Featured

മകൻ വലിയ കേന്ദ്രമന്ത്രി മാതാപിതാക്കൾ ഇപ്പോഴും പാടത്ത് പണിയുന്നു | L Murugan

കുടംബാധിപത്യമാണ് രാജ്യ ഭരണത്തിനായുള്ള മാനദണ്ഡം എന്നതിൽ അഭിരമിക്കുന്ന രാഷ്ട്രീയ ചിന്താധാരക്കെതിരെയാണ് കഴിഞ്ഞ ഒരു ദശാബ്ധത്തോടടുക്കുന്ന ഇന്ത്യൻ രാഷ്ട്രീയം വിധിയെഴുതിയിട്ടുള്ളത്.

കുടുംബ പേരുകളുടെ അടിസ്‌ഥാനത്തിൽ മാത്രം തിരഞ്ഞെടുപ്പിൽ വിജയിച്ചവരുടെ ദിനങ്ങൾ അവസാനിച്ച ജനാധിപത്യത്തിന്റെ മനോഹര നിമിഷങ്ങളിലൂടെയാണ് ഇന്ത്യൻ രാഷ്ട്രീയം കടന്നു പോകുന്നത്.

രാജാവിനോടുള്ള രാജ ഭക്തി എന്ന കാലത്തിനു ശേഷം നെഹ്റു കുടംബത്തോട് ഒന്നടങ്കം രാജ ഭക്തി എന്ന രാഷ്ട്രീയ അപചയത്തിലും രാഷ്ട്രീയ മൂല്യച്യുതിയിലും പെട്ട് ജനാധിപത്യ വ്യവസ്ഥ അധഃപതിച്ച സ്ഥിതിയിൽ നിന്ന് കര കയറാൻ നമ്മുക്ക് അര നൂറ്റാണ്ട് വേണ്ടി വന്നു.

കുടുംബാധിപത്യം പിന്തുടർച്ചയായ തമിഴനാട്ടിലെ രാഷ്ട്രീയ സാഹചര്യത്തിൽ നിന്നാണ് സാധാരണക്കാരിൽ സാധാരണക്കാരനായ എൽ മുരുകൻ എന്ന രാഷ്ട്രീയക്കാരൻ തമിഴ്നാട്ടിൽ നിന്നും വളർന്നു വന്നത്.

മുരുകനെ കേന്ദ്രമന്ത്രിയായി പ്രഖ്യാപിച്ച സമയത്ത് അദ്ദേഹത്തിന്റെ മാതാപിതാക്കളായ ലോകനാഥനും വരദമ്മാളും തമിഴ്നാട് ജില്ലയിലെ നാമക്കൽ എന്ന ഗ്രാമത്തിൽ സാധരണ ദിനം പോലെ കൃഷിപണിയിൽ വ്യാപൃതരായിരുന്നു.മകനെ കേന്ദ്ര മന്ത്രിയായി തിരരഞ്ഞെടുത്തപ്പോഴും ആഹ്ലാദം ഇല്ലാത്ത മുഖ ഭാവത്തിൽ അവർ അവരുടെ ജോലിയിൽ എന്നത്തേയും പോലെ വ്യാപൃതരായിരുന്നു.
മകന്റെ രാഷ്ട്രീയത്തിലെ വളർച്ചയൊന്നും ആ ദമ്പതികളെ തമിഴ്നാട്ടിലെ വയലുകളിൽ നിന്ന് പിന്തിരിപ്പിച്ചിട്ടില്ല.ഇന്നും അവരുടെ കലപ്പകൾ
തമിഴ്നാട്ടിലെ വയലുകളിലൂടെ പായുന്നു.

അഭിമുഖത്തിന് വന്ന മാധ്യമങ്ങളോട് എൽ മുരുകന്റെ മാതാപിതാക്കൾ:

കടമെടുത്ത ലോണുകളും ഞങ്ങളുടെ കഠിനാധ്വാനം കൊണ്ടും ആണ് ഞങ്ങൾ അവനെ വളർത്തിയത്.ഞങ്ങളുടെ മകനെ കുറിച്ച് ഞങ്ങൾക്കഭിമാനമുണ്ട്,അവന്റെ ഉയർച്ചക്കു വേണ്ടി ഞങ്ങൾ വേറൊന്നും ചെയ്തിട്ടുമില്ല.അവന്റെ ഉയർച്ച അവനർഹതപെട്ടതാണ്.

മകന്റെ ഉയർച്ചയോ താഴ്ച്ചയോ അവരുടെ മനോഭാവത്തിൽ ഇനി മാറ്റം വരുത്താനും പോകുന്നില്ല. സന്ന്യാസികൾ വളർത്തിയ രാഷ്ട്രീയ സ്വയംസേവകസംഘത്തിലൂടെ വന്ന രാജ്യത്തിന്റെ പ്രാധാന സേവകന്റെ മന്ത്രി സഭയിലുള്ളവർക്ക് ഇങ്ങനെ അല്ലെ ആവാൻ സാധിക്കൂ.

admin

Recent Posts

വാട്സാപ്പ് മെസേജ് വഴി ആദ്യഭാര്യയെ മുത്തലാഖ് ചെയ്തു; തെലങ്കാനയിൽ 32-കാരൻ അറസ്റ്റിൽ

ആദിലാബാദ് : ആദ്യഭാര്യയെ വാട്സാപ്പ് വോയ്സ് മെസേജ് വഴി മുത്തലാഖ് ചൊല്ലിയ യുവാവ് അറസ്റ്റിൽ. തെലങ്കാന ആദിലാബാദ് സ്വദേശി കെ.ആർ.കെ…

3 hours ago

മമതാ ബാനര്‍ജിയുടെ ലക്ഷ്യം വോട്ട് ബാങ്ക് ! തൃണമൂല്‍ കോൺഗ്രസ് എല്ലാ അതിരുകളും ലംഘിച്ചിരിക്കുന്നു; രൂക്ഷവിമർശനവുമായി പ്രധാനമന്ത്രി

കൊല്‍ക്കത്ത: ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി വോട്ട് ബാങ്ക് ലക്ഷ്യമിട്ട് മത-സാമൂഹിക സംഘടനകളെ ഭീഷണിപ്പെടുത്തുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാമകൃഷ്ണ…

3 hours ago

അങ്ങനെ അതും പൊളിഞ്ഞു ! രാജ്ഭവൻ ജീവനക്കാർക്കെതിരെയുള്ള കള്ളക്കേസും മമതയ്ക്ക് തിരിച്ചടിയാവുന്നു ; നിയമപരമായി നേരിടാൻ നിർദേശം നൽകി അറ്റോണി ജനറൽ

കൊൽക്കത്ത : പശ്ചിമ ബംഗാളിൽ തെരഞ്ഞെടുപ്പിലെ രാഷ്ട്രീയനേട്ടങ്ങൾക്കായി ഗവർണർ സി വി ആനന്ദ ബോസിനെ തുടർച്ചയായി അപകീർത്തിപ്പെടുത്താനുള്ള ശ്രമങ്ങൾ മമത…

4 hours ago

ആ​രോ​ഗ്യ മേഖലയിൽ നടക്കുന്നത് കൊടുംകൊള്ള ! സർക്കാർ വെറും നോക്കുകുത്തി;വിമർശനവുമായി രമേശ് ചെന്നിത്തല​​​​​​​

തിരുവനന്തപുരം: അഖിലേന്ത്യാ തലത്തിൽ ഒന്നാമതായിരുന്ന കേരള മോഡൽ ആരോ​​ഗ്യ വകുപ്പ് ഇന്ന് അനാഥമായി കുത്തഴിഞ്ഞു പോയെന്ന് കോൺ​ഗ്രസ് പ്രവർത്തക സമിതി…

4 hours ago