തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തീവ്രവാദ സംഘടനകളുടെ കൺസോർഷ്യവുമായി എൽ ഡി എഫും യു ഡി എഫും ധാരണ ഉണ്ടാക്കിയെന്നും എസ് ഡി പി ഐ ഒരുക്കിയ ഇഫ്‌താർ വിരുന്നിൽ സിപിഎം-കോൺഗ്രസ് സ്ഥാനാർത്ഥികൾ പങ്കെടുത്തത് ഇതിന് അടിവരയിടുന്നതാണെന്നും ബിജെപി സംസ്ഥാന സമിതിയംഗം പികെ കൃഷ്ണദാസ്. തിരുവനന്തപുരത്ത് വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വടകരയിലെ യു ഡി എഫ് സ്ഥാനാർത്ഥിയെ മാറ്റി പാലക്കാട് എം എൽ എ യെ പകരം മത്സരിപ്പിക്കുന്നത് ഈ തീവ്രവാദ സംഘടനകളുടെ സമ്മർദ്ദം കാരണമാണെന്നും അദ്ദേഹം പറഞ്ഞു.
എൽഡിഎഫ് കോഴിക്കോട്ട് എളമരം കരീമിന് വേണ്ടി തീവ്രവാദ സംഘടനകളുമായി ധാരണയുണ്ടാക്കിയതായും അദ്ദേഹം ആരോപിച്ചു. സംസ്ഥാന സർക്കാർ കൊണ്ടുവന്ന കെ റൈസ് പദ്ധതിയിൽ അടിമുടി അഴിമതിയാണെന്നും കോടിക്കണക്കിന് രൂപ സംസ്ഥാന ഖജനാവിന് നഷ്ടം വരുന്നതായും അദ്ദേഹം പറഞ്ഞു. സത്യഭാമയുടെ പ്രസ്താവനകൾ അപലപനീയമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ദിസ്‌പൂർ : പ്രശസ്ത ഗായകൻ സുബീൻ ഗാർഗിന്റെ ദുരൂഹ മരണക്കേസ് ഈ മാസം അവസാനത്തോടെ കേന്ദ്ര അന്വേഷണ ഏജൻസിക്ക് കൈമാറുമെന്ന്…
തിരുവനന്തപുരം : വോട്ടെടുപ്പിന് മുൻപ് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ അവലോകനത്തിന് ചേര്‍ന്ന ജില്ലാ സെക്രട്ടേറിയറ്റ്-- ജില്ലാ കമ്മിറ്റി യോഗങ്ങളിൽ നേതാക്കൾ തമ്മിൽ…
കൊൽക്കത്ത : ലോകകപ്പ് ജേതാവും ലോക ഫുട്ബോൾ ഇതിഹാസവുമായ ലയണൽ മെസ്സി 2011-ന് ശേഷം ആദ്യമായി ഇന്ത്യയിലേക്ക് എത്തുകയാണ്. നാളെ…
നടിയെ ആക്രമിച്ച കേസിലെ പ്രതികളുടെ ശിക്ഷാവിധിയിൽ നിരാശ പ്രകടിപ്പിച്ച് ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. ശിക്ഷാവിധി അതിജീവിതയെ പരിഗണനയിലെടുക്കാതെയുള്ളതെന്നും അതിജീവിതയ്ക്കാണ് യഥാർഥത്തിൽ…
ദില്ലി : ആഗോളതലത്തിൽ വ്യോമ പ്രതിരോധ ശേഷിയിൽ ഭാരതം വൻ മുന്നേറ്റത്തിനൊരുങ്ങുന്നു. ലോകത്തിലെ ഏറ്റവും ശക്തമായ ദീർഘദൂര എയർ-ടു-എയർ മിസൈലുകളിലൊന്നായ…
കണ്ണൂര്‍: മമ്പറത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിയ്ക്കും പോളിംഗ് ഏജന്‍റിനും മുഖംമൂടി സംഘത്തിന്റെ ക്രൂര മർദനം. വേങ്ങാട് പഞ്ചായത്തിലെ 16ാം വാര്‍ഡിൽ മത്സരിക്കുന്ന…