അടുത്തവര്‍ഷം നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഉത്തര്‍പ്രദേശില്‍ നടന്ന ജില്ലാ പഞ്ചായത്ത് ചെയര്‍മാന്‍ തെരഞ്ഞെടുപ്പില്‍ 75 സീറ്റുകളില്‍ 67 സീറ്റും പിടിച്ചെടുത്ത് തകർപ്പൻ വിജയം നേടിയിരിക്കുകയാണ് ബിജെപി. സമാജ് വാദി പാര്‍ട്ടി ആറ് സീറ്റിലേക്ക് നിലംപരിശായി. കോണ്ഗ്രസ് തോറ്റ് തുന്നം പാടി. എൻഡിഎ വിജയിച്ച 67ൽ 65ഉം ബിജെപിയ്ക്കാണ്. സഖ്യകക്ഷിയ്ക്ക് 2 സീറ്റ് ലഭിച്ചു.
ഗംഗാ നദിയിലൂടെ താൽപ്പര കക്ഷികൾ ഒഴുക്കി വിട്ട ഡെഡ് ബോഡി ഫോട്ടോഷൂട്ടിങ് നടത്തി യൂപിയെയും അതുവഴി രാജ്യത്തെയും അപമാനിക്കാൻ ശ്രമിച്ചവർക്ക് കാലം കരുതിവെച്ച ശക്തമായ മറുപടിയാണിത്.
യൂപിയുടെ കരുത്തനായ മുഖ്യമന്ത്രി സന്യാസി ശ്രേഷ്ഠൻ യോഗി ആദിത്യനാഥിനും ടീമിനും കേന്ദ്ര സർക്കാരിനുമാണ് വിജയത്തിന്റെ ഫുൾ ക്രെഡിറ്റ്. കാരണം ഉത്തര്‍പ്രദേശ് ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ അത്യുജ്ജ്വല വിജയമായിരുന്നു ബിജെപി കൈവരിച്ചത്. എന്നാൽ, ഇതിനു പിന്നാലെ ബിജെപിക്കെതിരെ അടിസ്ഥാനരഹിതമായ ആരോപണവുമായി പ്രതിപക്ഷം രംഗത്ത് വന്നു. ഇപ്പോഴിതാ പ്രതിപക്ഷത്തിന്റെ ആരോപണങ്ങളെ പരിഹസിക്കുകയും യോഗി ആദിത്യനാഥിന്റെ ടീമിന് അഭിനന്ദനങ്ങൾ നേരുകയുമാണ് നടനും ബിജെപി പ്രവർത്തകനുമായ കൃഷ്ണകുമാർ.
2022 ലേക്കുള്ള നിയമസഭ തിരഞ്ഞെടുപ്പിന്റെ ഒരു റിഹേഴ്‌സല്‍ ആണ് യുപിയിലെ ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പ് ഫലമെന്നും. 75 സീറ്റില്‍ 67 ഉം ബിജെപി നേടിയെന്നും താരം ഫേസ്‌ബുക്കിൽ കുറിച്ചു. മികച്ച ഭരണം കാഴ്ച വെച്ച മുഖ്യമന്തി യോഗിക്കും മറ്റു മന്ത്രിസഭാ അംഗങ്ങള്‍ക്കും അഭിനന്ദനങ്ങളും താരം പോസ്റ്റിലൂടെ നേർന്നിട്ടുണ്ട്. പെട്രോൾ, ഷേവ് ലക്ഷദ്വീപ് ടൂൾക്കിറ്റു ടീമുകൾ ഇന്നു നിശബ്ദമാണെന്നും ആഴ്ചകളായി കരയുന്നവർക്ക് ഒരു റസ്റ്റ് നല്ലതാണെന്നും കൃഷ്ണകുമാർ പരിഹസിക്കുന്നു. കൃഷ്ണകുമാറിന്റെ ഫേസ്ബുക് പോസ്റ്റ് ഇങ്ങനെ
“ഉത്തർപ്രദേശ് ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പ് ഫലം ഇന്നു വന്നു.. 2022 ലേക്കുള്ള നിയമസഭ തിരഞ്ഞെടുപ്പിന്റെ ഒരു റിഹേഴ്സൽ. 75 സീറ്റിൽ 67 ഉം ബിജെപിക്ക്.. പ്രതിപക്ഷത്തെ ആപ്പ ഊപ്പ അണ്ടൻ അടകോടൻ എല്ലാത്തിനേം കൂടി കൂട്ടിയപ്പോൾ 7 എണ്ണം. ബെസ്റ്റ്.. ഒരു ഇന്നോവ ടാസ്‌കി വിളിയെടാ..???? റിഹേഴ്സൽ ഇങ്ങനെ എങ്കിൽ 2022 ലെ ടേക്കിൽ എന്താവും അവസ്ഥ.. ഇലക്ഷൻ നടത്തുന്നതിനായി കോടികൾ ചിലവാക്കണോ ..അല്ല വെറുതെ പറഞ്ഞന്നേ ഉള്ളു.. പെട്രോൾ, ഷേവ് ലക്ഷ്വദ്വീപ് ടൂൾക്കിറ്റു ടീമുകൾ ഇന്നു നിശബ്ദമാണ്.. ആഴ്ചകളായി കരയുന്നവർക്ക് ഒരു ദിവസം റസ്റ്റ്.. അത് നല്ലതാണ്.. ഇത്തവണ ബാലറ്റ് പേപ്പറിലായതിനാൽ EVM ന്റെ പേരിലും കരയാൻ കഴിഞ്ഞില്ല.. മികച്ച ഭരണം കാഴ്ച വെച്ച മുഖ്യമന്തി യോഗിക്കും മറ്റു മന്ത്രിസഭാ അംഗങ്ങൾക്കും അഭിനന്ദനങ്ങൾ… ഒപ്പം യുപിയിലെ പ്രബുദ്ധരായ ജനങ്ങൾക്ക് ഒരായിരം നന്ദിയും..ജയ് ഹിന്ദ്.”
എന്തയാലും ഉത്തർപ്രദേശ് വിജയം ഒരു പ്രതീക്ഷയാണ്. നിരവധിപ്പേരാണ് യോഗിക്കുംടീമിനും അഭിനധനകളും ആശസകളും നേരുന്നത്. നിങ്ങൾക്ക് വർഗ്ഗീയ വാദി എന്ന് വിളിക്കാം, മുസ്ലിം വേട്ടക്കാരൻ എന്ന് വിളിക്കാം, കള്ള സന്യാസി എന്ന് വിളിക്കാം…
പക്ഷെ ജാതിയോ, മതമോ നോക്കാതെ അദ്ദേഹത്തെ ജനങ്ങൾ രാഷ്ട്ര സേവകനായി കാണുന്നു. ഉത്തർപ്രേദേശിൽ യോഗി സുനാമി !
യാദവരുടെ അട്ടിപ്പേറാവകാശവുമായി നടക്കുന്ന അഖിലേഷിനെയും , ദളിത് സംരക്ഷകയായി നടിക്കുന്ന മായാവതിയെയും, മതേതരത്വം നെറ്റിപ്പട്ടമായി കൊണ്ടു നടക്കുന്ന പ്രിയങ്കയെയും ഗംഗാ നദിയിൽ ഒഴുക്കി ഉത്തർപ്രദേശിലെ പ്രബുദ്ധർ.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona
കോഴിക്കോട്: ഗര്‍ഭിണിയായ പങ്കാളിയെ ഇസ്തിരിപ്പെട്ടി ഉപയോഗിച്ച് ക്രൂരമായി പൊള്ളിച്ച സംഭവത്തില്‍ പ്രതി ഷാഹിദ് റഹ്‌മാൻ റിമാൻഡിൽ. താമരശ്ശേരി ജുഡീഷ്യല്‍ ഒന്നാം…
ദക്ഷിണേഷ്യയിലെ രാഷ്ട്രീയ സാഹചര്യങ്ങളിൽ നിർണ്ണായകമായ മാറ്റങ്ങൾ പ്രവചിക്കുന്നതാണ് 2025 ഡിസംബറിൽ പുറത്തുവന്ന യുഎസ് പ്രതിരോധ വകുപ്പിന്റെ (പെന്റഗൺ ) വാർഷിക…
ഭുവനേശ്വർ: മുതിർന്ന കമാൻഡർ ഉൾപ്പെടെ നാല് കമ്മ്യൂണിസ്റ്റ് ഭീകരരെ ഏറ്റുമുട്ടലിൽ വധിച്ച് സുരക്ഷാസേന. തലയ്ക്ക് 1.1 കോടി രൂപ ഇനാം…
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം കോർപ്പറേഷനിൽ ചരിത്ര വിജയം നേടിയ ബിജെപി കേവല ഭൂരിപക്ഷവും ഉറപ്പിച്ചു. ചർച്ചകൾക്കൊടുവിൽ കണ്ണമ്മൂല വാർഡിൽ…
റിയാദ് : ലോകത്തെ ഏറ്റവും ചൂടേറിയ പ്രദേശങ്ങളിലൊന്നായ സൗദി അറേബ്യയിൽ അപ്രതീക്ഷിത മഞ്ഞുവീഴ്ച . രാജ്യത്തിന്റെ വടക്കൻ മേഖലകളായ തബൂക്ക്,…
ധാക്ക : ബംഗ്ലാദേശിൽ ഹിന്ദുക്കൾക്കെതിരായ അതിക്രമങ്ങൾ തുടരുന്നു. രാജ്ബാരി ജില്ലയിൽ ബുധനാഴ്ച രാത്രിയുണ്ടായ ഇസ്‌ലാമിസ്റ്റുകളുടെ ആക്രമണത്തിൽ 29 വയസ്സുള്ള ഹിന്ദു…