തിരുവനന്തപുരം: തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസിയുടെ 35 സര്‍വ്വീസ് മുടങ്ങി. എംപാനല്‍ ഡ്രൈവര്‍മാരെ പിരിച്ചുവിട്ടത് മൂലമുണ്ടായ ഡ്രൈവര്‍മാരുടെ കുറവുകാരണമാണ് സര്‍വീസുകള്‍ മുടങ്ങാന്‍ കാരണം. ഇന്ന് മുടങ്ങിയ സര്‍വ്വീസുകളില്‍ ഗ്രാമീണ സര്‍വ്വീസുകളാണ് മുടങ്ങിയവയില്‍ ഏറെയും.
മധ്യകേരളത്തില്‍ സ്വകാര്യ ബസ് സര്‍വീസുകള്‍ കൂടുതലുള്ളതിനാല്‍ കാര്യമായി യാത്രാദുരിതമുണ്ടായില്ല. വടക്കന്‍ കേരളത്തില്‍ ആകെ 50 സര്‍വ്വീസുകള്‍ തടസപ്പെട്ടു. കാസര്‍കോട് നിന്നുള്ള 9 അന്തര്‍സംസ്ഥാന സര്‍വ്വീസും മുടങ്ങിയവയില്‍പെടുന്നു.
സര്‍വീസുകള്‍ താറുമാറായതോടെ ഇന്ന് അവധിയുള്ളവരോട് തിരിച്ച് ജോലിക്ക് എത്തണമെന്നും സര്‍വ്വീസുകള്‍ മുടങ്ങാതെ ക്രമീകരണം നടത്താന്‍ മാനേജ്‌മെന്റ് സോണല്‍ ഓഫീസര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. അവധിയില്‍ നിന്ന് തിരിച്ചെത്തിയ ജീവനക്കാരെ ഡബിള്‍ ഡ്യൂട്ടി നല്‍കി വിന്യസിക്കാനാണ് തീരുമാനം.
സംസ്ഥാനമാകെ 600 ലേറെ സര്‍വീസുകളാണ് ഇന്നലെ മുടങ്ങിയത്. ദീര്‍ഘദൂര സര്‍വീസുകളിലും എസി സര്‍വീസുകളിലും താല്‍ക്കാലിക ഡ്രൈവര്‍മാരില്ലാത്തതിനാല്‍ ഈ സര്‍വീസുകള്‍ മുടങ്ങില്ല.
സുപ്രീംകോടതി അനുവദിച്ച സമയം കഴിഞ്ഞതോടെ 2,108 താല്‍ക്കാലിക ഡ്രൈവര്‍മാരെയാണ് കെഎസ്ആര്‍ടിസി കഴിഞ്ഞദിവസം പിരിച്ചുവിട്ടത്. പിഎസ് സി റാങ്ക് പട്ടികയിലുള്ളവരുടെ പരാതിയിലായിരുന്നു കൂട്ട പിരിച്ചുവിടലിന് കോടതി നിര്‍ദ്ദേശം നല്‍കിയത്.
കൊച്ചി: എറണാകുളം ജനറൽ ആശുപത്രിയിലെ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരം. . തിരുവനന്തപുരത്ത് മസ്തിഷ്ക മരണം സംഭവിച്ച കൊല്ലംസ്വദേശി ഷിബുവിന്റെ…
കോഴിക്കോട് : ബംഗ്ലാദേശിൽ ഹിന്ദു ന്യൂനപക്ഷങ്ങൾക്കെതിരെ തുടർച്ചയായി നടക്കുന്ന അതിക്രമങ്ങളിൽ കാശ്യപ വേദ റിസർച്ച് ഫൗണ്ടേഷൻ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.…
നടിയെ ആക്രമിച്ച കേസിലെ അതിജീവിതയുടെ പേര് വെളിപ്പെടുത്തി രണ്ടാം പ്രതി മാർട്ടിൻ ആന്റണി പോസ്റ്റ് ചെയ്ത വീഡിയോ പ്രചരിപ്പിച്ചവർ പിടിയിലായി.…
തൃശ്ശൂർ : ചാമക്കാല കടപ്പുറത്ത് വാഹനാഭ്യാസത്തിനിടെ ജിപ്സി കാർ മറിഞ്ഞ് ഒൻപതാം ക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം . ചാമക്കാല രാജീവ്…
വാഷിങ്ടൺ ഡിസി : ചൊവ്വയുടെ അന്തരീക്ഷത്തെക്കുറിച്ചും അവിടെയുണ്ടായിരുന്ന ജലാംശം എങ്ങനെ നഷ്ടപ്പെട്ടു എന്നതിനെക്കുറിച്ചും പഠിക്കാൻ നിയോഗിക്കപ്പെട്ട നാസയുടെ 'മേവൻ' (Mars…
ഖുൽന: ബംഗ്ലാദേശിൽ രാഷ്ട്രീയ അസ്ഥിരതയും അക്രമപരമ്പരകളും തുടരുന്നതിനിടയിൽ പ്രമുഖ തൊഴിലാളി നേതാവും ഇന്ത്യാ വിരുദ്ധനുമായ മുഹമ്മദ് മൊതാലേബ് സിക്ദർ വെടിയേറ്റു…