവൻ നടത്തിയതെന്ന് പ്രവീൺകുമാർ വിശദീകരിക്കുന്നു. വിഴുപ്പലക്കലിനെ പരസ്യമായി പ്രോത്സാഹിപ്പിക്കാനുള്ള ആരോഗ്യം പാർട്ടിക്കിപ്പോൾ ഇല്ലെന്നും ഡിസിസിയുടെ റിപ്പോർട്ടിൽ പറയുന്നുണ്ട്.
ചൊക്ലിയിലെ 17-കാരനായ ശിവസൂര്യയുടെ തിരോധാനം കേവലമൊരു 'വീടുവിട്ടിറങ്ങൽ' എന്നതിലുപരി ദുരൂഹതകൾ നിറഞ്ഞ കേസായി മാറുകയാണ്. ശിവസൂര്യയുടെ തിരോധാനത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തിന്…
പാകിസ്ഥാനിലെ വടക്കുപടിഞ്ഞാറന്‍ പ്രവിശ്യയായ ഖൈബര്‍ പഖ്തൂണ്‍ഖ്വയിലെ (Khyber Pakhtunkhwa) ദേര ഇസ്മായില്‍ ഖാനില്‍ സുരക്ഷാ ചെക്ക്പോസ്റ്റ് ലക്ഷ്യമാക്കി നടന്ന അതിശക്തമായ…
ദില്ലി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഇന്ത്യയില്‍ നടപ്പിലാക്കിയ ഊര്‍ജ്ജ ലഭ്യത വിപുലീകരണം ചരിത്രത്തില്‍ തന്നെ അഭൂതപൂര്‍വ്വമായ നേട്ടമാണെന്ന്…
കേരളം ശക്തമായ സഹകരണ സംവിധാനമുള്ള നാടാണെന്ന് കേന്ദ്ര ആഭ്യന്തര-സഹകരണ മന്ത്രി അമിത് ഷാ. ദേശീയ സഹകരണ പദ്ധതികള്‍ കേരളത്തില്‍ നടപ്പിലാക്കാന്‍…
കൊച്ചിയിലെ മരട്, കളമശ്ശേരി ഇലക്ട്രിക്കല്‍ സെക്ഷനുകളില്‍ കെ.എസ്.ഇ.ബി.യുടെ ആന്റി പവര്‍ തെഫ്റ്റ് സ്‌ക്വാഡ് (APTS) നടത്തിയ പരിശോധനയില്‍ 3.14 കോടി…
സംസ്ഥാനത്ത് വനസംരക്ഷണ രംഗത്ത് വിട്ടുവീഴ്ചയില്ലാത്ത നിലപാടുകള്‍ സ്വീകരിക്കുന്ന ഉദ്യോഗസ്ഥര്‍ ശിക്ഷാനടപടികള്‍ നേരിടേണ്ടി വരുന്നുവെന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് മുട്ടില്‍ മരംമുറി…