KSRTC bus and tourist bus collide in Edapal, accident! About 30 passengers injured
മലപ്പുറം: എടപ്പാളിൽ കെഎസ്ആർടിസി ബസും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് അപകടം..ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ് അപകടം നടന്നത് .അപകടത്തിൽ രണ്ടു ബസുകളിലുമായുള്ള 30ലധികം യാത്രക്കാര്‍ക്ക് പരിക്കേറ്റു.പരിക്കേറ്റവരിൽ മൂന്നുപേരുടെ പരിക്ക് ഗുരുതരമാണ്. ബസുകളുടെ മുൻഭാഗം പൂര്‍ണമായും തകര്‍ന്നു. അപകടത്തിന്‍റെ കാരണം ഉള്‍പ്പെടെ വ്യക്തമല്ല. സംഭവത്തെക്കുറിച്ച് കൂടുതൽ അന്വേഷിച്ചുവരുകയാണെന്ന് പൊലീസ് അറിയിച്ചു. പരിക്കേറ്റവരെ ആശുപത്രികളിലേക്ക് മാറ്റി.
ഗുരുതരമായി പരിക്കേറ്റവരിൽ ഒരാളെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലും രണ്ടു പേരെ തൃശൂര്‍ മെഡിക്കൽ കോളേജിലേക്കും മാറ്റിയിട്ടുണ്ട്. തൃശൂര്‍-മലപ്പുറം സംസ്ഥാന പാതയിലാണ് അപകടമുണ്ടായത്.തൃശൂരിൽ നിന്ന് മാനന്തവാടിയിലേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി ബസും കാസര്‍കോട് നിന്ന് എറണാകുളത്തേക്ക് പോവുകയായിരുന്ന ടൂറിസ്റ്റ് ബസും ആണ് കൂട്ടിയിടിച്ചത്. അപകടം നടന്ന ഉടൻ തന്നെ നാട്ടുകാര്‍ പരിക്കേറ്റവരെ എടപ്പാളിലെ ആശുപത്രിയിലെത്തിക്കുകയായിരുന്നു.തൃശൂരിൽ നിന്ന് മാനന്തവാടിയിലേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി ബസും കാസര്‍ഗോഡ് നിന്ന് എറണാകുളത്തേക്ക് പോവുകയായിരുന്ന ടൂറിസ്‌റ്റ് ബസുമാണ് അപകടത്തിൽപെട്ടത്
ദിസ്‌പൂർ : പ്രശസ്ത ഗായകൻ സുബീൻ ഗാർഗിന്റെ ദുരൂഹ മരണക്കേസ് ഈ മാസം അവസാനത്തോടെ കേന്ദ്ര അന്വേഷണ ഏജൻസിക്ക് കൈമാറുമെന്ന്…
തിരുവനന്തപുരം : വോട്ടെടുപ്പിന് മുൻപ് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ അവലോകനത്തിന് ചേര്‍ന്ന ജില്ലാ സെക്രട്ടേറിയറ്റ്-- ജില്ലാ കമ്മിറ്റി യോഗങ്ങളിൽ നേതാക്കൾ തമ്മിൽ…
കൊൽക്കത്ത : ലോകകപ്പ് ജേതാവും ലോക ഫുട്ബോൾ ഇതിഹാസവുമായ ലയണൽ മെസ്സി 2011-ന് ശേഷം ആദ്യമായി ഇന്ത്യയിലേക്ക് എത്തുകയാണ്. നാളെ…
നടിയെ ആക്രമിച്ച കേസിലെ പ്രതികളുടെ ശിക്ഷാവിധിയിൽ നിരാശ പ്രകടിപ്പിച്ച് ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. ശിക്ഷാവിധി അതിജീവിതയെ പരിഗണനയിലെടുക്കാതെയുള്ളതെന്നും അതിജീവിതയ്ക്കാണ് യഥാർഥത്തിൽ…
ദില്ലി : ആഗോളതലത്തിൽ വ്യോമ പ്രതിരോധ ശേഷിയിൽ ഭാരതം വൻ മുന്നേറ്റത്തിനൊരുങ്ങുന്നു. ലോകത്തിലെ ഏറ്റവും ശക്തമായ ദീർഘദൂര എയർ-ടു-എയർ മിസൈലുകളിലൊന്നായ…
കണ്ണൂര്‍: മമ്പറത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിയ്ക്കും പോളിംഗ് ഏജന്‍റിനും മുഖംമൂടി സംഘത്തിന്റെ ക്രൂര മർദനം. വേങ്ങാട് പഞ്ചായത്തിലെ 16ാം വാര്‍ഡിൽ മത്സരിക്കുന്ന…