ചണ്ഡീഗഢ് : മുത്തലാഖ് നിർത്തലാക്കൽ ഉൾപ്പെടെ ന്യൂനപക്ഷങ്ങളുടെ ക്ഷേമത്തിനായി നിരവധി നടപടികൾ സ്വീകരിച്ചതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും അദ്ദേഹത്തിന്റെ സർക്കാരിനെയും വിവിധ മുസ്ലീം സംഘടനാ നേതാക്കൾ പ്രശംസിച്ചു.”മുത്തലാഖ് സമ്പ്രദായം ഇസ്‌ലാമും അംഗീകരിക്കുന്നില്ല. അഹമ്മദിയ മുസ്ലീം സമൂഹം ഇത് ആദ്യം മുതൽ അംഗീകരിക്കുന്ന ഒന്നല്ല. അതിനാൽ മോദി സർക്കാരിന്റെ ഈ നടപടി സ്ത്രീ ശാക്തീകരണത്തിലേക്കുള്ള ഒരു നല്ല ചുവടുവയ്പ്പാണ്. നിരാലംബരായ സ്ത്രീകൾക്ക് പദവി നൽകാനാണ് ഈ തീരുമാനം എടുത്തത്. ഈ സംരംഭത്തെ ഞങ്ങൾ ബഹുമാനിക്കുന്നുവെന്ന് മുസ്ലീം സംഘടനാ നേതാവ് അഹമ്മദ് പറഞ്ഞു.പ്രധാനമന്ത്രി മോദിയെ ലോകം അംഗീകരിക്കുന്നുവെന്നും അദ്ദേഹം ഇന്ന് ആഗോള നേതാവാണെന്നും നമ്മുടെ രാജ്യത്തെ ലോകത്തിന് തന്നെ മാതൃകയാക്കിയ ഇത്രയും മികച്ച നേതാവിനെ നമുക്ക് ലഭിച്ചത് നമ്മുടെ ഭാഗ്യമാണെന്നും സൂഫി ഇസ്‌ലാമിക് ബോർഡ് ദേശീയ പ്രസിഡൻറ് മൻസൂർ ഖാൻ വ്യക്തമാക്കി.
ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാണെന്നും അതിൽ ജനാധിപത്യ ഭരണമുണ്ടെന്നും കഴിഞ്ഞ കുറേ വർഷങ്ങളായി ഭരണഘടന ലംഘിക്കപ്പെടുന്നുവെന്നും സ്ത്രീകൾ പീഡിപ്പിക്കപ്പെടുവെന്നും അതിൽ മുസ്ലീം സ്ത്രീകളുടെ എണ്ണം വളരേറെയാണെന്നും മുസ്ലീം സ്ത്രീകളുടെ താൽപ്പര്യത്തിനായി മോദി ജി എടുത്തത് തീർച്ചയായും സ്വാഗതാർഹവും അഭിനന്ദനാർഹവുമായ തീരുമാനമാണെന്നും നീതി ലഭ്യമാക്കുന്നതിന് സ്വീകരിച്ച ഒരു നല്ല നടപടിയാണിതെന്നും സൂഫി ഖാൻഖാ അസോസിയേഷൻ ദേശീയ പ്രസിഡന്റ് സൂഫി എം.ഡി. കൗസർ സിദ്ദിഖി പറഞ്ഞു,
കൊച്ചി : അന്തരിച്ച നടൻ ശ്രീനിവാസന്റെ മൃതദേഹം എറണാകുളം ടൗൺ ഹാളിൽ തുടരുന്നു. അദ്ദേഹത്തെ അവസാന നോക്ക് കാണുവാൻ നൂറ്…
ഭാരതത്തിന്റെ ആന്തരിക ശത്രുക്കളെക്കുറിച്ചുള്ള ഈ വീഡിയോയിൽ, '0.5 ഫ്രണ്ട്' അഥവാ അർദ്ധ മുന്നണിയുടെ രഹസ്യങ്ങൾ വെളിപ്പെടുത്തുന്നു. രാജ്യത്തിന്റെ ഐക്യത്തെ അപകടമാക്കുന്ന…
വിദ്യാർത്ഥി നേതാവിന്റെ കൊലപാതകത്തിൽ വ്യാപക പ്രതിഷേധം. കൊലപാതകത്തിന് പിന്നിൽ ഇന്ത്യയെന്ന് പ്രചാരണം. ഇന്ത്യൻ നയതന്ത്ര കാര്യാലയങ്ങൾ പ്രക്ഷോഭകർ വളഞ്ഞു. ബംഗ്ലാദേശിൽ…
അതിർത്തിയിൽ നിരന്തരം പ്രകോപനം സൃഷ്ടിച്ച് ബംഗ്ലാദേശ് ! ബംഗാൾ ഉൾക്കടലിൽ കഴിഞ്ഞ രണ്ടു മാസമായി തുടരുന്ന സംഘർഷം വർദ്ധിക്കുന്നു. യുദ്ധ…
അന്നത്തെ പ്രധാനമന്ത്രി ഗോവയെ മോചിപ്പിക്കാൻ നടപടിയെടുത്തില്ല ! സൈനിക നടപടി വൈകിപ്പിച്ചു ! എന്നാൽ ചെറിയ ഭൂഭാഗമായ ഗോവയ്ക്ക് വേണ്ടി…
ഗോവയെ കുറിച്ച് ചിലർ മോശം കാര്യങ്ങൾ പ്രചരിപ്പിക്കുന്നു ! ഗോവ ഭാരതത്തിന്റെ ദക്ഷിണ കാശിയാണ് ! രാജ്യത്തിന് സ്വാതന്ത്ര്യം ലഭിച്ചു…