Categories: Kerala

കു​മാ​റി​ന്‍റെ മ​ര​ണം: കൊ​ല​ക്കുറ്റത്തിന് കേ​സെ​ടു​ക്ക​ണ​മെ​ന്ന് ഭാ​ര്യ

പാ​ല​ക്കാ​ട്: ക​ല്ലേ​ക്കാ​ട് എ.​ആ​ർ ക്യാ​ന്പിലെ പോ​ലീ​സു​കാ​ര​ൻ കു​മാ​റി​ന്‍റെ മ​ര​ണ​ത്തി​ൽ കൊ​ല​പാ​ത​ക​ത്തി​ന് കേ​സെ​ടു​ക്ക​ണ​മെ​ന്ന് ഭാ​ര്യ സ​ജി​നി. കേ​സി​ന്‍റെ ഇ​പ്പോ​ഴ​ത്തെ അ​ന്വേ​ഷ​ണ​പു​രോ​ഗ​തി​യി​ൽ തൃ​പ്തി​യു​ണ്ടെ​ങ്കി​ലും കു​മാ​റി​നെ മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​ർ മ​ർ​ദി​ക്കു​ക​യും മാ​ന​സി​ക പീ​ഢ​ന​ങ്ങ​ൾ ഏ​ൽ​പ്പി​ക്കു​ക​യും ചെ​യ്തെ​ന്ന് തെ​ളി​ഞ്ഞ സാ​ഹ​ച​ര്യ​ത്തി​ൽ കൊ​ല​പാ​ത​ക​കു​റ്റം ഇ​വ​ർ​ക്കെ​തി​രെ ചു​മ​ത്ത​ണം. ആ​വ​ശ്യം അം​ഗീ​ക​രി​ക്കു​ന്നി​ല്ലെ​ങ്കി​ൽ ജു​ഡീ​ഷ്യ​ൽ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് സ​മ​രം ന​ട​ത്തു​മെ​ന്നും സ​ജി​നി പ​റ​ഞ്ഞു.

ഇ​പ്പോ​ൾ ആ​ത്മ​ഹ​ത്യ എ​ന്ന നി​ല​യി​ലാ​ണ് അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​ത്. ആ​ത്മ​ഹ​ത്യാ പ്രേ​ര​ണ​കു​റ്റ​മാ​ണ് ഇ​തി​ലെ പ്ര​തി​ക​ൾ​ക്കെ​തി​രെ ചു​മ​ത്തി​യി​രി​ക്കു​ന്ന​ത്. ഇ​തു സം​ബ​ന്ധി​ച്ച് ക്യാ​ന്പി​ലെ മു​ൻ ഡെ​പ്യൂ​ട്ടി ക​മാ​ൻ​ഡ​ന്‍റ് എ​സ്. സു​രേ​ന്ദ്ര​നെ ഇ​ന്ന​ലെ ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണ​സം​ഘം അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു.

ഇ​തു​വ​രെ എ​ട്ടു​പേ​ർ​ക്കെ​തി​രെ​യാ​ണ് കേ​സെ​ടു​ത്തി​ട്ടു​ള്ള​ത്. ഇ​വ​രേ​യും ഉ​ട​നെ അ​റ​സ്റ്റ് ചെ​യ്യു​മെ​ന്നാ​ണ് സൂ​ച​ന. ര​ണ്ടു​മാ​സം മു​ന്പാ​ണ് ക​ല്ലേ​ക്കാ​ട് എ​ആ​ർ ക്യാ​ന്പി​ലെ പോ​ലീ​സു​കാ​ര​ൻ കു​മാ​റി​നെ ഒ​റ്റ​പ്പാ​ലം ല​ക്കി​ടി​യി​ൽ റെ​യി​ൽ​വേ ട്രാ​ക്കി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ട​ത്.

B4 Admin

Recent Posts

ശിവസൂര്യയുടെ തിരോധാനം കേവലമൊരു ‘വീടുവിട്ടിറങ്ങൽ’ മാത്രമോ?. ദുരൂഹത നീങ്ങാതെ 49 നാളുകൾക്ക് ശേഷം ശിവസൂര്യ കേസ് ക്രൈംബ്രാഞ്ചിന്

ചൊക്ലിയിലെ 17-കാരനായ ശിവസൂര്യയുടെ തിരോധാനം കേവലമൊരു 'വീടുവിട്ടിറങ്ങൽ' എന്നതിലുപരി ദുരൂഹതകൾ നിറഞ്ഞ കേസായി മാറുകയാണ്. ശിവസൂര്യയുടെ തിരോധാനത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തിന്…

5 hours ago

ഭീകരാക്രമണത്തില്‍ നടുങ്ങി പാകിസ്ഥാന്‍. ഖൈബര്‍ പഖ്തൂണ്‍ഖ്വയില്‍ ചാവേര്‍ സ്‌ഫോടനം, 11 പേര്‍ കൊല്ലപ്പെട്ടു

പാകിസ്ഥാനിലെ വടക്കുപടിഞ്ഞാറന്‍ പ്രവിശ്യയായ ഖൈബര്‍ പഖ്തൂണ്‍ഖ്വയിലെ (Khyber Pakhtunkhwa) ദേര ഇസ്മായില്‍ ഖാനില്‍ സുരക്ഷാ ചെക്ക്പോസ്റ്റ് ലക്ഷ്യമാക്കി നടന്ന അതിശക്തമായ…

21 hours ago

പ്രതിസന്ധികള്‍ക്കിടയിലും കരുത്തുകാട്ടി ഭാരതം. മോദിയുടെ ഊര്‍ജ്ജ നയത്തെ പ്രശംസിച്ച് ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി അല്‍ബനീസ്

ദില്ലി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഇന്ത്യയില്‍ നടപ്പിലാക്കിയ ഊര്‍ജ്ജ ലഭ്യത വിപുലീകരണം ചരിത്രത്തില്‍ തന്നെ അഭൂതപൂര്‍വ്വമായ നേട്ടമാണെന്ന്…

22 hours ago

കേരളത്തിലെ സഹകരണ മാതൃകയെ അഭിനന്ദിച്ച് കേന്ദ്ര മന്ത്രി അമിത് ഷാ. സഹകരണ മന്ത്രിയ്ക്ക് ദില്ലിയിലേക്ക് ക്ഷണം. അമിത് ഷായുടെ മുന്നില്‍ കരുവന്നൂര്‍ വിഷയം ഉന്നയിച്ച് സുരേഷ് ഗോപി

കേരളം ശക്തമായ സഹകരണ സംവിധാനമുള്ള നാടാണെന്ന് കേന്ദ്ര ആഭ്യന്തര-സഹകരണ മന്ത്രി അമിത് ഷാ. ദേശീയ സഹകരണ പദ്ധതികള്‍ കേരളത്തില്‍ നടപ്പിലാക്കാന്‍…

23 hours ago

പകല്‍ക്കൊള്ളയുടെ കൊച്ചി മോഡല്‍. കെ.എസ്.ഇ.ബി.യെ ഞെട്ടിച്ച് 3.14 കോടിയുടെ വൈദ്യുതി മോഷണം

കൊച്ചിയിലെ മരട്, കളമശ്ശേരി ഇലക്ട്രിക്കല്‍ സെക്ഷനുകളില്‍ കെ.എസ്.ഇ.ബി.യുടെ ആന്റി പവര്‍ തെഫ്റ്റ് സ്‌ക്വാഡ് (APTS) നടത്തിയ പരിശോധനയില്‍ 3.14 കോടി…

1 day ago

നേര് പറയുന്ന ഉദ്യോഗസ്ഥര്‍ക്ക് ലൂപ്പ് ലൈന്‍. മുട്ടില്‍ മരംമുറി കേസ് പുറത്തു കൊണ്ടുവന്ന ഐ.എഫ്.എസ് ഉദ്യോഗസ്ഥന്‍ ധനേഷ് കുമാറിനെ സ്ഥലംമാറ്റിയത് ഭരണകൂടത്തിന്റെ ഇരട്ടത്താപ്പ്.ക്ലീന്‍ ട്രാക്കുള്ള ഉദ്യോഗസ്ഥനെ തളയ്ക്കാന്‍ വന്‍ നീക്കം.

സംസ്ഥാനത്ത് വനസംരക്ഷണ രംഗത്ത് വിട്ടുവീഴ്ചയില്ലാത്ത നിലപാടുകള്‍ സ്വീകരിക്കുന്ന ഉദ്യോഗസ്ഥര്‍ ശിക്ഷാനടപടികള്‍ നേരിടേണ്ടി വരുന്നുവെന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് മുട്ടില്‍ മരംമുറി…

1 day ago