Sports

ലാ ലിഗ നമ്മുടേതാണ് ഭാവിയും;നമ്മള്‍ ഒന്നിച്ചു കളിക്കും ഒന്നിച്ചു ജയിക്കും;പുരുഷ-വനിതാ ടീമുകളുടെ വിക്ടറി പരേഡ് ആഘോഷമാക്കി ബാഴ്‌സ;തെരുവിൽ ആർത്തുവിളിച്ച് 80000ത്തോളം ആരാധകർ

ബാഴ്‌സലോണ: കാറ്റലന്‍ ക്ലബ്ബിന്റെ കിരീട നേട്ടം ആഘോഷിക്കാന്‍ ബാഴ്‌സലോണയിലെ തെരുവുകളില്‍ അണിനിരന്നത് എണ്‍പതിനായിരത്തോളം ആരാധകർ. സ്പാനിഷ് ലീഗ് കിരീടം നേടിയ പുരുഷ ടീമിന്റെയും ആഴ്ചകള്‍ക്ക് മുമ്പു തന്നെ ലീഗ് കിരീടം ഉറപ്പിച്ച വനിതാ ടീമിന്റെയും വിക്ടറി പരേഡ് നടത്തുകയായിരുന്നു ബാഴ്‌സ ആരാധകർ. മൂന്ന് വർഷത്തിന് ശേഷമാണ് സ്പാനിഷ് ലീഗ് കിരീടം ബാഴ്സ നേടുന്നത്.

ഓപ്പണ്‍ ബസിലാണ് ബാഴ്സ ക്ലബ്ബിന്റെ പുരുഷ-വനിതാ താരങ്ങള്‍ കിരീട നേട്ടത്തിന്റെ സന്തോഷം പങ്കുവച്ചത്. അലക്‌സിയ പ്യുട്ടയാസിന്റെ നേതൃത്വത്തിലുള്ള വനിതാ ടീം നേരത്തേ തന്നെ സ്പാനിഷ് ലീഗ് കിരീടം നേടിയിരുന്നു. മാത്രമല്ല ബാഴ്‌സയുടെ ഈ പെണ്‍ പട വനിതാ ചാമ്പ്യന്‍സ് ലീഗ് ഫൈനലിനും യോഗ്യത നേടിയിട്ടുണ്ട്. വിഎഫ്എല്‍ വോള്‍ഫ്‌സ്ബര്‍ഗാണ് ബാഴ്സയുടെ എതിരാളികള്‍.

ഞായറാഴ്ച എസ്പാന്യോളിനെ തകര്‍ത്താണ് സെര്‍ജിയോ ബുസ്‌ക്വെറ്റ്‌സിന്റെ ടീം സ്പാനിഷ് ലീഗ് കിരീടം ഉറപ്പിച്ചത്. വിക്ടറി പരേഡിനിടെ വഴിയിലുടനീളം ആരാധകര്‍ ക്ലബ്ബ് ജേഴ്‌സിയുമണിഞ്ഞ് പതാകയുമുയര്‍ത്തി ആഘോഷത്തിമിര്‍പ്പിലായിരുന്നു. ‘ലാ ലിഗ നമ്മുടേതാണ്. ഭാവിയും’ എന്നെഴുതിയ ജേഴ്‌സി ധരിച്ചാണ് പുരുഷ താരങ്ങള്‍ പരേഡില്‍ പങ്കെടുത്തത്. ‘നമ്മള്‍ ഒന്നിച്ചു കളിക്കും, ഒന്നിച്ചു ജയിക്കും’ എന്നെഴുതിയ ജേഴ്‌സിയായിരുന്നു വനിതാ ടീം ധരിച്ചത്.

anaswara baburaj

Recent Posts

വനിതാ ഡോക്ടർക്ക് നേരെ ലൈംഗീകാക്രമണം നടത്തിയ പ്രതിയെ പിടിക്കാൻ നാലാം നിലയിലേക്ക് അതിസാഹസികമായി ജീപ്പ് ഓടിച്ചു കയറ്റി പോലീസ്; അമ്പരന്ന് ആശുപത്രി സുരക്ഷാ ജീവനക്കാർ; നഴ്സിങ് ഓഫിസർ പിടിയിൽ

ഋഷികേശ് എയിംസ് ഹോസ്പിറ്റലിലെ നാലാം നിലയിലേക്ക് ജീപ്പ് ഓടിച്ചു കയറ്റി ലൈംഗിക ആരോപണം നേരിടുന്ന നഴ്സിങ് ഓഫീസറെ പോലീസ് അറസ്റ്റ്…

57 mins ago

പീഡനക്കേസും നീളുന്നത് കെജ്‌രിവാളിലേക്ക് ? സ്വാതി മാലിവാളിന്റെ പരാതിയിൽ മുഖ്യമന്ത്രിയുടെ മാതാപിതാക്കളെ ചോദ്യം ചെയ്യാനൊരുങ്ങി ദില്ലി പോലീസ്; ആം ആദ്‌മി പാർട്ടി പ്രതിരോധത്തിൽ

ദില്ലി: തെരഞ്ഞെടുപ്പിന് മണിക്കൂറുകൾ മാത്രം ശേഷിക്കെ അരവിന്ദ് കെജ്‌രിവാളിനും ആം ആദ്‌മി പാർട്ടിക്കും വീണ്ടും തിരിച്ചടി. സ്വാതി മാലിവാളിന്റെ പരാതിയിൽ…

2 hours ago

ബാങ്കിംഗ് മേഖലയിലെ ലാഭത്തിൽ നാലരമടങ്ങ് വർദ്ധനവ്!ഇതാണ് ഭാരതത്തിൻ്റെ ശക്തി

ഇതാണ് ഭാരതത്തിൻ്റെ ശക്തി പുച്ഛിച്ചു തള്ളിയവരെല്ലാം എവിടെ?

3 hours ago

അന്റാർ‌ട്ടിക്കയിൽ പുതിയ ഗവേഷണ കേന്ദ്രം സ്ഥാപിക്കാൻ ഭാരതം

'മൈത്രി 2' ഉടൻ! പുത്തൻ ചുവടുവെപ്പുമായി ഭാരതം

4 hours ago