India

മുംബൈയില്‍ സ്ത്രീകള്‍ക്ക് മാത്രമായുള്ള പ്രത്യേക ബസ് സര്‍വീസ് നാളെ മുതൽ

മുംബൈ: സ്ത്രീകള്‍ക്ക് വേണ്ടി മാത്രമായി ബസ് സര്‍വീസ് ആരംഭിച്ച് മുംബൈ. മുംബൈയിലെ പ്രധാന ​ഗതാ​ഗത സംവിധാനങ്ങളിലൊന്നായ ബ്രിഹാൻ മുംബൈ ഇലക്ട്രിക് സപ്ലൈ ആ‍ന്റ് ട്രാൻസ്പോർട്ട് ആണ് സ്ത്രീകൾക്ക് മാത്രമായി ബസ് സർവീസ് ഒരുക്കുന്നത്. നാളെ മുതലാണ് സര്‍വീസ് ആരംഭിക്കുക.

ന​ഗരത്തിലെ എഴുപതോളം റൂട്ടുകളിലാണ് നൂറോളം ബസുകൾ ഒരുക്കുന്നത്. എഴുപതു റൂട്ടുകളിൽ പത്തെണ്ണം ലേഡീസ് സ്പെഷലായിരിക്കും. അഥവാ സ്ത്രീകൾക്ക് മാത്രം പ്രവേശനമുള്ളവയാവും. നഗരത്തില്‍ സ്ത്രീകളുടെ യാത്രാസൗകര്യം വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയാണ് ഇത്തരമൊരും ആശയം മുന്നോട്ട് വച്ചത്.

മാത്രമല്ല ഭാവിയില്‍ ആവശ്യക്കാരുടെ എണ്ണം കൂടുന്നതിനനസരിച്ച്‌ വാഹനങ്ങളുടെ എണ്ണവും കൂട്ടിയേക്കുമെന്ന് അധികൃതര്‍ അറിയിച്ചു. അതേസമയം മുമ്പും സ്ത്രീകള്‍ക്ക് വേണ്ടി മാത്രമായി ബസ് സര്‍വീസുകള്‍ നടത്തിയിരുന്നെങ്കിലും റൂട്ടുകള്‍ പരിമിതപ്പെടുത്തിയതോടെ ഇവയുടെ സേവനം നിലയ്ക്കുകയായിരുന്നു.

B4 Admin

Share
Published by
B4 Admin
Tags: women bus

Recent Posts

നിര്‍ഭയത്വത്തിന്റെ മാതൃക. ഇന്ന് സ്മിത് മച്ചാറാണ് ഹീറോയെങ്കില്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് നീര്‍ജ ഭാനോട്ട്. വെറും 22 വയസില്‍ തന്റെ ജീവന്‍ വെടിഞ്ഞ് തീവ്രവാദികളില്‍ നിന്ന് യാത്രക്കാരെ രക്ഷിച്ച ഹീറോ

വിമാന ഹൈജാക്കിംഗിനിടയില്‍ യാത്രക്കാരെ രക്ഷിക്കാന്‍ ശ്രമിക്കവെയാണ് നീര്‍ജ ഭാനോട്ട് ജീവന്‍ വെടിഞ്ഞത്. എന്നാല്‍, താന്‍ പൈലറ്റായിരുന്ന വിമാനത്തെ രക്ഷിക്കാന്‍ ശ്രമിക്കവെയാണ്…

3 hours ago

ആകാശത്ത് വച്ച് എന്തെങ്കിലും അത്യാഹിതം സംഭവിച്ചാല്‍ നിങ്ങളെ ആര് രക്ഷിക്കും?. ശ്രദ്ധേയമായി ക്യാപ്റ്റന്‍ സ്മിത് മച്ചാറിന്റെ പഴയ അഭിമുഖം

വിമാന യാത്രക്കിടെ ഗുരുതരമായി പരിക്കേറ്റിട്ടും യാത്രക്കാരുടെ ജീവന്‍ സംരക്ഷിക്കാന്‍ അസാമാന്യ ധൈര്യം കാണിച്ച ഫ്‌ലൈ ദുബായ് പൈലറ്റ് ക്യാപ്റ്റന്‍ സ്മിത്…

5 hours ago

മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന് ആരോഗ്യവകുപ്പ് നല്‍കാനുള്ളത് 900 കോടി. സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്ന് പ്രതിസന്ധി തുടരുന്നു. മുഴുവന്‍ മരുന്നുകളും എത്താന്‍ ഈ മാസം അവസാനം വരെയാകും

തിരുവനന്തപുരം : സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളിലെ മരുന്ന് ക്ഷാമം ഉടന്‍ പരിഹരിക്കപ്പെടാന്‍ സാധ്യതയില്ലെന്ന് റിപ്പോര്‍ട്ട്. ഈ മാസം അവസാനത്തോടെ മാത്രമേ…

5 hours ago

യുദ്ധസമാന അന്തരീക്ഷം. യൂത്ത് കോണ്‍ഗ്രസിന്റെ നൈറ്റ് മാര്‍ച്ചിനിടെ തിരുവനന്തപുരത്ത് സംഘര്‍ഷം

തിരുവനന്തപുരം : യൂത്ത് കോണ്‍ഗ്രസിന്റെ നൈറ്റ് മാര്‍ച്ചിനിടെ തിരുവനന്തപുരത്ത് സംഘര്‍ഷം. മാര്‍ച്ചിന് നേരെ യൂണിവേഴ്‌സിറ്റി മെന്‍സ് ഹോസ്റ്റലില്‍ നിന്ന് കല്ലും…

17 hours ago