Categories: Featured

യോഗി പവർ സൂപ്പർ പവർ! യുപിയിലെ മിന്നും വിജയത്തിന് കയ്യടിച്ച് കൃഷ്ണകുമാർ | KRISHNAKUMAR FACEBOOK

അടുത്തവര്‍ഷം നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഉത്തര്‍പ്രദേശില്‍ നടന്ന ജില്ലാ പഞ്ചായത്ത് ചെയര്‍മാന്‍ തെരഞ്ഞെടുപ്പില്‍ 75 സീറ്റുകളില്‍ 67 സീറ്റും പിടിച്ചെടുത്ത് തകർപ്പൻ വിജയം നേടിയിരിക്കുകയാണ് ബിജെപി. സമാജ് വാദി പാര്‍ട്ടി ആറ് സീറ്റിലേക്ക് നിലംപരിശായി. കോണ്ഗ്രസ് തോറ്റ് തുന്നം പാടി. എൻഡിഎ വിജയിച്ച 67ൽ 65ഉം ബിജെപിയ്ക്കാണ്. സഖ്യകക്ഷിയ്ക്ക് 2 സീറ്റ് ലഭിച്ചു.

ഗംഗാ നദിയിലൂടെ താൽപ്പര കക്ഷികൾ ഒഴുക്കി വിട്ട ഡെഡ് ബോഡി ഫോട്ടോഷൂട്ടിങ് നടത്തി യൂപിയെയും അതുവഴി രാജ്യത്തെയും അപമാനിക്കാൻ ശ്രമിച്ചവർക്ക് കാലം കരുതിവെച്ച ശക്തമായ മറുപടിയാണിത്.

യൂപിയുടെ കരുത്തനായ മുഖ്യമന്ത്രി സന്യാസി ശ്രേഷ്ഠൻ യോഗി ആദിത്യനാഥിനും ടീമിനും കേന്ദ്ര സർക്കാരിനുമാണ് വിജയത്തിന്റെ ഫുൾ ക്രെഡിറ്റ്. കാരണം ഉത്തര്‍പ്രദേശ് ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ അത്യുജ്ജ്വല വിജയമായിരുന്നു ബിജെപി കൈവരിച്ചത്. എന്നാൽ, ഇതിനു പിന്നാലെ ബിജെപിക്കെതിരെ അടിസ്ഥാനരഹിതമായ ആരോപണവുമായി പ്രതിപക്ഷം രംഗത്ത് വന്നു. ഇപ്പോഴിതാ പ്രതിപക്ഷത്തിന്റെ ആരോപണങ്ങളെ പരിഹസിക്കുകയും യോഗി ആദിത്യനാഥിന്റെ ടീമിന് അഭിനന്ദനങ്ങൾ നേരുകയുമാണ് നടനും ബിജെപി പ്രവർത്തകനുമായ കൃഷ്ണകുമാർ.

2022 ലേക്കുള്ള നിയമസഭ തിരഞ്ഞെടുപ്പിന്റെ ഒരു റിഹേഴ്‌സല്‍ ആണ് യുപിയിലെ ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പ് ഫലമെന്നും. 75 സീറ്റില്‍ 67 ഉം ബിജെപി നേടിയെന്നും താരം ഫേസ്‌ബുക്കിൽ കുറിച്ചു. മികച്ച ഭരണം കാഴ്ച വെച്ച മുഖ്യമന്തി യോഗിക്കും മറ്റു മന്ത്രിസഭാ അംഗങ്ങള്‍ക്കും അഭിനന്ദനങ്ങളും താരം പോസ്റ്റിലൂടെ നേർന്നിട്ടുണ്ട്. പെട്രോൾ, ഷേവ് ലക്ഷദ്വീപ് ടൂൾക്കിറ്റു ടീമുകൾ ഇന്നു നിശബ്ദമാണെന്നും ആഴ്ചകളായി കരയുന്നവർക്ക് ഒരു റസ്റ്റ് നല്ലതാണെന്നും കൃഷ്ണകുമാർ പരിഹസിക്കുന്നു. കൃഷ്ണകുമാറിന്റെ ഫേസ്ബുക് പോസ്റ്റ് ഇങ്ങനെ

“ഉത്തർപ്രദേശ് ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പ് ഫലം ഇന്നു വന്നു.. 2022 ലേക്കുള്ള നിയമസഭ തിരഞ്ഞെടുപ്പിന്റെ ഒരു റിഹേഴ്സൽ. 75 സീറ്റിൽ 67 ഉം ബിജെപിക്ക്.. പ്രതിപക്ഷത്തെ ആപ്പ ഊപ്പ അണ്ടൻ അടകോടൻ എല്ലാത്തിനേം കൂടി കൂട്ടിയപ്പോൾ 7 എണ്ണം. ബെസ്റ്റ്.. ഒരു ഇന്നോവ ടാസ്‌കി വിളിയെടാ..???? റിഹേഴ്സൽ ഇങ്ങനെ എങ്കിൽ 2022 ലെ ടേക്കിൽ എന്താവും അവസ്ഥ.. ഇലക്ഷൻ നടത്തുന്നതിനായി കോടികൾ ചിലവാക്കണോ ..അല്ല വെറുതെ പറഞ്ഞന്നേ ഉള്ളു.. പെട്രോൾ, ഷേവ് ലക്ഷ്വദ്വീപ് ടൂൾക്കിറ്റു ടീമുകൾ ഇന്നു നിശബ്ദമാണ്.. ആഴ്ചകളായി കരയുന്നവർക്ക് ഒരു ദിവസം റസ്റ്റ്‌.. അത് നല്ലതാണ്.. ഇത്തവണ ബാലറ്റ് പേപ്പറിലായതിനാൽ EVM ന്റെ പേരിലും കരയാൻ കഴിഞ്ഞില്ല.. മികച്ച ഭരണം കാഴ്ച വെച്ച മുഖ്യമന്തി യോഗിക്കും മറ്റു മന്ത്രിസഭാ അംഗങ്ങൾക്കും അഭിനന്ദനങ്ങൾ… ഒപ്പം യുപിയിലെ പ്രബുദ്ധരായ ജനങ്ങൾക്ക്‌ ഒരായിരം നന്ദിയും..ജയ് ഹിന്ദ്.”

എന്തയാലും ഉത്തർപ്രദേശ് വിജയം ഒരു പ്രതീക്ഷയാണ്. നിരവധിപ്പേരാണ് യോഗിക്കുംടീമിനും അഭിനധനകളും ആശസകളും നേരുന്നത്. നിങ്ങൾക്ക് വർഗ്ഗീയ വാദി എന്ന് വിളിക്കാം, മുസ്ലിം വേട്ടക്കാരൻ എന്ന് വിളിക്കാം, കള്ള സന്യാസി എന്ന് വിളിക്കാം…

പക്ഷെ ജാതിയോ, മതമോ നോക്കാതെ അദ്ദേഹത്തെ ജനങ്ങൾ രാഷ്ട്ര സേവകനായി കാണുന്നു. ഉത്തർപ്രേദേശിൽ യോഗി സുനാമി !

യാദവരുടെ അട്ടിപ്പേറാവകാശവുമായി നടക്കുന്ന അഖിലേഷിനെയും , ദളിത് സംരക്ഷകയായി നടിക്കുന്ന മായാവതിയെയും, മതേതരത്വം നെറ്റിപ്പട്ടമായി കൊണ്ടു നടക്കുന്ന പ്രിയങ്കയെയും ഗംഗാ നദിയിൽ ഒഴുക്കി ഉത്തർപ്രദേശിലെ പ്രബുദ്ധർ.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

B4 Admin

Recent Posts

രോഗികള്‍ മരുന്ന് കിട്ടാതെ വലയുമ്പോള്‍, കോടികളുടെ മരുന്നുകള്‍ വെയര്‍ഹൗസില്‍ നശിക്കുന്നു. മരുന്നുക്ഷാമത്തിന് പിന്നില്‍ ഗുരുതര വീഴ്ച. അഞ്ച് വര്‍ഷമായി കാലാവധി കഴിഞ്ഞ മരുന്നുകള്‍ നശിപ്പിച്ചില്ലെന്ന് കണ്ടെത്തല്‍. വെയര്‍ഹൗസുകളില്‍ കെട്ടിക്കിടക്കുന്നത് 120 കോടിയുടെ മരുന്നുകള്‍.

തിരുവനന്തപുരം : സംസ്ഥാനത്ത് സര്‍ക്കാര്‍ ആശുപത്രികളില്‍ ജീവന്‍രക്ഷാ മരുന്നുകള്‍ ഉള്‍പ്പെടെയുള്ളവ ലഭിക്കാതെ രോഗികള്‍ വലയുന്നതിനിടെ, ലക്ഷക്കണക്കിന് ജനങ്ങളെ ദുരിതത്തിലാക്കി വെയര്‍ഹൗസുകളില്‍…

17 minutes ago

പത്രസമ്മേളന ശൈലി മാറ്റാന്‍ ഒരുങ്ങി സര്‍ക്കാര്‍. മാധ്യമങ്ങള്‍ക്ക് ഇനി കടുത്ത നിയന്ത്രണം. നടപ്പിലാക്കുന്നത് കോവിഡ് കാലത്തെ പത്രസമ്മേളനങ്ങളുടെ മാതൃക.ചോദ്യങ്ങള്‍ ചോദിക്കാന്‍ ഇനി മുന്‍കൂര്‍ അനുമതി വേണം. മുഖ്യമന്ത്രി സുരക്ഷാ കവചത്തിനുള്ളിലോ?

കേരള രാഷ്ട്രീയത്തില്‍ വലിയ ചര്‍ച്ചാവിഷയമായി മാറിക്കൊണ്ടിരിക്കുന്ന പുതിയൊരു ഭരണപരമായ തീരുമാനമാണ് മുഖ്യമന്ത്രിയുടെ മാധ്യമ ഇടപെടലുകളിലെ നിയന്ത്രണങ്ങള്‍. മുഖ്യമന്ത്രി വി.ഡി. സതീശന്‍…

1 hour ago

ഇസ്ലാമിക ഭീകര ബന്ധം . കേരളം ഉൾപ്പെടെ 16 ഇടങ്ങളിൽ NIA റെയ്ഡ്. അന്വേഷണം ബംഗ്ലാദേശ് ഭീകര സംഘടനയുമായി ബന്ധപ്പെട്ടെന്ന് വിവരം.

ഗുവാഹതി : നിരോധിത ഭീകര സംഘടനയായ ജമാത്-ഉല്‍-മുജാഹിദ്ദീന്‍ ബംഗ്ലാദേശിന്റെ (ജെ.എം.ബി) പോഷക സംഘടനയായ 'ഇമാം മഹ്മൂദ് ഖഫില'യുമായി (IMK) ബന്ധപ്പെട്ട…

2 hours ago

മരുന്ന് ക്ഷാമമില്ല ചില മരുന്നുകളുടെ കുറവ് മാത്രമെന്ന് ആരോഗ്യമന്ത്രി. മരുന്നില്ലാതെ നട്ടംതിരിഞ്ഞ് രോഗികള്‍. സര്‍ക്കാര്‍ സംവിധാനങ്ങള്‍ പാളുന്നുവോ ?

കേരളത്തിന്റെ പൊതുആരോഗ്യ രംഗം എക്കാലത്തും ഇന്ത്യക്കാകെ മാതൃകയായിരുന്നു. സാധാരണക്കാര്‍ക്കും പാവപ്പെട്ടവര്‍ക്കും ആശ്രയമായ സര്‍ക്കാര്‍ ആശുപത്രികളിലെ മികച്ച ചികിത്സാ സൗജന്യങ്ങളും മരുന്ന്…

2 hours ago

മുട്ടില്‍ മരംമുറിക്കേസ് അന്വേഷണത്തില്‍ വന്‍ അട്ടിമറി ?. അന്വേഷണം വഴിതിരിച്ചുവിട്ടത് പിണറായിയുടെ ഓഫീസിലെ ഉന്നതന്‍. പുറത്ത് വരുന്നത് ഞെട്ടിപ്പിയ്ക്കുന്ന വിവരങ്ങള്‍

കേരള രാഷ്ട്രീയത്തെ പിടിച്ചു കുലുക്കിയ മുട്ടില്‍ മരംമുറിക്കേസ് അന്വേഷണത്തില്‍ വന്‍ അട്ടിമറി നടന്നുവെന്ന വെളിപ്പെടുത്തലുകള്‍ പൊതുസമൂഹത്തില്‍ വലിയ ചര്‍ച്ചയാകുന്നു. കോടികള്‍…

3 hours ago

24 വര്‍ഷമായി കെഎസ്ആര്‍ടിസിയില്‍ ജോലി ചെയ്യുന്നു. തനിക്കെതിരെ ഇതുവരെ ഒരു ആരോപണങ്ങളും വന്നിട്ടില്ല. പ്ലസ് ടു വിദ്യാര്‍ഥിനിയോട് അധിക്ഷേപകരമായി സംസാരിച്ചെന്ന പരാതിയില്‍ കണ്ടക്ടറുടെ വിശദീകരണം മറ്റൊരു രീതിയില്‍

കൊച്ചി : പ്ലസ് ടു വിദ്യാര്‍ഥിനിയോട് അധിക്ഷേപകരമായി സംസാരിച്ചെന്ന പരാതിയില്‍ സസ്‌പെന്‍ഷനിലായ കെഎസ്ആര്‍ടിസി കണ്ടക്ടറുടെ വിശദീകരണം മറ്റൊരു രീതിയില്‍. കുമ്പളം…

15 hours ago