kuthiran-second-tunnel-opening-today
കുതിരാൻ രണ്ടാം തുരങ്കം ഇന്ന് ഗതാഗതത്തിന് തുറന്നു നൽകുമെന്ന വാർത്ത തെറ്റാണെന്ന് പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ്. മാത്രമല്ല രണ്ടാമത്തെ തുരങ്കം തുറക്കുന്ന കാര്യം സർക്കാർ അറിഞ്ഞിട്ടില്ലെന്നും ട്രാഫിക് ഡൈവേർഷന് വേണ്ടിയാണ് ഇത് ഭാഗികമായി തുറന്നതെന്നും മന്ത്രി റിയാസ് പറഞ്ഞു.
അതേസമയം രണ്ടാം തുരങ്കത്തിന്റെ പണികൾ അടുത്ത ഏപ്രിൽ അവസാനത്തോടെ പൂർത്തീകരിക്കും. രണ്ടു തുരങ്കങ്ങൾ തുറന്നാലും ടോൾ പിരിവ് ഉടൻ തുടങ്ങാൻ സമ്മതിക്കില്ലെന്നാണ് സർക്കാരിന്റെ നിലപാട്.
എന്നാൽ രണ്ടാം തുരങ്കത്തിന്റെ ചെറിയ ഭാഗമാണ് തുറന്ന് നൽകുന്നതെന്നാണ് മന്ത്രിമാരായ മുഹമ്മദ് റിയാസും കെ രാജനും സംയുക്ത വാർത്താ സമ്മേളനത്തിൽ പറഞ്ഞത്. മാത്രമല്ല ടണൽ തുറക്കുന്നത് സംബന്ധിച്ചുള്ള കാര്യങ്ങൾ നാഷണൽ ഹൈവേ അതോറിറ്റി മന്ത്രിമാരെ അറിയിച്ചില്ലെന്നും മന്ത്രി റിയാസ് കുറ്റപ്പെടുത്തി.
തുരങ്കത്തിന്റെ പണികൾ പൂർത്തിയാക്കാനുള്ളതിനാൽ കുറച്ചു ഭാഗം തുറക്കുകയാണെന്നാണ് ഹൈവേ അതോറിറ്റി പറയുന്നത്. എന്നാൽ കൂടിയാലോചനകൾക്ക് ശേഷമേ ഇനി പ്രഖ്യപനങ്ങൾ ഉണ്ടാകൂ എന്ന് ഹൈവേ അതോറിറ്റി അറിയിച്ചു. കൂടാതെ പൂർണമായി തുറക്കുന്നത് റോഡ് സുഗമമായി ഗതാഗതത്തിന് സജ്ജമായതിന് ശേഷം മാത്രമാകും’. ഏപ്രിലോടെ പൂർണമായി തുറക്കുമെന്നും മന്ത്രി കെ രാജൻ വ്യക്തമാക്കി. 2021 ജൂലൈ 31നായിരുന്നു ഒന്നാം തുരങ്കം തുറന്നു നല്‍കിയത്. ഒന്നാം തുരങ്കത്തില്‍ നിന്നും വ്യത്യസ്ഥമായി രണ്ടാം തുരങ്കത്തിന്റെ ഉള്‍ഭാഗം മുഴുവനായി ഗ്യാന്‍ട്രി കോണ്‍ക്രീറ്റിംഗ് നടത്തിയിട്ടുണ്ട്.
തിരുവനന്തപുരം : സി എം ആര്‍ എല്‍-എക്സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് മുന്‍ മുഖ്യമന്ത്രി പിണറായി വിജയനും മുന്‍മന്ത്രി പി.എ.…
തിരുവനന്തപുരം : മലപ്പുറത്തെ മഴക്കെടുതി ബാധിത പ്രദേശങ്ങളിലേക്ക് ചാര്‍ട്ടേഡ് വിമാനത്തില്‍ യാത്ര നടത്തിയതിന് പണം മുടക്കിയത് ആരെന്ന് ഇനിയും മുഖ്യമന്ത്രി…
ഒരു കാലത്ത് മലയാള സിനിമയില്‍ മിന്നിത്തിളങ്ങിയിരുന്ന താരസഹോദരിമാരായിരുന്നു അംബികയും അനുജത്തി രാധയും. ഇരുവരും തുടര്‍ന്ന് 'എ.ആര്‍.എസ്. സ്റ്റുഡിയോസ്' എന്ന പേരില്‍…
തന്റെ റേഞ്ച് റോവറിന് അനുമതിയുണ്ട് അനുമതിയുണ്ട് എന്ന് ഘോരഘോരം വാദിച്ച മന്ത്രി കെ.എം ഷാജിയെ പ്രതിരോധത്തിലാക്കുന്ന ഏറ്റവും പുതിയ വിവരങ്ങളാണ്…
സംസ്ഥാനത്തെ പോലീസ് സേനയ്ക്ക് ആശ്വാസമേകുന്ന ഉത്തരവാണ് ക്രമസമാധാന വിഭാഗം എ.ഡി.ജി.പി പി. വിജയന്‍ പുറത്തിറക്കിയത്. സംസ്ഥാനത്തെ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ആഴ്ചയില്‍…
ശബരിമല-മണ്ഡല വിളക്ക് തീര്‍ത്ഥാടനത്തിന് ഇനി നാളുകള്‍ മാത്രം ശേഷിയ്‌ക്കെ ശബരിമലയില്‍ നിലനില്‍ക്കുന്ന പ്രതിസന്ധികള്‍ക്ക് ആര് പരിഹാരം നല്‍കും. സന്നിധാനത്തെയും പമ്പയിലെയും…