തീയതി ഏപ്രിൽ പതിനഞ്ചായിട്ടും വിഷുവും ഈസ്റ്ററും അടങ്ങുന്ന ഉത്സവങ്ങൾ എത്തിയിട്ടും ജീവനക്കാർക്ക് മാർച്ച് മാസത്തെ ശമ്പളം നൽകാത്ത കെ എസ് ആർ ടി സി യുടെ നിലപാടിൽ പ്രതിഷേധിച്ച് ജീവനക്കാരുടെ പ്രതിഷേധം ശക്തം. വിഷു ദിവസമായ ഇന്ന് മണ്ണു സദ്യ, പട്ടിണിക്കഞ്ഞി, നിരാഹാര സമരം, വിഷുക്കെണി തുടങ്ങിയ വ്യത്യസ്‌ത സമരങ്ങൾ കേരളത്തിലെ പല ഡിപ്പോകളിലും നടന്നു. KST എംപ്ലോയീസ് സംഘ് (BMS) ആലുവ യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആലുവ ഡിപ്പോയിൽ മണ്ണ് സദ്യ വിളമ്പി തൊഴിലാളികൾ മണ്ണു സദ്യ വിളമ്പി പ്രതിഷേധിച്ചു. പല ഡിപ്പോകളിലും KSRTC ജീവനക്കാരുടെ വിഷു പട്ടിണിയിലാക്കിയ പിണറായി സർക്കാരിനെതിരെ KST എംപ്ലോയീസ് സംഘ് വിഷു ദിനത്തിൽ പട്ടിണി കഞ്ഞിവച്ച് പ്രതിഷേധിച്ചു. വൈക്കം ഡിപ്പോയിൽ വിഷു ദിനത്തിൽ KSRTC ജീവനക്കാർ നിരാഹാരസമരം നടത്തി.
പ്രതിപക്ഷ ട്രേഡ് യൂണിയനുകൾ മാത്രമല്ല ഇടത് ട്രേഡ് യൂണിയനും ശമ്പളം ലഭിക്കാത്തതിനെ തുടർന്ന് സമരത്തിലാണ്. എല്ലാ മാസവും അഞ്ചാം തീയതിക്ക് മുമ്പ് ശമ്പളം നൽകുമെന്ന് കെ എസ് ആർ ടി സി മാനേജ്‌മന്റ് നേരത്തെ ഉറപ്പു നൽകിയിരുന്നു. മാനേജ്മെന്റ് ഉറപ്പ് പാലിച്ചില്ല എന്ന് മാത്രമല്ല നിരന്തരം ശമ്പളം മുടങ്ങുകയുമാണ്.
ദില്ലി : ഭാരതത്തിലെ ന്യൂനപക്ഷങ്ങൾ ആക്രമിക്കപ്പെടുന്നു എന്ന പാകിസ്ഥാന്റെ ആരോപണങ്ങൾ തള്ളി കേന്ദ്ര വിദേശകാര്യ മന്ത്രാലയം. പാകിസ്ഥാന്റേത് വെറും വിരൽ…
ലഖ്‌നൗ: ഉത്തർപ്രദേശിലെ സ്ത്രീകളെ സാമ്പത്തികമായി സ്വയംപര്യാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ വിപ്ലവകരമായ പദ്ധതിയുമായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സംസ്ഥാനത്തെ മൂന്ന് കോടി…
ശബരിമല സ്വർണക്കൊള്ളക്കേസില്‍ ഇന്ന് അറസ്റ്റിലായ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ അംഗം എൻ. വിജയകുമാർ റിമാൻഡിൽ. അടുത്ത മാസം 12വരെയാണ്…
ദില്ലി : ഇന്ത്യൻ ഫുട്ബോൾ ആരാധകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യൻ സൂപ്പർ ലീഗിന്റെ പുതിയ സീസൺ ഫെബ്രുവരിയിൽ ആരംഭിക്കാൻ അഖിലേന്ത്യാ…
തിരുവനന്തപുരം കഴക്കൂട്ടത്ത് അന്യസംസ്ഥാന തൊഴിലാളിയുടെ നാലുവയസ്സായ കുട്ടിയുടെ മരണം കൊലപാതകമെന്ന് തെളിഞ്ഞു. കഴുത്തിനേറ്റ പരിക്കാണ് മരണകാരണമെന്ന് പോസ്റ്റ്‌മോർട്ടത്തിൽ വ്യക്തമായി.സംഭവത്തിൽ കസ്റ്റഡിയിലുള്ള…
പ്യോങ്യാങ്: വീണ്ടും മിസൈൽ പരീക്ഷണവുമായി ഉത്തര കൊറിയ. തങ്ങളുടെ ദീർഘദൂര തന്ത്രപ്രധാന ക്രൂയിസ് മിസൈലുകളാണ് ഇന്നലെ രാജ്യത്തിന്റെ പടിഞ്ഞാറൻ തീരത്ത്…