മുഖ്യമന്ത്രി പിണറായി വിജയനും എം സ്വരാജും
മലപ്പുറം : നിലമ്പൂർ ഉപതെരഞ്ഞെടുപ്പിന്റെ ജനവിധി പുറത്തുവന്നപ്പോൾ എൽഡിഎഫിന് നിരത്താനുള്ളത് നഷ്ടങ്ങളുടെ കണക്കുകൾ മാത്രം. 9.2 ശതമാനത്തിന്റെ കുറവാണ് വോട്ട് വിഹിതത്തിൽ എൽഡിഎഫിന് ഉണ്ടായത്. സ്വതന്ത്രനായി മത്സരിച്ച പി വി അന്‍വര്‍ ഇത്തവണ 11.23 ശതമാനം വോട്ടു സ്വന്തമാക്കിയപ്പോൾ തകർന്നടിഞ്ഞത് സിപിഎമ്മിന്റെ അടിസ്ഥാന വോട്ടുകളെന്ന് പകൽ പോലെ വ്യക്തം.
2021 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ പി വി അന്‍വര്‍ ഇടതു സ്വതന്ത്രനായി മത്സരിച്ചപ്പോള്‍ എല്‍ഡിഎഫ് നിലമ്പൂരില്‍ സ്വന്തമാക്കിയത് 47 ശതമാനം വോട്ടുകള്‍ ആയിരുന്നു. ഇത്തവണ എം സ്വരാജിന് ലഭിച്ചത് ആകെ പോള്‍ ചെയ്തതിന്റെ 37.88 ശതമാനം വോട്ടു മാത്രം.
യുഡിഎഫിന്റെ വോട്ട് ശതമാനത്തിലും ഇത്തവണ കുറവുണ്ടായിട്ടുണ്ട്. 2021 ല്‍ വി വി പ്രകാശ് സ്ഥാനാര്‍ഥിയായപ്പോള്‍ യുഡിഎഫ് സ്വന്തമാക്കിയത് 45.5 ശതമാനം വോട്ടുകളായിരുന്നു. എന്നാല്‍ ഇത്തവണ അത് 44.17 ശതമാനമായി കുറഞ്ഞു. വോട്ടെണ്ണലിന്റെ ആദ്യ ഘട്ടത്തില്‍ യുഡിഎഫ് വോട്ടുകളാണ് പി വി അന്‍വര്‍ പിടിച്ചതെന്നായിരുന്നു വിലയിരുത്തല്‍. എന്നാല്‍ കോണ്‍ഗ്രസിന്റെ പമ്പരാഗത വോട്ടുകളില്‍ അന്‍വര്‍ അധികം കടന്നു കയറിയില്ലെന്നാണ് അന്തിമ ഫലം നല്‍കുന്ന സൂചന. അതേസമയം, കഴിഞ്ഞ തവണ എല്‍ഡിഎഫിന് ഒപ്പം നിന്ന വലിയൊരു വിഭാഗം അന്‍വറില്‍ വിശ്വാസം അര്‍പ്പിച്ചിരുന്നു എന്ന് കണക്കുകള്‍ പറയുന്നു.
ദശലക്ഷക്കണക്കിന് വർഷങ്ങളായി ശാസ്ത്രജ്ഞരെ കുഴപ്പിച്ചിരുന്ന ബെർമുഡയുടെ സവിശേഷമായ ഭൂപ്രകൃതിക്ക് പിന്നിലെ രഹസ്യം തേടിയുള്ള യാത്രയിൽ, സമുദ്രത്തിനടിയിൽ മുൻപ് തിരിച്ചറിയപ്പെടാത്ത ഒരു…
ഭാരതീയ ഗണിതശാസ്ത്ര ചരിത്രത്തിലെ സുവർണ്ണ അദ്ധ്യായമായിരുന്നിട്ടും, സ്വന്തം നാടായ കേരളത്തിൽ പലപ്പോഴും അർഹമായ രീതിയിൽ തിരിച്ചറിയപ്പെടാതെ പോയ മഹാനായ ഗണിതശാസ്ത്രജ്ഞനാണ്…
പ്രകൃതിക്ഷോഭങ്ങളുടെ ശക്തിയും അപ്രതീക്ഷിതത്വവും വിളിച്ചോതുന്ന ഒരു സംഭവമാണ് ദക്ഷിണ ബ്രസീലിലെ റിയോ ഗ്രാൻഡെ ഡോ സുൾ സംസ്ഥാനത്തുള്ള ഗ്വയ്ബ നഗരത്തിൽ…
മനുഷ്യജീവിതത്തിലെ അവിശ്വസനീയമായ യാദൃശ്ചികതകളെയും വർത്തമാനകാലത്തെ കലുഷിതമായ രാഷ്ട്രീയ സാഹചര്യങ്ങളെയും ഒരുപോലെ അടയാളപ്പെടുത്തുന്ന ഒന്നാണ് ആഴ്സൻ ഓസ്‌ട്രോവ്‌സ്കിയുടെ ജീവിതം. ഒക്ടോബർ 7-ന്…
ദില്ലി : അഫ്ഗാൻ ആരോഗ്യമന്ത്രി മൗലവി നൂർ ജലാൽ ജലാലി ഔദ്യോഗിക സന്ദർശനത്തിനായി ദില്ലിയിലെത്തി. അഫ്ഗാനിസ്ഥാനിൽ താലിബാൻ അധികാരം ഏറ്റെടുത്ത…
കൊൽക്കത്ത : മെസിയുടെ പരിപാടി അലങ്കോലമായതിൽ പശ്ചിമ ബംഗാൾ കായിക മന്ത്രി രാജിവച്ചു. മമത ബാനർജിയുടെ വിശ്വസ്തനും തൃണമൂൽ കോൺഗ്രസിന്റെ…