Kerala

കെ റൈസിലും അഴിമതി നടത്തി പിണറായി സർക്കാർ ? കർണാടകയിൽ നിന്നും ഇടനിലക്കാർക്ക് വേണ്ടി നിലവാരമില്ലാത്ത അരി ഉയർന്ന വിലയ്ക്ക് വാങ്ങി ഖജനാവിന് 22 കോടിയുടെ നഷ്ടമുണ്ടാക്കി; സർക്കാരിനെതിരെ ഗുരുതര ആരോപണവുമായി പി കെ കൃഷ്ണദാസ്

തിരുവനന്തപുരം: ഭാരത് റൈസിനെ പ്രതിരോധിക്കാനായി പിണറായി സർക്കാർ കൊണ്ടുവന്ന കെ റൈസിലും വൻ അഴിമതിയെന്ന് ബിജെപി നേതാവ് പി കെ കൃഷ്ണദാസ്. ആന്ധ്രയിൽ നിന്നും തെലങ്കാനയിൽ നിന്നും കേരളീയർക്ക് പ്രിയങ്കരമായ ജയ അരി നേരിട്ട് വാങ്ങുമെന്ന് പറഞ്ഞിരുന്ന സർക്കാർ ഇടനിലക്കാർ വഴി വാങ്ങിയത് കർണ്ണാടകയിൽ നിന്നുള്ള നിലവാരമില്ലാത്ത അരിയെന്ന് അദ്ദേഹം തിരുവനന്തപുരത്ത് നടന്ന വാർത്താ സമ്മേളനത്തിൽ ആരോപിച്ചു. ഇടനിലക്കാരുണ്ടാവില്ല എന്നറിയിച്ചിരുന്നെങ്കിലും എറണാകുളത്തെ മരിയൻ സ്‌പൈസസ് എന്ന സ്ഥാപനത്തിന് ചട്ട വിരുദ്ധമായി കരാർ നൽകി. കരാർ ഉറപ്പിക്കാൻ മൂന്നു കമ്പനികൾ വേണമെന്നിരിക്കെ ഒന്നോ രണ്ടോ കമ്പനികൾ പങ്കെടുത്ത ടെൻഡറിലാണ് മരിയൻ സ്പൈസസിന് കരാർ നൽകിയത്. 34-35 രൂപ കിലോയ്ക്ക് വിലയുള്ള കർണ്ണാടക അരിയാണ് ഇടനിലക്കാരൻ സപ്ലൈ കോയ്ക്ക് 40 രൂപ 15 പൈസയ്ക്ക് നൽകിയതെന്നും അദ്ദേഹം ആരോപിച്ചു.

വിജിലൻസ് നിയമങ്ങൾ ലംഘിച്ചാണ് കരാർ നൽകിയത്. സർക്കാർ നേരിട്ട് വാങ്ങിയിരുന്നെങ്കിൽ 32 രൂപയ്ക്ക് ലഭിക്കുമായിരുന്ന അരി 40 രൂപ 15 പൈസയ്ക്ക് വാങ്ങിയതിലൂടെ ഖജനാവിന് 22 കോടിരൂപ നഷ്ടം വന്നുവെന്ന് അദ്ദേഹം ആരോപിച്ചു. സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയിൽ പെട്ട് നട്ടം തിരിയുമ്പോഴാണ് ഈ നഷ്ടക്കച്ചവടമെന്ന് അദ്ദേഹം ആരോപിച്ചു. സിവിൽ സപ്ലൈസ് കോർപ്പറേഷൻ വിതരണം ചെയ്യുന്ന അരിക്ക് 10 രൂപ മുതൽ 12 രൂപ വരെ വിലയുള്ള സഞ്ചിയാണ് നൽകുന്നത്. രണ്ട് രൂപയ്ക്ക് പ്ലാസ്റ്റിക്ക് സഞ്ചി ലഭ്യമാണെന്നിരിക്കെ 8 കോടിയോളം രൂപ സഞ്ചിക്ക് പാഴാക്കുന്നത് ജനവഞ്ചനയാണ്. 87 ലക്ഷം കുടുംബങ്ങൾക്കായി 4.35 കോടി കിലോഗ്രാം അരിയാണ് സർക്കാർ വാങ്ങാൻ ഉദ്ദേശിച്ചിരുന്നത്. സംസ്ഥാന സർക്കാർ കെ റൈസ് ക്രമക്കേടിനെ കുറിച്ച് ഉചിതമായ ഏജൻസികളെ അന്വേഷണത്തിന് നിയോഗിക്കണമെന്നും അരിവിതരണത്തിനായി ചട്ടങ്ങൾ ലംഘിച്ച് നൽകിയ കരാർ റദ്ദാക്കണമെന്നും പി കെ കൃഷ്ണദാസ് ആരോപിച്ചു.

Kumar Samyogee

Recent Posts

അവയവ കടത്ത് കേസ്; കേന്ദ്ര ഏജന്‍സികളും അന്വേഷണം ആരംഭിച്ചു, പ്രതി സബിത് നാസറിനെ കസ്റ്റഡിയില്‍ വാങ്ങും

കൊ​ച്ചി: അ​വ​യ​വ ക​ട​ത്ത് കേ​സി​ൽ കേ​ന്ദ്ര ഏ​ജ​ന്‍​സി​ക​ളും അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. രാ​ജ്യാ​ന്ത​ര അ​വ​യ​വ മാ​ഫി​യ സം​ഘ​ങ്ങ​ളു​മാ​യി പ്ര​തി​ക്ക് ബ​ന്ധ​മു​ള്ള സാ​ഹ​ച​ര്യ​ത്തി​ലാ​ണ്…

2 mins ago

വലിയ അളവിൽ കഞ്ചാവ് മിഠായികൾ! ലക്ഷ്യം സ്കൂൾ വിദ്യാർത്ഥികൾ; അരൂരിൽ അതിഥി തൊഴിലാളികളെ പിടികൂടി എക്സൈസ്

ആലപ്പുഴ: അരൂരില്‍ അതിഥി തൊഴിലാളികളില്‍ നിന്ന് 2000ത്തിലധികം കഞ്ചാവ് മിഠായികള്‍ പിടികൂടി എക്സൈസ്. ഉത്തര്‍പ്രദേശ് സ്വദേശികളായ രാഹുല്‍ സരോജ്, സന്തോഷ്…

10 hours ago

തെന്മല ഡാമിലെ ശുചിമുറിയില്‍ ക്യാമറ വെച്ചു; യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍

കൊല്ലം: കൊല്ലത്ത് ശുചിമുറിയില്‍ ക്യാമറ വച്ച യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവ് അറസ്റ്റില്‍. തെന്മല സ്വദേശി ആഷിക് ബദറുദ്ദീന്‍ (30)…

10 hours ago