CRIME

കൃത്യനിർവ്വഹണത്തിനിടെ കോളേജദ്ധ്യാപിക ആക്രമിക്കപ്പെട്ട സംഭവം: കേസിൽ നിയമത്തെ വെല്ലുവിളിച്ചിരിക്കുന്നത് ഡി.വൈ.എഫ്.ഐ. അഖിലേന്ത്യാ പ്രസിഡന്റും എം.പി.യുമായ എ.എ. റഹിം അടക്കം 12 പേരാണെന്നതാണ് സംഭവത്തെ ഗുരുതരമാക്കുന്നെന്ന് കുമ്മനം രാജശേഖരൻ

തിരുവനന്തപുരം: സ്റ്റുഡന്റ്സ് ഡയറക്ടറായിരുന്ന ടി. വിജയലക്ഷ്മിയ്ക്ക് നേരെയുണ്ടായ ഡിവൈഎഫ്ഐ ആക്രമണത്തിൽ നടപടിയെടുക്കുന്നതിൽ വീഴ്ച്ച വരുത്തുന്നതിനെതിരെ ആഞ്ഞടിച്ച് ബിജെപി നേതാവ് കുമ്മനം രാജശേഖരൻ. ഔദ്യോഗിക കൃത്യനിർവ്വഹണത്തിനിടെ ഒരു കോളേജദ്ധ്യാപിക സംഘടിതമായി ആക്രമിക്കപ്പെടുകയും അധിക്ഷേപിക്കപ്പെടുകയും ചെയ്ത കേസിൽ നിയമത്തെ വെല്ലുവിളിച്ചിരിക്കുന്നത് ഡി.വൈ.എഫ്.ഐ. അഖിലേന്ത്യാ പ്രസിഡന്റും എം.പി.യുമായ എ.എ. റഹിം അടക്കം 12 പേരാണെന്നതാണ് സംഭവത്തെ ഗുരുതരമാക്കുന്നതെന്ന് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ ചൂണ്ടിക്കാട്ടി.

കുമ്മനം രാജശേഖരന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം :

യൂണിവേഴ്സിറ്റി ഫണ്ടിൽ നിന്ന് അനധികൃതമായി പണം നൽകാഞ്ഞതിന് അധ്യാപികയെ , തടഞ്ഞു വച്ച് ഭീഷണിപ്പെടുത്തുകയും ശാരീരികമായി ഉപദ്രവിക്കുകയും അസഭ്യം പറയുകയും ചെയ്യുക ! പരാതി നൽകിയിട്ടും പോലീസ് കേസെടുക്കാതിരിക്കുക!! ഗവർണ്ണർ ഇടപെട്ട ശേഷം മാത്രം പോലീസ് കേസെടുക്കുക !!!

കേസിലെ പ്രതികൾ വിചാരണക്കോടതിയിൽ ഹാജരാകാതിരിക്കുക!!!!
ഒടുവിൽ ഗത്യന്തരമില്ലാതെ പ്രതികൾക്കെതിരെ കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കുക !!!!
ഔദ്യോഗിക കൃത്യനിർവ്വഹണത്തിനിടെ ഒരു കോളേജദ്ധ്യാപിക സംഘടിതമായി ആക്രമിക്കപ്പെടുകയും അധിക്ഷേപിക്കപ്പെടുകയും ചെയ്ത കേസിൽ നിയമത്തെ വെല്ലുവിളിച്ചിരിക്കുന്നത് ഡി.വൈ.എഫ്.ഐ. അഖിലേന്ത്യാ പ്രസിഡന്റും എം.പി.യുമായ എ.എ. റഹിം അടക്കം 12 പേരാണെന്നതാണ് സംഭവത്തെ ഗുരുതരമാക്കുന്നത്. 2017 ൽ ഉണ്ടായ സംഭവത്തിൽ, അഞ്ചു വർഷം ആയിട്ടും നടപടികൾ ഇഴഞ്ഞുനീങ്ങുന്നുവെന്നത് അതിലേറെ ഗൗരവതരം.

ഒരു ഒരു സ്ത്രീക്കെതിരെയുണ്ടായ അതിക്രമത്തിൽ നീതി അനിശ്ചിതമായി വൈകുമ്പോഴും അതിനെതിരെ ഒന്നും ഉരിയാടാതെ മൗനമാചരിക്കുന്ന ഇവിടുത്തെ വനിതാ സംഘടനകളും കൂട്ടായ്മകളും ഇക്കാര്യത്തിൽ നിലപാട് പറയേണ്ടതുണ്ട്. നിങ്ങൾ ആർക്കു വേണ്ടിയാണ് നിലകൊള്ളുന്നത് ? നിങ്ങളുടെ സ്ത്രീ പക്ഷ നിലപാടുകൾ സത്യസന്ധമെങ്കിൽ എന്തു കൊണ്ട് ഒരു അദ്ധ്യാപികയ്ക്ക് നേരെയുണ്ടായ സംഘടിതാ ക്രമത്തിലെ പ്രതികൾക്കെതിരെ നിശബ്ദമാകുന്നു ?

2017 മാർച്ച് 10 ന് കേരള സർവ്വകാലാശാല യുവജനോത്സവവുമായി ബന്ധപ്പെട്ടാണ് സ്റ്റുഡന്റ്സ് ഡയറക്ടറായിരുന്ന ടി. വിജയലക്ഷ്മിക്കു നേരെ ദുരനുഭവമുണ്ടായതെന്നാണ് മാധ്യമ വാർത്തകൾ. യൂണിവേഴ്സിറ്റി യുവജനോത്സവ ഫണ്ടിൽ നിന്നും ഉടൻ 7 ലക്ഷം രൂപ നൽകണമെന്ന ആവശ്യം നിരാകരിച്ചതിന് ഈ അധ്യാപികയെ റഹീമിന്റെ നേതൃത്വത്തിലുള്ള സംഘം തടഞ്ഞുവയ്ക്കുകയും പേന കൊണ്ട് അവരുടെ ശരീരത്തിൽ കുത്തുകയും മുടി പിടിച്ച് വലിക്കുകയും മറ്റും ചെയ്തുവെന്നായിരുന്നു കേസ്.
അതിക്രമം ചെയ്ത ഡി.വൈ.എഫ്.ഐ- എസ്. എഫ്. ഐ. വിദ്യാർത്ഥികൾക്ക് സ്വന്തം പാർട്ടി, എല്ലാ ഒത്താശകളും ചെയ്യുന്നതിന്റെ ദൃഷ്ടാന്തം അധ്യാപികക്ക് നീതി നിഷേധിച്ചതിൽ തന്നെ പ്രകടമാണ്.
സ്ത്രീകൾക്കു വേണ്ടി ശബ്ദിക്കാറുള്ള മാധ്യമങ്ങളും വനിതാ കൂട്ടായ്മകളും ഇക്കാര്യത്തിൽ നീതിയുടെ പക്ഷത്താണെന്ന് ബോധ്യപ്പെടുത്തേണ്ടതു മുണ്ട്.

admin

Recent Posts

മൂന്നാം ഘട്ട പോളിംഗ് പൂര്‍ത്തിയായി… ബിജെപിയുടെ ശക്തിദുര്‍ഗ്ഗങ്ങളിലെ വോട്ടെടുപ്പ് |EDIT OR REAL|

മൂന്നാം ഘട്ട പോളിംഗ് പൂര്‍ത്തിയായതോടെ രാജ്യത്തെ പാതിയോളം വോട്ടര്‍മാര്‍ സമ്മതിദാന അവകാശം വിനിയോഗിച്ചു കഴിഞ്ഞു. എന്നാല്‍ ഇത്തവണയും പ്രതീക്ഷിച്ച അത്ര…

12 mins ago

‘സംവരണമെല്ലാം മുസ്‌ളിം സമുദായത്തിന് മാത്രമാക്കും’ വിവാദ പ്രസ്താവനയില്‍ കുടുങ്ങി ഇന്‍ഡി സഖ്യം ; ഗൂഢാലോചന പുറത്തായെന്ന് എന്‍ഡിഎ

ന്യൂഡല്‍ഹി: എസ്സി, എസ്ടി, ഒബിസി എന്നിവരില്‍ നിന്ന് സംവരണം നീക്കി മുസ്ലിംകള്‍ക്ക് സമ്പൂര്‍ണ്ണ സംവരണം നല്‍കാനാണ് ഇന്‍ഡി സഖ്യം ആഗ്രഹിക്കുന്നതെന്ന…

23 mins ago

ഹരിയാനയിൽ 3 സ്വതന്ത്രർ പിന്തുണ പിൻവലിച്ചു ! ബിജെപി സർക്കാർ പ്രതിസന്ധിയിൽ

ഹരിയാനയിൽ വൻ രാഷ്ട്രീയ പ്രതിസന്ധി. നയാബ് സിംഗ് സൈനിയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാരിനെ പിന്തുണച്ചിരുന്ന 3 സ്വതന്ത്ര എംഎല്‍എമാര്‍ തങ്ങളുടെ…

43 mins ago

ഒന്നുകിൽ ജാമ്യം ; ഇല്ലെങ്കിൽ കസേരയില്ല മുഖ്യൻ ! ഇതിൽ ഏതാണ് വേണ്ടത് ?

ജയിലിലിരുന്ന് ഭരണം വേണ്ട ; കെജ്‌രിവാളിന് കർശന താക്കീതുമായി കോടതി

49 mins ago

പ്രധാനമന്ത്രി മോദിയുടെ വികസന രാഷ്ട്രീയത്തിന് ജനങ്ങൾ വോട്ട് ചെയ്തു !തെരഞ്ഞെടുപ്പ് ഫലം കേരളത്തിൽ രാഷ്ട്രീയ മാറ്റത്തിന് തുടക്കം കുറിക്കുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ

തിരുവനന്തപുരം: കേരളത്തിൽ രാഷ്ട്രീയ മാറ്റത്തിന് തുടക്കം കുറിക്കുന്ന തെരഞ്ഞെടുപ്പ് ഫലമാവും ഉണ്ടാവുകയെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷനും വയനാട് മണ്ഡലത്തിലെ എൻഡിഎ…

2 hours ago

തലസ്ഥാനത്ത് വീണ്ടും ജീവനെടുത്ത് ടിപ്പർ ! കഴക്കൂട്ടം വെട്ടുറോഡിൽ ടിപ്പർ ലോറി കയറിയിറങ്ങി യുവതിക്ക് ദാരുണാന്ത്യം

തലസ്ഥാനത്ത് വീണ്ടും ജീവനെടുത്ത്‌ ടിപ്പർ. കഴക്കൂട്ടം വെട്ടുറോഡില്‍ ടിപ്പറിനടിയില്‍പ്പെട്ട് യുവതി മരിച്ചു . പെരുമാതുറ സ്വദേശിനി റുക്‌സാന (35) ആണ്…

2 hours ago