Categories: Kerala

എല്ലാം പിൻവാതിലിലൂടെ, യോഗ്യതകൾ അട്ടിമറിച്ച് അനധികൃത നിയമനം തകൃതി

തിരുവനന്തപുരം: പ്രധാന തസ്തികകളില്‍ യോഗ്യത ഇല്ലാത്തവരെ നിയമിച്ച സംഭവത്തില്‍ എതിര്‍പ്പുമായി ഉദ്യോഗാര്‍ത്ഥികള്‍. എല്‍ എല്‍ ബി,എം എസ് ഡബ്ല്യു എന്നിവ യോഗ്യതയായി നിശ്ചയിച്ച അസി.ലേബര്‍ ഓഫിസര്‍ തസ്തികയിലേക്കാണ് നിശ്ചിത യോഗ്യതയില്ലാത്ത യു ഡി ക്ലാര്‍ക്കുമാര്‍ക്ക് തൊഴില്‍ വകുപ്പ് നിയമനം നല്‍കുന്നത്. എസ്‌എസ്‌എല്‍സി യോഗ്യത മാത്രമുള്ളവര്‍ വരെ നിയമനം ലഭിച്ചവരുടെ കൂട്ടത്തിലുണ്ടെന്നാണ് ഉദ്യോഗാര്‍ത്ഥികളുടെ ആക്ഷേപം.

ഇതുസംബന്ധിച്ച്‌ ഉദ്യോഗാര്‍ത്ഥികള്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കി. തസ്തികമാറ്റം വഴി നിയമനം നേടിയവരില്‍ നിശ്ചിത യോഗ്യതയില്ലാത്തവരെ പഴയ തസ്തികയിലേക്കു മടക്കി അയക്കണമെന്നാവശ്യപ്പെട്ടാണ് ഉദ്യോഗാര്‍ത്ഥികള്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയത്. അസി.ലേബര്‍ ഓഫീസര്‍ തസ്തികയിലേക്കുള്ള പി എസ്‌ സി പരീക്ഷയെഴുതിയവരും ഇതിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. തൊഴില്‍ വകുപ്പിലെ തസ്തികമാറ്റം വഴിയുള്ള നിയമനവും പി എസ്‌ സി വഴിയാക്കണമെന്നും സെക്രട്ടേറിയറ്റിലെ ലീഗല്‍ അസിസ്റ്റന്റ് നിയമനത്തിനു സമാനമായി കട്ട് ഓഫ് മാര്‍ക്ക് നിര്‍ബന്ധമാക്കണമെന്നുമാണ് ഉദ്യോഗാര്‍ത്ഥികളുടെ ആവശ്യം.

അതേസമയം സാധാരണ എന്‍ട്രി കേഡര്‍ തസ്തികകളിലേക്കു പിഎസ്‌സി വഴി നേരിട്ടു നിയമിക്കുന്നതിനു പുറമേ, നിശ്ചിത എണ്ണം ഒഴിവുകളില്‍ തസ്തികമാറ്റം വഴിയും നിയമനം നല്‍കാറുണ്ട്. ഇതിനായി പിഎസ്‌സി പരീക്ഷയും നടത്താറുണ്ട്. എന്നാല്‍ അസി.ലേബര്‍ ഓഫിസര്‍ തസ്തികയില്‍ തസ്തികമാറ്റം വഴിയുള്ള നിയമനത്തിനു യോഗ്യത നിശ്ചയിച്ചിട്ടില്ല. കൂടാതെ പിഎസ്‌സി പരീക്ഷയില്ല പകരമായി വകുപ്പുതല പരീക്ഷ ജയിച്ചാല്‍ മാത്രം മതി.

admin

Recent Posts

നിന്നെ വെട്ടി റെഡിയാക്കും ! കായംകുളത്ത് യുവാവിനെ തട്ടിക്കൊണ്ടുപോയി ഗുണ്ടാസംഘം ; റെയിൽവേ ട്രാക്കിലിട്ട് കൊല്ലാൻ ശ്രമം ; 3 പേർ പിടിയിൽ

ആലപ്പുഴ : കായംകുളത്ത് യുവാവിനെ തട്ടിക്കൊണ്ടുപോയി കൊല്ലാൻ ശ്രമിച്ച് ഗുണ്ടാസംഘം. യുവാവിനെ തട്ടിക്കൊണ്ടുപോയി റെയിൽവേ ട്രാക്കിലിട്ട് വെട്ടിക്കൊല്ലാനാണ് ഗുണ്ടാസംഘം ശ്രമിച്ചത്.…

3 mins ago

‘ആവേശം’ അതിരുകടന്നു ! തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രസംഗം ഒഴിവാക്കി വേദി വിട്ട് രാഹുൽ ഗാന്ധിയും അഖിലേഷ് യാദവും

ഉത്തർപ്രദേശ് : ആൾക്കൂട്ടത്തിന്റെ ആവേശം അതിരുവിട്ടതോടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രസംഗം ഒഴിവാക്കി വേദി വിട്ട് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും…

1 hour ago

അവയവ മാ-ഫി-യ ഇരകളെ ഇറാനിലേക്ക് കടത്തി ! തുച്ഛമായ തുക നൽകി കബളിപ്പിച്ചു

അവയവക്കച്ചവടത്തിലൂടെ ലഭിച്ച കോടികൾ ഭീ-ക-ര-വാ-ദ-ത്തി-ന് ഉപയോഗിച്ചു ? കേന്ദ്ര അന്വേഷണം തുടങ്ങി കേന്ദ്ര ഏജൻസികൾ ?

1 hour ago

അവിടെ എല്ലാം വ്യാജം !തെരഞ്ഞെടുപ്പിൽ വിജയിച്ചാൽ സിനിമാ രംഗം വിടും! എൻഡിഎ സ്ഥാനാർത്ഥി കങ്കണ റണാവത്ത്

ദില്ലി : 2024-ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ വിജയിച്ചാൽ സിനിമാ രംഗം വിടുമെന്ന് നടിയും എൻ ഡി എ സ്ഥാനാർത്ഥിയുമായ കങ്കണ…

1 hour ago

റായ്ബറേലിയെ തഴഞ്ഞ സോണിയ ഗാന്ധി എന്തിനാണ് മകനുവേണ്ടി വോട്ട് ചോദിക്കുന്നത് ? മണ്ഡലം കുടുംബസ്വത്തല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

റായ്ബറേലിയിൽ രാഹുൽ ഗാന്ധിയെ സ്ഥാനാർത്ഥിയാക്കിയതിൽ കോൺഗ്രസ്സ് നേതാവ് സോണിയാ ഗാന്ധിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. റായ്ബറേലിയെ ഉപേക്ഷിച്ച…

2 hours ago

മമതയ്ക്ക് വേണ്ടി ബംഗാളിൽ സ്വയം കുഴി തോണ്ടുന്ന കോൺഗ്രസ് !

ഇൻഡി മുന്നണിയിൽ കാര്യങ്ങൾ തീരുമാനിക്കുന്നത് മമത ബാനർജി ; പറ്റാത്തവർക്ക് ഇറങ്ങിപോകാമെന്ന് ഖാർഗെയും !

2 hours ago