Categories: KeralaPolitics

സന്ദീപ് സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗമെന്ന് അമ്മ; സരിത്തിനൊപ്പം മുമ്പും സ്വര്‍ണം കടത്തി എന്നു ഭാര്യ

കൊച്ചി: സ്വ‌ർണക്കടത്ത് കേസിൽ കസ്റ്റംസ് തിരയുന്ന സന്ദീപ് നായര്‍ക്ക് കുരുക്കായി ഭാര്യയുടെയും അമ്മയുടെയും മൊഴി. കസ്റ്റഡിയിലുള്ള സരിത്തിനൊപ്പം സന്ദീപ് മുമ്പും സ്വര്‍ണം കടത്തിയെന്ന് ഭാര്യ സൗമ്യ കസ്റ്റംസിന് മൊഴി നൽകി. സന്ദീപ് ഇടയ്ക്കിടെ ദുബായില്‍ പോയിരുന്നുവെന്നും ദുബായ് യാത്ര സ്വര്‍ണക്കടത്തിനാണെന്ന് തനിക്ക് അറിയില്ലായിരുന്നുവെന്നും സൗമ്യ കസ്റ്റംസിനോട് പറഞ്ഞു.സന്ദീപിനെ കണ്ടെത്താന്‍ കസ്റ്റംസ് തീവ്രശ്രമം തുടരുന്നതിനിടെയാണ് ഭാര്യയുടെ മൊഴി പുറത്താകുന്നത്.

അതിനിടെ സന്ദീപിനും ഭാര്യ സൗമ്യയ്ക്കും സ്വപ്നാ സുരേഷിനെ പരിചയമുണ്ടെന്ന് സന്ദീപ് നായരടെ അമ്മ പറഞ്ഞു. സന്ദീപ് നായർ സി.പി.എം ബ്രാഞ്ച് കമ്മിറ്റി അംഗമാണെന്നും സന്ദീപിന്‍റെ അമ്മ പറഞ്ഞു. കസ്റ്റംസ് തിരയുന്ന മകൻ എന്തൊക്കെയാണ് ചെയ്യുന്നതെന്ന് അറിയില്ല. താൻ വളരെ കഷ്‌ടപ്പെട്ടാണ് ജീവിക്കുന്നത്. സ്വപ്‌നയെ തനിക്ക് അറിയാം. കട ഉദ്ഘാടനം ചെയ്യാൻ വന്നപ്പോഴും അല്ലാതെ ഒന്നു രണ്ട് തവണയും കണ്ടിട്ടുണ്ട്. ഇതിൽ കൂടുതൽ അറിയില്ലെന്നും സന്ദീപിന്‍റെ അമ്മ വ്യക്തമാക്കി.

B4 Admin

Recent Posts

വീണ്ടും ചരിത്രം കുറിക്കാൻ ISRO: ഇന്ന് രാത്രി കുതിച്ചുയരും GSLV-F18, ലക്ഷ്യം ഇന്ത്യയുടെ സ്വന്തം NavIC!

ഇന്ത്യയുടെ ബഹിരാകാശ ചരിത്രത്തിൽ നിർണായകമായ മറ്റൊരു അധ്യായത്തിന് ഇന്ന് രാത്രി ശ്രീഹരിക്കോട്ട സാക്ഷിയാകും. ഇന്ത്യയുടെ സ്വന്തം ഉപഗ്രഹ നാവിഗേഷൻ സംവിധാനമായ…

2 hours ago

രാഹുൽ ഗാന്ധിയുടെ ‘സീതാരാമ’ പ്രയോഗം: രാഷ്ട്രീയ മര്യാദയോ മനഃപൂർവമായ പരിഹാസമോ?

ഇന്ത്യൻ രാഷ്ട്രീയത്തിൽ വാക്കുകൾക്ക് വലിയ പ്രാധാന്യമുണ്ട്. പ്രത്യേകിച്ച് ദേശീയതലത്തിലുള്ള നേതാക്കൾ പൊതുവേദികളിലും സമൂഹമാധ്യമങ്ങളിലും നടത്തുന്ന പരാമർശങ്ങൾ വലിയ ചർച്ചകൾക്ക് വഴിവെക്കാറുണ്ട്.…

3 hours ago

പെൻഷൻ ആനുകൂല്യങ്ങൾ അനുവദിക്കണം; സെക്രട്ടേറിയറ്റിന് മുന്നിൽ BRPMS പ്രതിഷേധ ധർണ്ണ

പെൻഷൻകാർക്ക് അവകാശപ്പെട്ട 2021 ജനുവരി മുതലുള്ള തടഞ്ഞുവെച്ച ക്ഷാമശ്വാസം അനുവദിക്കുക, പെൻഷൻ പരിഷ്കരണ നടപടികൾ ആരംഭിക്കുക, മെഡിസെപ്പ് പദ്ധതിയിലെ അപാകതകൾ…

16 hours ago

ഷെയ്ഖ് ഹസീനയുടെ രാജ്യംവിടൽ വീഡിയോയുടെ പേരിൽ ജോലി നഷ്ടപ്പെട്ടെന്ന് സൂചന: മുൻ വ്യോമസേനാ ഉദ്യോഗസ്ഥൻ നദിയിൽ മരിച്ച നിലയിൽ

മുൻ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജ്യംവിട്ടതിന്റെ ദൃശ്യങ്ങളുമായി ബന്ധമുണ്ടെന്ന് റിപ്പോർട്ട് ചെയ്യപ്പെട്ട മുൻ വ്യോമസേനാ ഉദ്യോഗസ്ഥൻ കെ.എം. തഹ്സിഫ്…

16 hours ago

1,170 കോടിയുടെ ജൗഹർ സർവകലാശാല സ്വത്തുക്കൾ ഇ.ഡി അറ്റാച്ച് ചെയ്തു: അസം ഖാനെതിരായ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ നിർണായക നടപടി

സമാജ്‌വാദി പാർട്ടി നേതാവും ഉത്തർപ്രദേശ് മുൻ മന്ത്രിയുമായ അസം ഖാനുമായി ബന്ധപ്പെട്ട മൊഹമ്മദ് അലി ജൗഹർ സർവകലാശാലയുടെ ഭൂമിയും കെട്ടിടങ്ങളും…

18 hours ago

അക്രമപ്രതിഷേധക്കാർക്ക് സർക്കാർ ജോലിയില്ല: കർശന നിയമവുമായി യോഗി സർക്കാർ

അക്രമത്തിലൂടെ ഭരണസംവിധാനം അട്ടിമറിക്കാൻ ശ്രമിക്കുന്നവർക്കും ഗുരുതര കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്കും സർക്കാർ ജോലി ലഭിക്കുന്നത് തടയാൻ നിർണായക നടപടിയുമായി ഉത്തർപ്രദേശിലെ യോഗി…

21 hours ago