തിരുവനന്തപുരം: കെ എസ് ആർ ടി സി ജീവനക്കാരുടെ ശമ്പള പ്രതിസന്ധികൾക്ക് ഒരു തീരുമാനം നല്കാതെയാണ് മുഖ്യമന്ത്രി പിണറായി വിജയനും ഗതാഗത മന്ത്രി എ കെ ശശീന്ദ്രനും ഇന്ന് വിദേശരാജ്യത്തേക്കു പറക്കുന്നത്. പ്രതിസന്ധി പരിഹരിക്കുവാനായി ഒരു ചർച്ച പോലും നടത്താതെയാണ് ഇവരുടെ വിദേശയാത്ര.
ഒരാഴ്ചയിലേറെയായി ശമ്പള പരിഷ്കരണത്തിനായി ഭരണകക്ഷി യൂണിയനുകള്‍ സമരം നടത്താന്‍ തുടങ്ങിയിട്ട്. സമരക്കാരില്‍ ചിലര്‍ ആത്മഹത്യ ചെയ്യാന്‍വരെ ശ്രമിച്ചിരുന്നു. സര്‍ക്കാരിനോട് അമ്പതു കോടി ആവശ്യപ്പെട്ടിരുന്നെങ്കിലും ധനമന്ത്രി തോമസ് ഐസക് ഇതുവരെ പ്രതികരിച്ചിട്ടില്ല.
കെ എസ് ആര്‍ ടി സിയുടെ പ്രതിസന്ധിയെക്കുറിച്ചു മന്ത്രി തലത്തില്‍ ചര്‍ച്ച നടത്താന്‍ രണ്ട് പ്രാവശ്യം തീരുമാനിച്ചെങ്കിലും അതും നടന്നിരുന്നില്ല. 15 ദിവസത്തെ ശമ്ബളം കിട്ടിയെങ്കിലും വായ്പ കുടിശികയിനത്തില്‍ മിക്ക ജീവനക്കാരുടെയും പൈസ ബാങ്കുകൾ പിടിച്ചു. അടുത്തമാസം നാലാം തീയതിയെ ഗതാഗത മന്ത്രി തിരിച്ചെത്തുകയുള്ളു.അതുവരെ ചര്‍ച്ച നടക്കുകയുമില്ല. എന്നാല്‍ പ്രശ്നം പരിഹരിച്ചില്ലെങ്കില്‍ അനിശ്ചിതകാല സമരം തുടങ്ങുമെന്ന് ഡ്രൈവേഴ്സ് യൂണിയന്‍ സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്‍റ് സണ്ണി തോമസും ജനറല്‍ സെക്രട്ടറി ആര്‍ അയ്യപ്പനും അറിയിച്ചു.
ഭൂമിയിൽ നിന്ന് ദശലക്ഷക്കണക്കിന് പ്രകാശവർഷം അകലെ സ്ഥിതി ചെയ്യുന്ന സൗരയൂഥത്തിന് പുറത്തുള്ള ഗ്രഹങ്ങളെക്കുറിച്ചുള്ള പഠനം എന്നും ശാസ്ത്രലോകത്തിന് വിസ്മയമാണ്. നക്ഷത്രങ്ങളോട്…
ഋഗ്വേദത്തിലെ മന്ത്രങ്ങൾ കേവലം പ്രാർത്ഥനകൾ മാത്രമല്ല, അവ പ്രപഞ്ചത്തിലെ ഊർജ്ജത്തെയും (Universal Energy) ബോധത്തെയും ബന്ധിപ്പിക്കുന്ന ശബ്ദതരംഗങ്ങളാണ്. നിങ്ങളുടെ ജീവിതത്തിന്റെ…
ജറൂസലേം: ഗാസയിൽ പ്രവർത്തിക്കുന്ന 37 അന്താരാഷ്ട്ര സന്നദ്ധ സംഘടനകൾക്ക് ഇസ്രായേൽ ഭരണകൂടം വിലക്കേർപ്പെടുത്തി. സംഘടനകളിലെ പാലസ്തീൻ ജീവനക്കാരുടെ വിശദമായ വിവരങ്ങൾ…
പുതുവത്സര ദിനത്തില്‍ പോലീസ് തലപ്പത്ത് വൻ അഴിച്ചു പണി. അഞ്ച് ഡിഐജി മാര്‍ക്ക് ഐജിമാരായും മൂന്ന് പേര്‍ക്ക് ഡിഐജിയായും സ്ഥാന…
ഇസ്ലാമാബാദ്: ഓപ്പറേഷൻ സിന്ദൂറിൽ പാക് ഭീകരകേന്ദ്രങ്ങൾ തകർന്നതായി ഭീകര സംഘടന ലഷ്കറെ തൊയ്ബയുടെ മുതിർന്ന കമാൻഡറായ സൈഫുള്ള കസൂരി. ഓപ്പറേഷൻ…
ധാക്ക: ബംഗ്ലാദേശിലെ ജെൻസി പ്രക്ഷോഭ നേതാവ് ശരീഫ് ഒസ്മാൻ ഹാദിയുടെ കൊലപാതകത്തിൽ മുഖ്യപ്രതിയെന്ന് പോലീസ് സംശയിക്കുന്ന ഫൈസൽ കരീം മസൂദ്…