army
ജമ്മു കശ്മീർ: ലഷ്‌കർ-ഇ-ത്വയ്ബ സംഘടനയ്ക്ക് സഹായം നൽകിയിരുന്ന രണ്ട് പേരെ അറസ്റ്റ് ചെയ്ത് ജമ്മു കശ്മീർ പോലീസ്. സോപോർ പോലീസ് സ്‌റ്റേഷൻ പരിധിയിൽ സുരക്ഷാ പരിശോധനയ്‌ക്കിടയിലാണ് പ്രതികളെ പിടികൂടിയത്. ബന്ദിപ്പോര സ്വദേശി ഷാക്കീർ അക്ബർ ഗ്രോജി, ബാരാമുള്ള സ്വദേശി മൊഹ്‌സിൻ വാനി എന്നിവരാണ് അറസ്റ്റിലായത്.
ഗൗസിയാബാദ് ചൗക്ക് ചിങ്കിപോരയിൽ സൈന്യവും സിആർപിഎഫും സംയുക്തമായി നടത്തിയ പരിശോധനയിലാണ് പ്രതികളെ പിടികൂടാൻ കഴിഞ്ഞത്. ഇരു സേനയും ഏകോപ്പിച്ച് സംയുക്ത ചെക്ക് പോയിന്റ് സ്ഥാപിച്ചിരുന്നു.ഇവിടെ പരിശോധന നടത്തുന്നതിനിടയിലാണ് സംശയാസ്പദമായി രണ്ട് പേരെ കണ്ടത്. സുരക്ഷാ സേന പരിശോധനകൾക്ക് വിധേയരാകാൻ നിർദേശിച്ചെങ്കിലും ഇവർ സ്ഥലത്ത് നിന്നും ഓടി രക്ഷപ്പെട്ടു. തുടർന്ന് സുരക്ഷാ സേന കസ്റ്റഡിയിലെടുക്കുകയായിരുന്നു.
പ്രതികളിൽ നിന്നും രണ്ട് ഗ്രനേഡുകൾ കണ്ടെടുത്തിരിക്കുകയാണ്. ഇവർ സുരക്ഷാ സേനയ്‌ക്കും ജനങ്ങൾക്കുമെതിരെ ആക്രമണം നടത്താൻ പദ്ധതിയിട്ടിരുന്നതായും പ്രാഥമിക അന്വേഷണത്തിൽ തെളിഞ്ഞു. പ്രതികൾ മറ്റ് കൂട്ടാളികളുടെ പേരുകൾ വെളിപ്പെടുത്തിയതായും പോലീസ് പറഞ്ഞു. സോപോർ സ്വദേശി ഹിമയൂൺ ഷാരിഖ്, നദിഹാൽ റാഫിയബാദ് സ്വദേശിയായ ഫൈസൽ അഷ്‌റഫ് വാനി എന്നിവരുടെ പേരുകളാണ് പ്രതികൾ വെളിപ്പെടുത്തിയത്. കേസിൽ അന്വേഷണം പുരോഗമിക്കുന്നതായും വ്യക്തമാക്കി.
ഡൊണാൾഡും ട്രമ്പും അമേരിക്കയും തള്ളി മടുത്തപ്പോൾ പുതിയ അവകാശവാദവുമായി ചൈനയും ! വെടിനിർത്തൽ ഉഭയകക്ഷി തീരുമാനമെന്ന് ആവർത്തിച്ച് ഇന്ത്യൻ വിദേശകാര്യ…
പന്ത്രണ്ടു വർഷമായി മതപരിവർത്തനം ! നാട്ടുകാരുടെ പരാതിയിൽ പോലീസ് അന്വേഷണവും അറസ്റ്റും ! മലയാളി പാതിരിയെ രക്ഷിക്കാൻ സി എസ്…
ഇ ബസുകൾ ഓടിക്കുന്നതിൽ കെ എസ് ആർ ടി സി ഗുരുതര കരാർ ലംഘനം കണ്ടെത്തിയെന്ന് കോർപ്പറേഷൻ ! 30…
റഷ്യ-യുക്രെയ്ൻ യുദ്ധം നിർണ്ണായകമായ ഘട്ടത്തിലൂടെ കടന്നുപോകവെ, അന്താരാഷ്ട്ര സമൂഹത്തെ ഒന്നടങ്കം മുനയിൽ നിർത്തുന്ന പ്രഖ്യാപനവുമായി മോസ്കോ രംഗത്തെത്തിയിരിക്കുകയാണ്. ആണവായുധം വഹിക്കാൻ…
ഇന്ത്യൻ മോട്ടോർ സൈക്കിൾ ചരിത്രത്തിൽ വിപ്ലവം സൃഷ്ടിച്ച ബൈക്കുകളിൽ ഒന്നാണ് ഹീറോ ഹോണ്ട പാഷൻ. 2000-ന്റെ തുടക്കത്തിൽ വിപണിയിലെത്തിയ ഈ…
സൈന്യത്തിന് യുദ്ധസാഹചര്യങ്ങളില്‍ ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കാന്‍ കഴിയുന്ന റോക്കറ്റ് വികസിപ്പിച്ചെടുക്കാനുള്ള പ്രൊജക്ട് വേദ വിജയകരമായി ഭാരതം പൂര്‍ത്തിയാക്കിയതായുള്ള റിപ്പോര്‍ട്ട് പുറത്തു വന്നു.…