KSRTC
തിരുവനന്തപുരം: പുനലൂർ -അലിമുക്ക് -അച്ചൻകോവിൽ റൂട്ടിൽ സ്വകാര്യ ബസ്സിന് പെർമിറ്റ് അനുവദിച്ചതിൽ അഴിമതിയുണ്ടെന്ന് ബി എം എസ് സംഘടനയായ KST എംപ്ലോയീസ് സംഘ്. പുനലൂർ-അലിമുക്ക് – അച്ചൻകോവിൽ റൂട്ടിൽ കെ എസ് ആർ ടി സി, അഞ്ചു സർവീസുകൾ ഓപ്പറേറ്റു ചെയ്തിരുന്നു. ഇതിൽ രണ്ടു സർവീസുകൾ കഴിഞ്ഞ ഒരു വർഷത്തിനിപ്പുറം കെ എസ് ആർ ടി സി നിർത്തലാക്കി. മാസങ്ങൾക്കകം ഈ സർവീസുകൾക്ക് സ്വകാര്യ ബസ് പെർമിറ്റിന് അപേക്ഷിക്കുകയും, ഇതോടൊപ്പം കോടതിയിൽ നിന്നും പരിശോധിച്ചു പരിഹരിക്കാനുള്ള ഉത്തരവിലൂടെ കൊല്ലം RTA യിൽ നിന്നും താല്കാലിക പെർമിറ്റ് നേടുകയും ചെയ്തു. സമാന രീതിയിൽ പത്താനപുരത്തുനിന്നും കമുകിൻചേരി വഴി പുനലൂരിലേക്കും അമ്മൂസ് എന്നൊരു സ്വകാര്യ ബസിന് അനുമതി നൽകിയിട്ടുണ്ട്. ഇതേ പ്രവണത നിലവിൽ വ്യാപകമായി തുടരുന്നു . ഇത്തരത്തിൽ സ്വകാര്യ പെർമിറ്റ് അനുവദിക്കാൻ നിയമമില്ലാതിരിക്കുകയും, നിലവിലുണ്ടായിരുന്ന രണ്ടു സർവീസുകൾ കെ എസ് ആർ ടി സി നിർത്തലാക്കി സമയോചിതമായി സ്വകാര്യ ലോബി ഈ സർവീസുകൾക്ക് അവകാശമുന്നയിക്കുകയും താല്കാലിക പെർമിറ്റ് നേടിയെടുക്കുകയും ചെയ്തത് കെ എസ് ആർ ടി സിയെ തകർക്കാനുള്ള ഗൂഢാലോചനയാണെന്ന് സംഘടന ആരോപിച്ചു.
കെഎസ് ആർ ടി സി RTA Cell-ൻ്റേയും കോർപ്പറേഷൻ്റെ കേസ്സുകളുടെ നടത്തിപ്പിന് ചുമതലയുള്ള അഡ്വേക്കറ്റുമാരുടെ വീഴ്ചയാണിത്. ഇത്തരം പെർമിറ്റുകൾ അനുവദിക്കുന്ന മോട്ടോർ വാഹന വകുപ്പിൻ്റേയും വിവിധ ജില്ലകളിലെ RTA വിഭാഗങ്ങളുടേയും നടപടികളെ സംബന്ധിച്ചും അന്വേഷണം നടത്താനും, മേലിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ പോലീസ് വിജിലൻസിൻ്റെ സമഗ്രമായ അന്വേഷണവും, അതോടൊപ്പം കെ എസ് ആർ ടി സി യുടെ ആഭ്യന്തര അന്വേഷണവും നടത്തി കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്നും ഗതാഗത വകുപ്പ് മന്ത്രിക്ക് നൽകിയ കത്തിൽ KST എംപ്ലോയീസ് സംഘ്(BMS) സംസ്ഥാന ജനറൽ സെക്രട്ടറി KL രാജേഷ് ആവശ്യപ്പെട്ടു.
ദുബായ് : 2026-ലെ ടി20 ലോകകപ്പിൽ തങ്ങളുടെ മത്സരങ്ങൾ ഇന്ത്യയിൽ നിന്നും ശ്രീലങ്കയിലേക്ക് മാറ്റണമെന്ന ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡിന്റെ ആവശ്യം…
ദില്ലി : രാജ്യത്ത് വർദ്ധിച്ചുവരുന്ന തെരുവ് നായ ശല്യത്തിലും നായകളുടെ ആക്രമണത്തിലും കടുത്ത ആശങ്ക രേഖപ്പെടുത്തി സുപ്രീംകോടതി. നായകൾക്ക് ഭക്ഷണം…
മകരസംക്രാന്തി ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി സ്വാതന്ത്ര്യാനന്തര കാലത്ത് ആദ്യമായി സൗത്ത് ബ്ലോക്ക് വിടുന്നു. സെൻട്രൽ വിസ്ത പുനർവികസന പദ്ധതിയുടെ ഭാഗമായി…
ചൈന–റഷ്യ സ്വാധീനം തടയുക എന്ന ലക്ഷ്യത്തോടെ ലാറ്റിൻ അമേരിക്കയിലും ആർക്ടിക് മേഖലയിലും അമേരിക്ക ശക്തമായ നീക്കങ്ങൾക്ക് തയ്യാറെടുക്കുന്നു. മൺറോ സിദ്ധാന്തത്തിന്റെ…
ദില്ലി :പഹൽഗാം ഭീകരാക്രമണത്തിന് ഇന്ത്യ നൽകിയ ശക്തമായ തിരിച്ചടിയായ 'ഓപ്പറേഷൻ സിന്ദൂർ' രാജ്യത്തിന്റെ സൈനിക കരുത്തിന്റെയും കൃത്യമായ രാഷ്ട്രീയ തീരുമാനങ്ങളുടെയും…
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ മുർഷിദാബാദിൽ ബൂത്ത് ലെവൽ ഓഫീസറും (BLO) സ്കൂൾ പ്രധാനാധ്യാപകനുമായ ഹമീമുൾ ഇസ്‌ലാമിനെ സ്കൂൾ കെട്ടിടത്തിൽ മരിച്ച…