Thursday, April 25, 2024
spot_img

കാത്തിരിപ്പ് ഇനിയും തുടരും: കുതിരാന്‍ രണ്ടാം തുരങ്കം തുറക്കുമെന്ന വാർത്ത തെറ്റെന്ന് മന്ത്രി റിയാസ്

കുതിരാൻ രണ്ടാം തുരങ്കം ഇന്ന് ഗതാഗതത്തിന് തുറന്നു നൽകുമെന്ന വാർത്ത തെറ്റാണെന്ന് പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ്. മാത്രമല്ല രണ്ടാമത്തെ തുരങ്കം തുറക്കുന്ന കാര്യം സർക്കാർ അറിഞ്ഞിട്ടില്ലെന്നും ട്രാഫിക് ഡൈവേർഷന് വേണ്ടിയാണ് ഇത് ഭാഗികമായി തുറന്നതെന്നും മന്ത്രി റിയാസ് പറഞ്ഞു.

അതേസമയം രണ്ടാം തുരങ്കത്തിന്റെ പണികൾ അടുത്ത ഏപ്രിൽ അവസാനത്തോടെ പൂർത്തീകരിക്കും. രണ്ടു തുരങ്കങ്ങൾ തുറന്നാലും ടോൾ പിരിവ് ഉടൻ തുടങ്ങാൻ സമ്മതിക്കില്ലെന്നാണ് സർക്കാരിന്റെ നിലപാട്.

എന്നാൽ രണ്ടാം തുരങ്കത്തിന്റെ ചെറിയ ഭാഗമാണ് തുറന്ന് നൽകുന്നതെന്നാണ് മന്ത്രിമാരായ മുഹമ്മദ് റിയാസും കെ രാജനും സംയുക്ത വാർത്താ സമ്മേളനത്തിൽ പറഞ്ഞത്. മാത്രമല്ല ടണൽ തുറക്കുന്നത് സംബന്ധിച്ചുള്ള കാര്യങ്ങൾ നാഷണൽ ഹൈവേ അതോറിറ്റി മന്ത്രിമാരെ അറിയിച്ചില്ലെന്നും മന്ത്രി റിയാസ് കുറ്റപ്പെടുത്തി.

തുരങ്കത്തിന്റെ പണികൾ പൂർത്തിയാക്കാനുള്ളതിനാൽ കുറച്ചു ഭാഗം തുറക്കുകയാണെന്നാണ് ഹൈവേ അതോറിറ്റി പറയുന്നത്. എന്നാൽ കൂടിയാലോചനകൾക്ക് ശേഷമേ ഇനി പ്രഖ്യപനങ്ങൾ ഉണ്ടാകൂ എന്ന് ഹൈവേ അതോറിറ്റി അറിയിച്ചു. കൂടാതെ പൂർണമായി തുറക്കുന്നത് റോഡ് സുഗമമായി ഗതാഗതത്തിന് സജ്ജമായതിന് ശേഷം മാത്രമാകും’. ഏപ്രിലോടെ പൂർണമായി തുറക്കുമെന്നും മന്ത്രി കെ രാജൻ വ്യക്തമാക്കി. 2021 ജൂലൈ 31നായിരുന്നു ഒന്നാം തുരങ്കം തുറന്നു നല്‍കിയത്. ഒന്നാം തുരങ്കത്തില്‍ നിന്നും വ്യത്യസ്ഥമായി രണ്ടാം തുരങ്കത്തിന്റെ ഉള്‍ഭാഗം മുഴുവനായി ഗ്യാന്‍ട്രി കോണ്‍ക്രീറ്റിംഗ് നടത്തിയിട്ടുണ്ട്.

Related Articles

Latest Articles