ബംഗളൂരു: രാജ്യം ഉറ്റുനോക്കുന്ന കർണ്ണാടക തെരഞ്ഞെടുപ്പിൽ ആര് വിജയിക്കും എന്നത് ഏവരും ഉറ്റുനോക്കുന്ന കാര്യമാണ്. ബിജെപിയും കോൺഗ്രസ്സും ഒപ്പത്തിനൊപ്പം പ്രചാരണ രംഗത്തുണ്ട്. ഏറ്റവും പുതിയ അഭിപ്രായ സർവ്വേ ആയ ഏഷ്യാനെറ്റ് ന്യൂസ്-ജൻ കി ബാത്ത് അഭിപ്രായ സർവ്വേ പ്രവചിക്കുന്നത് തൂക്ക് നിയമസഭയാണ്. കോൺഗ്രസിന്റെ പ്രകടനം ഏറ്റവും വലിയ രണ്ടാം കക്ഷിയിൽ ഒതുങ്ങുമെന്നും ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുമെന്നുമാണ് സർവേ പറയുന്നത്. മാർച്ച് 25 മുതൽ ഏപ്രിൽ 11 വരെ യാണ് സർവേ നടന്നത്. എല്ലാ നിയോജക മണ്ഡലങ്ങളിലെയും 30000 വോട്ടർമാരുടെ അഭിപ്രായങ്ങളായിരുന്നു സാമ്പിൾ.
കിട്ടൂർ കർണ്ണാടകയിലും തീരദേശമേഖലയിലും ബിജെപി ശക്തി തെളിയിക്കുമെങ്കിലും മധ്യ കർണ്ണാടകയിൽ ബിജെപിയ്ക്ക് വോട്ടുചോർച്ചയുണ്ടാകുമെന്നും സർവേ വിലയിരുത്തുന്നു. 98 മുതൽ 109 സീറ്റുകൾ വരെയാണ് ബിജെപിയ്ക്ക് സർവേ പ്രവചിക്കുന്നത്. 89 മുതൽ 97 സീറ്റുകൾ വരെയാണ് കോൺഗ്രസ് നേടുക. ജനതാ ദൾ സെക്കുലർ 25 മുതൽ 29 സീറ്റുകളിലൊതുങ്ങും. കഴിഞ്ഞ തെരഞ്ഞെടുപ്പിലെ പോലെ ഇത്തവണയും ജെ ഡി എസ് കിങ്‌മേക്കർ ആകാനുള്ള സാധ്യതകളാണ് സർവേയിൽ തെളിഞ്ഞത്. 224 അംഗ നിയമസഭയിൽ 113 സീറ്റുകൾ ആണ് കേവല ഭൂരിപക്ഷം.
ജൻ കി ബാത്ത് സർവേയാണ് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഏറ്റവും കൃത്യമായ സർവേഫലങ്ങൾ അവതരിപ്പിച്ചത്. 95 മുതൽ 114 സീറ്റുകൾ കഴിഞ്ഞ തെരെഞ്ഞെടുപ്പിൽ സർവ്വേ ബിജെപിക്ക് പ്രവചിച്ചപ്പോൾ പാർട്ടി 104 സീറ്റുകൾ നേടിയിരുന്നു. 75 മുതൽ 82 വരെ സീറ്റുകൾ പ്രവചിക്കപ്പെട്ട കോൺഗ്രസ് 81 സീറ്റുകൾ കഴിഞ്ഞ തെരെഞ്ഞെടുപ്പിൽ നേടിയിരുന്നു. വരുന്ന മെയ് 10 ന് ഒറ്റ ഘട്ടമായാണ് കർണ്ണാടകയിൽ തെരഞ്ഞെടുപ്പ് നടക്കുക.
പനാജി: തദ്ദേശീയമായി രൂപകൽപ്പന ചെയ്ത് നിർമ്മിച്ച മലിനീകരണ നിയന്ത്രണ കപ്പലായ ഐ.സി.ജി.എസ്. സമുദ്ര പ്രതാപ് കമ്മീഷൻ ചെയ്തു. ഗോവയിൽ നടന്ന…
ദില്ലി : കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളി സുപ്രീംകോടതി. ജസ്റ്റിസ് എ അമാനുള്ള…
ഭീകരർ ആശയ വിനിമയത്തിന് ഉപയോഗിച്ചത് ചാറ്റിംഗ് ആപ്പുകൾ ! ഓരോരുത്തരും ഒന്നിലധികം ഫോണുകൾ ഉപയോഗിച്ച് ! ഉപയോഗിച്ചത് നിരവധി സിം…
വെനസ്വേലയിൽ നിന്ന് ഇന്ത്യൻ പൗരന്മാരെ ഒഴിപ്പിക്കുമോ ? ആഭ്യന്തര യാത്ര ഒഴിവാക്കണമെന്ന് നിർദ്ദേശം ! വിദേശകാര്യ മന്ത്രാലയം മറ്റൊരു ഒഴിപ്പിക്കൽ…
2025, Nov 1ൽ കേരളം അതിദാരിദ്ര്യ മുക്ത സംസ്ഥനമായി എന്ന് പിണറായി വിജയൻ പ്രഖ്യാപിച്ചത് വിപുലമായ ചടങ്ങിലായിരുന്നു . നിരവധി…
ജിഹാദികളെ പിന്തുണയ്ക്കുന്ന മാംദാനിയുടെ തനിനിറം പുറത്ത് ! സ്വന്തം രാജ്യത്തിന്റെ സൈന്യം നടത്തിയ ഓപ്പറേഷനുനേരെ വിമർശനം ! മാംദാനിയെ നോട്ടമിട്ട്…