Health

ചാടിയ വയര്‍ കുറയ്ക്കാന്‍ വ്യായാമം മാത്രം പോരാ; എന്നും രാവിലെ ഇത് കുടിച്ച് തുടങ്ങൂ, വ്യത്യാസം അറിയാം!

വണ്ണം കുറയ്ക്കാനും ചാടിയ വയര്‍ കുറയ്ക്കാനും വ്യായാമം തന്നെ ശരണം എന്ന് ചിന്തിച്ച് മടിപിടിച്ചിരിക്കുന്നവരാണ് നമ്മളിൽ പലരും. എന്നാൽ ചാടിയ വയർ എളുപ്പത്തിൽ കുറയ്ക്കാൻ ഒരു മാർഗമുണ്ട്. മോരും വെള്ളം കുടിച്ചാല്‍ മതി. മോരും വെള്ളത്തിന് നിരവധി ആരോഗ്യ ഗുണങ്ങളുണ്ട്. പ്രത്യേകിച്ച് ഈ വേനല്‍ക്കാലത്ത് കുടിക്കാന്‍ പറ്റിയൊരു വെള്ളമാണ് മോരും വെള്ളം. ഈ മോരില്‍ മല്ലിയും കുറച്ച് ചിയ സീഡ്‌സും ചേര്‍ത്ത് കുടിച്ച് നോക്കൂ. ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാനും വയര്‍ കുറയ്ക്കാനും ഇത് നല്ലതാണ്.

വേനല്‍ക്കാലത്ത് നമുക്കുണ്ടാകുന്ന നിര്‍ജലീകരണം അകറ്റാനും ദാഹം അകറ്റാനും ശരീരത്തില്‍ എനര്‍ജി നിറയ്ക്കാനും മോരിന് സാധിക്കും. ഇത് കൂടാതെ, എല്ലിന്റെ ആരോഗ്യം നിലനിര്‍ത്താനും ശരീരത്തിലെ ഇന്‍ഫ്‌ലമേഷന്‍ കുറയ്ക്കാനും ഇത് സഹായിക്കുന്നുണ്ട്. മോരും വെള്ളത്തില്‍ കലോറി കുറവും അതുപോലെ കൊഴുപ്പിന്റെ അളവും കുറവാണ്. ആയതിനാല്‍ തന്നെ ഇത് കുടിച്ചാല്‍ ശരീരത്തില്‍ അമിതമായി കൊഴുപ്പ് അടിഞ്ഞ് കൂടുന്നില്ല. എന്നാല്‍ വയര്‍ പെട്ടെന്ന് നിറയ്ക്കാനും ഇത് സഹായിക്കുന്നു. അതിനാല്‍ വിശപ്പിനെ നിയന്ത്രിക്കാനും ഇത് സഹായിക്കുന്നുണ്ട്. ഇതെല്ലാം തടിയും വയറും കുറയ്ക്കാന്‍ സഹായിക്കുന്നുണ്ട്.

​മുഴുവന്‍ മല്ലി​

തടി കുറയ്ക്കാന്‍ മുഴുവന്‍ മല്ലി ഉപയോഗിക്കാവുന്നതാണ്. നമ്മളുടെ ശരീരത്തിലെ മെറ്റബോളിസം വര്‍ദ്ധിപ്പിക്കുകയും ഇത് വഴി ശരീരഭാരം വേഗത്തില്‍ കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. ഇത് കൂടാതെ, ശരീരത്തില്‍ കാര്‍ബോഹൈഡ്രേറ്റ് എത്തുന്നത് വേഗത്തില്‍ എരിയിച്ച് കളയാനും ഇത് സഹായിക്കുന്നു. മല്ലിയില്‍ നല്ലപോലെ നാരുകള്‍ അടങ്ങിയിട്ടുണ്ട്. നാരുകള്‍ അടങ്ങിയ ആഹാരം കഴിച്ചാല്‍ വിശപ്പ് കുറവായിരിക്കും അനുഭവപ്പെടുക. ഇത് ഇടയ്ക്കിടയ്ക്ക് ആഹാരം കഴിക്കാനുള്ള പ്രവണത കുറയ്ക്കാനും ദഹനം കൃത്യമായ രീതിയില്‍ നടക്കാനും സഹായിക്കുന്നു. ഇവ കൂടാതെ, ശരീരത്തില്‍ നിന്നും മാലിന്യങ്ങള്‍ നീക്കം ചെയ്യാനും ഇത് സഹായിക്കുന്നുണ്ട്.

​തയ്യാറാക്കി എടുക്കാം​

ഇത് തയ്യാറാക്കി എടുക്കാന്‍ ഒരു ഗ്ലാസ്സ് മോരും വെള്ളം തയ്യാറാക്കി എടുക്കണം. ഇതിനായി രണ്ട് ടീസ്പൂണ്‍ തൈര് എടുക്കുക. അത്യാവശ്യം പുളിയുള്ള തൈര് എടുക്കുന്നതാണ് നല്ലത്. ഇതിലേയ്ക്ക് ഒരു ഗ്ലാസ്സ് വെള്ളം ചേര്‍ക്ക് മിക്‌സിയില്‍ അടിച്ച് എടുക്കാവുന്നതാണ്. മോര് തയ്യാറാക്കി വെച്ചതിന് ശേഷം ഇതിലേയ്ക്ക് ചേര്‍ക്കേണ്ടത് മുഴുവന്‍ മല്ലി പൊടിച്ചത് ആണ്. മല്ലി എടുത്ത് മിക്‌സിയില്‍ ഒന്ന് പൊടിച്ച് എടുക്കുക. നന്നായി പൊടിച്ചെടുക്കരുത്. ഇത് തയ്യാറാക്കി വെച്ചിരിക്കുന്ന മോരില്‍ ചേര്‍ക്കണം. നന്നായി മിക്‌സ് ചെയ്ത് എടുക്കാവുന്നതാണ്. ഇതിലേയ്ക്ക് നിങ്ങളുടെ വീട്ടില്‍ ചിയ സീഡ്‌സ് ഉണ്ടെങ്കില്‍ അത് കുതിര്‍ത്തത് ഒരു ടീസ്പൂണ്‍ വീതം ചേര്‍ക്കുന്നത് നല്ലതാണ്. ഇതും തടി കുറയ്ക്കാന്‍ ഒത്തിരി സഹായിക്കുന്നുണ്ട്.

​കുടിക്കേണ്ട രീതി​

ഇത് എന്നും രാവിലെ വെറും വയറ്റില്‍ കുടിക്കുന്നതാണ് നല്ലത്. ഇത് രാവിലെ തന്നെ കുടിക്കുന്നത് ശീലമാക്കിയാല്‍ ഒരു മാസത്തിനുള്ളില്‍ തന്നെ നിങ്ങള്‍ക്ക് നല്ല വ്യത്യാസം കണാന്‍ സാധിക്കുന്നതാണ്. അതുപോലെ, ഇത്തരം പാനീയത്തില്‍ ഉപ്പ് പഞ്ചസ്സാര എന്നിവ ചേര്‍ക്കാതിരിക്കുന്നതാണ് നല്ലത്.

anaswara baburaj

Recent Posts

കെജ്‌രിവാളിനെതിരെ പാർട്ടിക്കുള്ളിൽ പടയൊരുക്കം ശക്തം പാർട്ടി പിളർപ്പിലേക്ക് |OTTAPRADAKSHINAM

ഇന്ത്യ മുന്നണിയെ ശക്തിപ്പെടുത്തി ബിജെപിയെ താഴെയിറക്കാൻ വന്ന കെജ്‌രിവാളിന്റെ പാർട്ടിതന്നെ ഒലിച്ചുപോകുന്ന അവസ്ഥ #indialliance #aap #aravindkejriwal #swathi #bhaivav

19 mins ago

ലൈംഗിക പീഡനക്കേസ് ! പ്രജ്ജ്വൽ രേവണ്ണയ്‌ക്കെതിരെ അറസ്റ്റ് വാറണ്ട്!

ലൈംഗിക പീഡനക്കേസിൽ ഹാസന്‍ സിറ്റിങ് എം.പി പ്രജ്ജ്വൽ രേവണ്ണയ്ക്കെതിരേ അറസ്റ്റ് വാറണ്ട് പുറപ്പെടുവിപ്പിച്ചു. വാറണ്ട് പുറത്തിറക്കുന്നതുമായി ബന്ധപ്പെട്ട് പ്രത്യേക അന്വേഷണ…

29 mins ago

പശ്ചിമ ബംഗാളിൽ ഹിന്ദു ക്ഷേത്രങ്ങൾക്ക് നേരെ അതിക്രമം ! പിന്നിൽ തൃണമൂൽ കോൺഗ്രസെന്ന ആരോപവുമായി ബിജെപി ; പ്രതികൾക്കെതിരെ കർശന നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് വിശ്വാസികൾ ഹൈവേ ഉപരോധിച്ചു

പശ്ചിമ ബംഗാളിലെ ജൽപായ്ഗുരി ജില്ലയിലെ ധുപ്ഗുരിയിൽ മൂന്ന് ഹിന്ദു ക്ഷേത്രങ്ങൾക്ക് നേരെ അതിക്രമം. അജ്ഞാതരായ ആക്രമികളാണ് ക്ഷേത്രങ്ങൾക്ക് നേരെ ആക്രമണം…

1 hour ago

കോൺഗ്രസ് നേരിടാൻ പോകുന്നത് കനത്ത തിരിച്ചടി !കണക്ക് ഇങ്ങനെ |CONGRESS

ഈ സംസ്ഥാനങ്ങളിൽ കോൺഗ്രസ് വെള്ളംകുടിക്കും ! കിട്ടാൻ പോകുന്നത് കനത്ത തിരിച്ചടി ; കണക്ക് ഇങ്ങനെ #congress #elections2024 #bjp

1 hour ago

യുവതയെ ആകർഷിക്കാൻ ക്ഷേത്രങ്ങളിൽ ലൈബ്രറികൾ സ്ഥാപിക്കണം; ആരാധനാലയങ്ങൾ സമൂഹത്തെ രൂപാന്തരപ്പെടുത്തുന്ന ഇടമായി മരണം :ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ എസ് സോമനാഥ്

തിരുവനന്തപുരം: യുവതയെ ആരാധനാലയങ്ങളിലേക്ക് ആകര്‍ഷിക്കാന്‍ ക്ഷേത്രങ്ങളില്‍ ലൈബ്രറികള്‍ സ്ഥാപിക്കണമെന്ന് ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ എസ് സോമനാഥ്. തിരുവനന്തപുരത്ത് ഉദിയന്നൂര്‍ ദേവീക്ഷേത്രം ഏര്‍പ്പെടുത്തിയ…

2 hours ago

തെലുങ്ക് സീരിയൽ നടൻ ചന്ദ്രകാന്ത് ജീവനൊടുക്കിയ നിലയില്‍ ! പെൺ സുഹൃത്തിന്റെ മരണം മൂലം നടനെ വിഷാദ രോഗം അലട്ടിയിരുന്നതായി പിതാവ്

തെലുങ്ക് സീരിയൽ നടൻ ചന്ദ്രകാന്തിനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. കഴിഞ്ഞ ദിവസം രംഗറെഡ്ഡി ജില്ലയിലെ അൽകാപൂരിലെ വീട്ടിലാണ് ചന്ദ്രകാന്തിനെ മരിച്ച…

2 hours ago