Kerala

‘ലീഗ് ഫ്രണ്ട്‌ലി സതീശൻ!’ കോൺഗ്രസിന്റെ നയങ്ങളും നേതൃത്വവും നിശ്ചയിക്കുന്ന സുപ്രീം ഹൈക്കമാൻഡ് ആയി മുസ്ലിം ലീഗ് മാറി!! വി.ഡി. സതീശന്റെ സ്ഥാനാരോഹണത്തിൽ വിമർശനവുമായി ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി അനൂപ് ആന്റണി

തിരുവനന്തപുരം :കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയായി വി.ഡി. സതീശനെ നിശ്ചയിച്ച കോൺഗ്രസ് ഹൈക്കമാൻഡ് തീരുമാനത്തിന് പിന്നിൽ മുസ്‌ലിം ലീഗിന്റെ രാഷ്ട്രീയ സമ്മർദ്ദമാണെന്ന ആരോപണവുമായി ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി അനൂപ് ആന്റണി . കേരളത്തിൽ ആര് ഭരണത്തലവനാകണമെന്ന് തീരുമാനിക്കുന്നത് ദില്ലിയിലെ എ.ഐ.സി.സി. നേതൃത്വമല്ല, മറിച്ച് മുസ്‌ലിം ലീഗാണെന്ന് സതീശന്റെ സ്ഥാനലബ്ധിയിലൂടെ വ്യക്തമായിരിക്കുകയാണെന്ന് അദ്ദേഹം തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ വിമർശിച്ചു.

മുതിർന്ന നേതാക്കളെ വെട്ടിനിരത്തി “ലീഗ് ഫ്രണ്ട്‌ലി” ആയ സതീശൻ മുൻനിരയിലെത്തിയത് ലീഗിന്റെ ഉറച്ച പിന്തുണ ഒന്നുകൊണ്ട് മാത്രമാണെന്ന് അനൂപ് ആന്റണി ചൂണ്ടിക്കാട്ടുന്നു. ലീഗിന്റെ താല്പര്യങ്ങൾക്ക് വഴങ്ങാത്തവർക്ക് കോൺഗ്രസ് രാഷ്ട്രീയത്തിൽ ഇനി സ്ഥാനമില്ലാത്ത അവസ്ഥയാണെന്നും അദ്ദേഹം പരിഹസിച്ചു. ലീഗ് അംഗീകരിക്കാത്ത ഒരാൾക്ക് കെ.പി.സി.സി.യിലോ ഭരണത്തിലോ ഇനി നിലനിൽപ്പില്ലാത്ത വിധം കോൺഗ്രസ് അധഃപതിച്ചതായും അദ്ദേഹം ആരോപിച്ചു.

അനൂപ് ആന്റണിയുടെ ഫേസ്ബുക് കുറിപ്പ് വായിക്കാം

കേരളത്തിൽ ആര് മുഖ്യമന്ത്രിയാകണമെന്ന് തീരുമാനിക്കുന്നത് ഡൽഹിയിലെ ഹൈക്കമാൻഡല്ല, മുസ്ലിം ലീഗാണെന്ന് വ്യക്തമായിരിക്കുന്നു. ലീഗിന്റെ താല്പര്യങ്ങൾക്ക് വഴങ്ങാത്തവർക്ക് കോൺഗ്രസ് രാഷ്ട്രീയത്തിൽ ഇനി സ്ഥാനമില്ല.
​മുതിർന്ന നേതാക്കളെ വെട്ടിനിരത്തി ” ലീഗ് ഫ്രണ്ട്‌ലി സതീശൻ ” മുന്നിലെത്തിയതിന് പിന്നിലെ രഹസ്യം മറ്റൊന്നുമല്ല; അത് ലീഗിന്റെ ഉറച്ച പിന്തുണ മാത്രമാണ്. ലീഗ് അംഗീകരിക്കാത്ത ഒരാൾക്ക് കെ.പി.സി.സിയിലോ ഭരണത്തിലോ ഇനി നിലനിൽപ്പില്ലാത്ത അവസ്ഥയാണിന്ന്..
​ചുരുക്കത്തിൽ, കോൺഗ്രസിന്റെ നയങ്ങളും നേതൃത്വവും നിശ്ചയിക്കുന്ന പുതിയ സുപ്രീം ഹൈക്കമാൻഡ് ആയി മുസ്ലിം ലീഗ് മാറിയിരിക്കുന്നു. ലീഗിന്റെ തണലിൽ മാത്രം നിലനിൽക്കുന്ന ഒരു പാർട്ടിയായി കോൺഗ്രസ് അധഃപതിച്ചിരിക്കുന്നു..

B4 Admin

Recent Posts

പാകിസ്ഥാന്റെ കടക്കെണി പുതിയ ഭീകരമുഖത്തേക്ക്: വിദേശക്കടം പത്തുവർഷത്തിനിടെ ഇരട്ടിയായി 135.1 ബില്യൺ ഡോളറിലെത്തിയെന്ന് ലോകബാങ്കിന്റെ പുതിയ വെളിപ്പെടുത്തൽ!

ലോകബാങ്കിന്റെ ഏറ്റവും പുതിയ അന്താരാഷ്ട്ര കടാന്വേഷണ റിപ്പോർട്ട് പ്രകാരം അയൽരാജ്യമായ പാകിസ്ഥാന്റെ വിദേശക്കടം കഴിഞ്ഞ പത്തുവർഷത്തിനുള്ളിൽ ഇരട്ടിയായി വർദ്ധിച്ചതായി കണക്കുകൾ…

3 hours ago

വളർമതിയുടെ സമരവീര്യത്തിന് പിന്തുണ : LPST ഉദ്യോഗാർഥികളുടെ പോരാട്ടം ഏറ്റെടുത്ത് ബിജെപി

തിരുവനന്തപുരം: സമരപ്പന്തൽ പൊളിച്ചുനീക്കിയാലും യുവാക്കളുടെ നീതിക്കുവേണ്ടിയുള്ള പോരാട്ടം അവസാനിപ്പിക്കാനാകില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ എംഎൽഎ. സെക്രട്ടേറിയറ്റിന് മുന്നിൽ…

15 hours ago

ആൺസുഹൃത്തിന് അമിത നിയന്ത്രണമെന്ന് പരാതി: ഒടുവിൽ ക്വട്ടേഷൻ ആക്രമണം പട്ടാമ്പി കേസിൽ പെൺകുട്ടികളുടെ പങ്ക് ചർച്ചയാകുന്നു

പട്ടാമ്പിയിൽ ആൺസുഹൃത്തിനെതിരെ ക്വട്ടേഷൻ ആക്രമണം ആസൂത്രണം ചെയ്തെന്ന കേസിൽ പ്രതിസ്ഥാനത്തുള്ള പെൺകുട്ടികളുടെ പങ്കാണ് ഇപ്പോൾ ചർച്ചയാകുന്നത്. ആൺസുഹൃത്തിന്റെ അമിത നിയന്ത്രണവും…

23 hours ago

വൈദ്യുതി വിവാദത്തിൽ സർക്കാരിന് ആശ്വാസം: മന്ത്രിയെ വിശ്വാസത്തിലെടുക്കുമെന്ന് ഉറപ്പ് സമവായത്തിലേക്ക് കെ.എസ്.ഇ.ബി തർക്കം

വൈദ്യുതി വാങ്ങൽ തീരുമാനങ്ങളെച്ചൊല്ലി സർക്കാരിനുള്ളിൽ ഉയർന്ന ഭിന്നത ഭരണതലത്തിലെ ഏകോപനക്കുറവിലേക്കും രാഷ്ട്രീയ പ്രതിസന്ധിയിലേക്കും നീങ്ങുന്നതിനിടെയാണ് നിർണായക ഇടപെടലുണ്ടായത്. ജി.എൻ.എയുമായുള്ള വൈദ്യുതി…

1 day ago

വിദേശ സഞ്ചാരികൾക്കും നിക്ഷേപകർക്കും വൻ ആശ്വാസവുമായി കേന്ദ്ര സർക്കാർ: വിസ നിയമങ്ങൾ ലഘൂകരിച്ച് 9 വിഭാഗങ്ങളാക്കി ചുരുക്കി, അപേക്ഷാ ഫോമുകളുടെ ദൈർഘ്യം 70 ശതമാനം കുറച്ചു!

ആഗോളതലത്തിൽ ഭാരതത്തിലേക്കുള്ള വിനോദസഞ്ചാരം, വ്യാപാരം, ചികിത്സ, ഉന്നതവിദ്യാഭ്യാസം എന്നിവയെ പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിസ നടപടിക്രമങ്ങളിൽ വിപ്ലവകരമായ പരിഷ്കാരങ്ങൾ…

1 day ago

മനുഷ്യനെ മാറ്റിയ മഹാവിളംബരം! കേരളത്തിന്റെ സാമൂഹിക നവോത്ഥാനത്തിന് അടിത്തറ പാകിയ ക്ഷേത്രപ്രവേശന വിളംബരത്തിന് ഇന്ന് 90 വയസ്സ്!

കേരളത്തിന്റെ സാംസ്കാരിക ചരിത്രത്തിൽ സമാനതകളില്ലാത്ത സാമൂഹിക മാറ്റത്തിന് വഴിതുറന്ന ചരിത്രപ്രസിദ്ധമായ ക്ഷേത്രപ്രവേശന വിളംബരത്തിന് ഇന്ന് തൊണ്ണൂറ്റാണ്ട് തികയുന്നു. ജാതിവ്യവസ്ഥയുടെയും അടിയുറച്ച…

1 day ago