മുംബൈ: സ്ത്രീകള്‍ക്ക് വേണ്ടി മാത്രമായി ബസ് സര്‍വീസ് ആരംഭിച്ച് മുംബൈ. മുംബൈയിലെ പ്രധാന ഗതാഗത സംവിധാനങ്ങളിലൊന്നായ ബ്രിഹാൻ മുംബൈ ഇലക്ട്രിക് സപ്ലൈ ആന്റ് ട്രാൻസ്പോർട്ട് ആണ് സ്ത്രീകൾക്ക് മാത്രമായി ബസ് സർവീസ് ഒരുക്കുന്നത്. നാളെ മുതലാണ് സര്‍വീസ് ആരംഭിക്കുക.
നഗരത്തിലെ എഴുപതോളം റൂട്ടുകളിലാണ് നൂറോളം ബസുകൾ ഒരുക്കുന്നത്. എഴുപതു റൂട്ടുകളിൽ പത്തെണ്ണം ലേഡീസ് സ്പെഷലായിരിക്കും. അഥവാ സ്ത്രീകൾക്ക് മാത്രം പ്രവേശനമുള്ളവയാവും. നഗരത്തില്‍ സ്ത്രീകളുടെ യാത്രാസൗകര്യം വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയാണ് ഇത്തരമൊരും ആശയം മുന്നോട്ട് വച്ചത്.
മാത്രമല്ല ഭാവിയില്‍ ആവശ്യക്കാരുടെ എണ്ണം കൂടുന്നതിനനസരിച്ച് വാഹനങ്ങളുടെ എണ്ണവും കൂട്ടിയേക്കുമെന്ന് അധികൃതര്‍ അറിയിച്ചു. അതേസമയം മുമ്പും സ്ത്രീകള്‍ക്ക് വേണ്ടി മാത്രമായി ബസ് സര്‍വീസുകള്‍ നടത്തിയിരുന്നെങ്കിലും റൂട്ടുകള്‍ പരിമിതപ്പെടുത്തിയതോടെ ഇവയുടെ സേവനം നിലയ്ക്കുകയായിരുന്നു.

