India

ദൈവദൂതനെപോലെ നരേന്ദ്രമോദി കശ്‌മീറിനേ വീണ്ടെടുത്തു: ഇന്നലത്തെ കശ്‌മീർ നാളെ കേരളത്തിലും ആവർത്തിക്കാതിരിക്കാനുള്ള മുന്നറിയിപ്പും സന്ദേശവുമാണ് കശ്‌മീർ ഫയൽസ്; കൃഷ്ണകുമാർ

തിരുവനന്തപുരം: ഇന്ത്യയുടെ ചരിത്രത്തിലെ കറുത്ത അധ്യായത്തിന്റെ അധികമാരും അറിയാത്ത നേർച്ചിത്രം തുറന്നു കാട്ടുന്ന കശ്‌മീർ ഫയൽസ് എന്ന ചിത്രം ഓരോ ഭാരതീയനും കണ്ടിരിക്കണമെന്ന് നടനും ബിജെപി നേതാവുമായ കൃഷ്ണകുമാർ. ഫേസ്ബുക്ക് പേജിലൂടെയാണ് അദ്ദേഹം കശ്‌മീർ ഫയൽസ് എന്ന ചിത്രത്തിന്റെ പ്രാധാന്യത്തെ കുറിച്ച് വിവരിച്ചത്.

ഇന്ത്യയുടെ ചരിത്രത്തിലെ ഈ കറുത്ത അധ്യായത്തിന്റെ അധികമാരും അറിയാത്ത നേർച്ചിത്രം തുറന്നു കാട്ടുന്ന കശ്‌മീർ ഫയൽസ് എന്ന ചിത്രം ഓരോ ഭാരതീയനും കണ്ടിരിക്കണം. ദൈവദൂതന്മാരെപോലെ നരേന്ദ്രമോദിയും അമിത് ഷായും ചേർന്ന് കശ്‌മീറിനേ വീണ്ടെടുത്തതും കശ്‌മീരികൾക്ക് പുതു ജീവൻ നൽകിയതും, സ്വതന്ത്ര ഭരതത്തിന്റെ ചരിത്രത്തിലെ അഭിമാന നേട്ടമായി മാറിയെന്നും, ഇന്നലത്തെ കശ്‌മീർ നാളെ കേരളത്തിലും വെസ്റ്റ് ബംഗാളിലും മറ്റൊരിടത്തും ആവർത്തിക്കാതിരിക്കാനുള്ള ഒരു മുന്നറിയിപ്പും സന്ദേശവുമാണ് കശ്‌മീർ ഫയൽസ് എന്നും കൃഷ്ണകുമാർ.

കൃഷ്‌ണ കുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം

നമസ്കാരം സഹോദരങ്ങളേ … 1993.. ഡൽഹിയിൽ കാഷ്മീരം എന്ന സിനിമയുടെ ഷൂട്ടിംഗ് നടക്കുന്ന കാലം.. കഷ്മീരിൽ തീവ്രവാദം കത്തി ജ്വലിച്ചു നിൽക്കുന്ന സമയം .. അന്നത്തെ ഭരണകൂടം അത് ഒരു സാധാരണ സംഭവമായി കാണുന്നു.. അവർക്കു വോട്ടയായിരുന്നു ലക്ഷ്യം . ലക്ഷകണക്കിന് കഷ്മീരി പണ്ഡിറ്റുകൾ എല്ലാം കളഞ്ഞു ജീവനും കൊണ്ട് ഡൽഹിയിലെ തെരുവുകളിൽ ജീവിക്കുന്നു.. വംശഹത്യയുടെ ക്രൂരമായ ചില അനുഭവങ്ങൾ അവരിൽ നിന്നും അന്ന് അറിയാൻ കഴിഞ്ഞു.. ചോദിക്കാനും പറയാനും ആരുമില്ലാതെ, സ്വന്തം കുടുംബാങ്ങങ്ങളെ മൃഗീയമായി കൊന്നുതള്ളിയപ്പോഴും, സഹോദരിമാർ ബലാത്സംഗം ചെയ്യപ്പെട്ടപ്പോഴും നിസ്സഹായരായി ഉള്ള ജീവനും കൊണ്ട് എല്ലാം ഇട്ടെറിഞ്ഞു ശിഷ്ടജീവിതം തെരുവിൽ തീർത്തവർ .. അവരുടെ ജീവിതമാണ് കഷ്മീർ ഫയൽസ്..

സ്വാതന്ത്ര്യത്തിന് മുൻപും ശേഷവും ഇന്നു ചരിത്രപുസ്തകങ്ങളിൽ മഹാന്മാരായി ചിത്രീകരിക്കപ്പെട്ടിരിക്കുന്ന ചില നേതാക്കൾ, സ്വന്തം സ്ഥാനങ്ങൾ ഉറപ്പിക്കാനായി ഒരു മതവിഭാഗത്തിനു വേണ്ടി ഇന്ത്യയെ കീറിമുറിച്ചു പാകിസ്താനുണ്ടാക്കി.. അത് കൊണ്ടും തൃപ്തിവരാതെ ഇന്ത്യയെ വീണ്ടും കീറിമുറിക്കാൻ കഷ്മീർ പ്രശ്നം സൃഷ്ടിച്ചു. ഇന്ത്യ ഭരിച്ച കുടുംബ പാർട്ടി അതിനു കൂട്ടുനിന്നും കൊടുത്തു.. ഈ കൊടിയ പാപത്തിന് രാജ്യം വലിയ വിലകൊടുക്കേണ്ടി വന്നു..

ഇന്ത്യയുടെ ചരിത്രത്തിലെ ഈ കറുത്ത അധ്യായത്തിന്റെ അധികമാരും അറിയാത്ത നേർച്ചിത്രം തുറന്നു കാട്ടുന്ന കഷ്മീർ ഫയൽസ് എന്ന ചിത്രം ഓരോ ഭാരതീയനും കണ്ടിരിക്കണം. ദൈവദൂതന്മാരെപോലെ ശ്രീ നരേന്ദ്രമോദിയും ശ്രീ അമിത് ഷായും ചേർന്ന് കഷ്മീറിനേ വീണ്ടെടുത്തതും കഷ്മീരികൾക്ക് പുതു ജീവൻ നൽകിയതും, സ്വതന്ത്ര ഭരതത്തിന്റെ ചരിത്രത്തിലെ അഭിമാന നേട്ടമായി മാറി..ഇന്നലത്തെ കഷ്മീർ നാളെ കേരളത്തിലും വെസ്റ്റ് ബംഗാളിലും മറ്റൊരിടത്തും ആവർത്തിക്കാതിരിക്കാനുള്ള ഒരു മുന്നറിയിപ്പും സന്ദേശവുമാണ് Kashmir Files… എല്ലാവരും കാണുക, ബോധവാന്മാരാകുക… ജയ്‌ഹിന്ദ്‌.

B4 Admin

Recent Posts

കത്വയില്‍ സേനയ്ക്കുള്ളില്‍ ഞെട്ടിക്കുന്ന വെടിവെപ്പ്. നാല് സിഐഎസ്എഫ് ജവാന്മാര്‍ സഹപ്രവര്‍ത്തകന്റെ വെടിയേറ്റു മരിച്ചു

ശ്രീനഗര്‍ : ജമ്മു കശ്മീരിലെ കത്വ ജില്ലയിലുണ്ടായ അതിദാരുണമായ സംഭവത്തില്‍ നാല് സിഐഎസ്എഫ് (CISF) ജവാന്മാര്‍ സഹപ്രവര്‍ത്തകന്റെ വെടിയേറ്റു മരിച്ചു.…

4 hours ago

പാകിസ്ഥാന്‍ വ്യോമപാത അടച്ചു. ഹിമാലയത്തിന് മുകളിലൂടെ പുതിയ ചൈനീസ് റൂട്ട് തുറക്കാന്‍ കേന്ദ്ര സര്‍ക്കാര്‍. ലക്ഷ്യം കോടികളുടെ ലാഭവും സമയക്കുറവും

ദില്ലി : പഹല്‍ഗാം ഭീകരാക്രമണത്തെത്തുടര്‍ന്ന് പാകിസ്താന്‍ വ്യോമപാത അടച്ചതിനെ തുടര്‍ന്ന് ഇന്ത്യന്‍ വിമാനക്കമ്പനികള്‍ നേരിടുന്ന കടുത്ത സാമ്പത്തിക-പ്രവര്‍ത്തന പ്രതിസന്ധി പരിഹരിക്കാന്‍…

4 hours ago

ദില്ലിയെ നടുക്കി ‘ഡ്രഗ് ക്വീന്‍’ പാര്‍വതിയുടെ വീഴ്ച. ഒന്നരക്കോടിയുടെ ഹെറോയിനും 64 ലക്ഷം രൂപയുമായി ലഹരിസാമ്രാജ്യത്തിലെ തലൈവി പിടിയില്‍. വീട്ടില്‍ കോടികളുടെ ഹെറോയിനും സ്വര്‍ണ്ണവും പണവും

ദില്ലി : ദില്ലി കേന്ദ്രീകരിച്ച് രാജസ്ഥാന്‍ അടക്കമുള്ള അയല്‍സംസ്ഥാനങ്ങളിലേക്ക് മയക്കുമരുന്ന് കടത്തിയിരുന്ന വന്‍ അന്തര്‍സംസ്ഥാന ശൃംഖലയുടെ സൂത്രധാരിയും 'ഡ്രഗ് ക്വീന്‍'…

5 hours ago

ആന്റോ അഗസ്റ്റിനെതിരായ മദ്യശേഖര കേസ്. എക്സൈസ് നീക്കം ആന്റോയുടെ ഭാര്യാമാതാവിലേക്ക്. നിര്‍ണായക മൊഴി ഉടന്‍. വരുന്നത് കൂടുതല്‍ അറസ്റ്റുകളോ?. അബ്കാരി കേസില്‍ പുതിയ വഴിത്തിരിവ്

റിപ്പോര്‍ട്ടര്‍ ടിവി മാനേജിംഗ് ഡയറക്ടര്‍ ആന്റോ അഗസ്റ്റിന്‍ ഉള്‍പ്പെട്ട അബ്കാരി കേസിലെ അന്വേഷണം കൂടുതല്‍ വ്യാപിപ്പിച്ച് എക്സൈസ് വകുപ്പ്. കേസില്‍…

6 hours ago

അമിത് ഷായുടെ സന്ദര്‍ശനം. ഗുരുതര സുരക്ഷാ വീഴ്ചയെന്ന് കെ. സുരേന്ദ്രന്‍. കരിങ്കൊടി പ്രതിഷേധം സര്‍ക്കാരിന്റെ ഒത്താശയോടെയെന്ന് ആരോപണം

തിരുവനന്തപുരം : കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ കേരള സന്ദര്‍ശനത്തിനിടയിലുണ്ടായ കരിങ്കൊടി പ്രതിഷേധം സര്‍ക്കാരിന്റെ ഒത്താശയോടെയുള്ള മുന്‍കൂട്ടി തയ്യാറാക്കിയ…

7 hours ago

തിരഞ്ഞെടുപ്പ് കമ്മീഷനെതിരെയുള്ള കോണ്‍ഗ്രസ് ആക്രമണം ലജ്ജാകരം. തോല്‍വികളുടെ ജാള്യത മറക്കാന്‍ കമ്മീഷനെ ആക്രമിക്കുന്നുവെന്ന് സ്മൃതി ഇറാനി

ദില്ലി : തിരഞ്ഞെടുപ്പ് കമ്മീഷനെ ലക്ഷ്യം വെച്ചുള്ള കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രസ്താവനകളെ രൂക്ഷമായി വിമര്‍ശിച്ച് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി…

7 hours ago