കെവൈസി അപ്‌ഡേറ്റുമായി ബന്ധപ്പെട്ട് തട്ടിപ്പു നടക്കുന്നതിനെ കുറിച്ച് ആളുകള്‍ ജാഗ്രത പാലിക്കണമെന്ന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ.ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍,ലോഗിന്‍ വിശദാംശങ്ങള്‍,വ്യക്തിഗത വിവരങ്ങള്‍,കെവൈസി രേഖകളുടെ പകര്‍പ്പ്,ഡെബിറ്റ് /ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍,പിന്‍,പാസ്‌വേഡ്,ഒടിപി തുടഹ്ങിയ വിവരങ്ങള്‍ അജ്ഞാതരുമായി പങ്കിടരുതെന്നാണ് മുന്നറിയിപ്പ്.ഏജന്‍സികള്‍, അനധികൃത വെബ്‌സൈറ്റുകള്‍, മൊബൈല്‍ ആപ്പുകള്‍ എന്നിവിടങ്ങളില്‍ വിശദാംശങ്ങള്‍ പങ്കിടരുതെന്ന് സെന്‍ട്രല്‍ ബാങ്ക് നിര്‍ദ്ദേശിച്ചിട്ടുണ്ട്.
ബാങ്ക് അക്കൗണ്ടുകളുടെ KYC അപ്ഡേറ്റിന്റെ പേരിലുള്ള തട്ടിപ്പുകള്‍ക്ക് ഉപഭോക്താക്കള്‍ ഇരയാകുന്നതായി ആര്‍ബിഐക്ക് പരാതികളും റിപ്പോര്‍ട്ടുകളും ലഭിച്ചിട്ടുണ്ട്. കെവൈസി അപ്ഡേറ്റിന്റെ പേരില്‍ ആരെങ്കിലും ഒരു കോള്‍ വിളിക്കുകയോ, മെസേജ് അയക്കുവോ ചെയ്യുകയാണെങ്കില്‍ ഉടന്‍തന്നെ നിങ്ങളുടെ ബാങ്കുമായി ബന്ധപ്പെടണമെന്ന് ഒരു അറിയിപ്പില്‍ ആര്‍ബിഐ വ്യക്തമാക്കുന്നു.
കെവൈസി അപ്ഡേറ്റ് പ്രക്രിയ വളരെ ലളിതമാക്കിയിട്ടുണ്ടെന്ന് സെന്‍ട്രല്‍ ബാങ്ക് വ്യക്തമാക്കി.
ഉപഭോക്തൃ അക്കൗണ്ടുകള്‍ KYC അപ്ഡേറ്റ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഏതെങ്കിലും റെഗുലേറ്റര്‍ / എന്‍ഫോഴ്സ്മെന്റ് ഏജന്‍സി / കോടതി മുതലായവയുടെ നിര്‍ദ്ദേശങ്ങള്‍ ആവശ്യപ്പെടുന്നില്ലെങ്കില്‍, 2021 ഡിസംബര്‍ 31 വരെ അത്തരം അക്കൗണ്ട് പ്രവര്‍ത്തനങ്ങളില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തരുതെന്ന് ആര്‍ബിഐ നേരത്തെ നിയന്ത്രണ സ്ഥാപനങ്ങളോട് നിര്‍ദ്ദേശിച്ചിരുന്നു.
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ എസ്എഫ്ഐ യൂണിറ്റ് പിരിച്ചുവിട്ടു. എസ്എഫ്‌ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയേറ്റിന്റേതാണ് തീരുമാനം. നിരന്തരമുള്ള സംഘർഷങ്ങളിലും സംഘടനാവിരുദ്ധ പ്രവർത്തനങ്ങളിലും…
ഇസ്ലാമാബാദ് : പാകിസ്ഥാനിൽഹമാസ്, ലഷ്കർ-ഇ-തൊയ്ബ കമാൻഡർമാർ തമ്മിൽ കൂടിക്കാഴ്ച നടത്തിയതായി റിപ്പോർട്ട്. പലസ്തീൻ ഭീകര ഗ്രൂപ്പും ഇസ്ലാമിക് ഭീകര സംഘടനയായ…
ദില്ലി : തുർക്ക്മാൻ ഗേറ്റിന് സമീപമുള്ള ഫൈസ്-ഇ-ഇലാഹി പള്ളിക്ക് ചുറ്റുമുള്ള അനധികൃത നിർമ്മാണങ്ങൾ പൊളിച്ചുനീക്കാനുള്ള മുനിസിപ്പൽ കോർപ്പറേഷന്റെ നീക്കത്തിനിടെ വൻ…
ദില്ലി : പുതുവർഷത്തിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും ടെലിഫോണിൽ സംഭാഷണം നടത്തി. ഇരുരാജ്യങ്ങളിലെയും…
കൊച്ചി: യുഡിഎഫ് അധികാരത്തിലെത്തിയാൽ ജമാഅത്തെ ഇസ്ലാമിയാകും ആഭ്യന്തരം ഭരിക്കുകയെന്ന പരാമർശത്തിൽ സിപിഎം നേതാവ് എ കെ ബാലന് വക്കീൽ നോട്ടീസ്…
ദില്ലി : ഇന്ത്യയുടെ സുരക്ഷാ ക്രമീകരണങ്ങളെ അട്ടിമറിക്കാൻ കൗമാരക്കാരെ ചാരപ്പണിക്ക് ഉപയോഗിക്കുന്ന പാകിസ്ഥാൻ ചാരസംഘടനയായ ഐഎസ്ഐയുടെ പുതിയ തന്ത്രം പുറത്തുവന്നു.…