പിണറായി വിജയൻ, എം ആർ അജിത് കുമാർ
തിരുവനന്തപുരം : ഗുരുതരരോപണങ്ങൾ ഉയരുന്നതിനിടയിലും എഡിജിപി എംആര്‍. അജിത് കുമാറിനെതിരെ ഉടൻ നടപടിയെടുക്കേണ്ടെന്ന തീരുമാനത്തിൽ എൽഡിഎഫ്. ഇന്ന് ചേർന്ന ഇടതുമുന്നണി യോഗത്തിൽ ഘടകകക്ഷികൾ കടുത്ത അമർഷം ഉന്നയിച്ചെങ്കിലും അന്വേഷണം പൂർത്തിയാകുന്നത് വരെയും എഡിജിപിക്കെതിരേ നടപടി വേണ്ടെന്ന് മുഖ്യമന്ത്രി നിലപാട് സ്വീകരിക്കുകയായിരുന്നു.
എം.ആര്‍.അജിത് കുമാറിനെ സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ഇടതുമുന്നണി യോഗത്തിനു മുൻപ് ബിനോയ് വിശ്വം, സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനെ കണ്ട് നിലപാട് വ്യക്തമാക്കിയിരുന്നു. അജിത് കുമാറിനെ മാറ്റണമെന്ന നിലപാടാണ് ആര്‍ജെഡിയും സ്വീകരിച്ചത്. സംസ്ഥാനത്ത് ഏറ്റവും സജീവമായി നിലനിൽക്കുന്നത് എഡിജിപി അജിത്ത് കുമാർ, മുഖ്യമന്ത്രയുടെ പൊളിറ്റിക്കൽ സെക്രട്ടറിയായ പി.ശശി എന്നിവർക്കെതിരേയുള്ള ആരോപണങ്ങളാണ്. അതിനാൽ ഇവ ചർച്ച ചെയ്തില്ലെങ്കിൽ സമൂഹത്തിൽ വിശ്വാസ്യത നേടിയെടുത്ത് മുന്നോട്ടുപോകാൻ മുന്നണിക്ക് കഴിയില്ലെന്ന് യോഗത്തിൽ ആർജെഡി വ്യക്തമാക്കി. ചേലക്കര, പാലക്കാട് ഉപതിരഞ്ഞെടുപ്പുകൾ, വയനാട് പുനരധിവാസം തുടങ്ങിയവയായിരുന്നു ഇന്നത്തെ യോഗത്തിലെ അജണ്ടകൾ.
കേരളത്തിന്റെ ഭൂപ്രകൃതിയിൽ എവിടെ തിരിഞ്ഞാലും കാണുന്ന, വേഗത്തിൽ പടർന്നു കയറുന്ന, എന്നാൽ യാതൊരു പ്രയോജനവുമില്ലാത്ത ഒരു കളസസ്യമുണ്ട് അതാണ് 'കമ്മ്യൂണിസ്റ്റ്…
കണ്ണൂർ: തദ്ദേശ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ കണ്ണൂർ പാനൂരിൽ വടിവാൾ അക്രമണം. പാനൂർ കുന്നോത്ത് പറമ്പ് പഞ്ചായത്ത് യുഡിഎഫ്…
പമ്പ : ശബരിമല സന്നിധാനത്ത് തീർത്ഥാടകർക്കിടയിലേക്ക് ഇടയിലേക്ക് പാഞ്ഞുകയറി അപകടം. രണ്ടുകുട്ടികള്‍ ഉള്‍പ്പെടെ ഒന്‍പതുപേര്‍ക്ക് പരിക്കേറ്റു. ഇതില്‍ രണ്ടുപേരുടെ നില…
ദില്ലി : തിരുവനന്തപുരം നഗരസഭയിൽ എൻഡിഎ വെന്നിക്കൊടി പായിച്ചതിന് പിന്നാലെ തിരുവനന്തപുരത്തിന് നന്ദിയറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. തിരുവനന്തപുരത്തിന് നന്ദിയെന്ന് എക്സിൽ…
കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പ് ഫലത്തിൽ പ്രതികരിച്ച് ശശി തരൂർ എംപി .സംസ്ഥാനത്ത് യുഡിഎഫ് നേടിയ വിജയത്തോടൊപ്പം തിരുവനന്തപുരം കോർപറേഷനിലെ ബിജെപിയുടെ…
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ഇടതുപപക്ഷം തകർന്നടിയുന്നതിനിടെ വിവാദ പരാമര്‍ശവുമായി ഉടുമ്പൻചോല എംഎൽഎ എം.എം മണി. ക്ഷേമപെന്‍ഷനും മറ്റും വാങ്ങി നല്ല…