'Learn from the RSS in expanding the organization and exchanging ideas'; senior Congress leader advises Youth Congress
ഭോപ്പാൽ: ആർഎസ്എസിനെ കണ്ട് പഠിക്കാൻ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ഉപദേശിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് ദിഗ് വിജയ് സിംഗ്. സംഘടന വിപുലീകരിക്കുന്നതിലും ആശയങ്ങൾ കൈമാറുന്നതിലും ആർഎസ്എസിന്റെ മികവ് ശ്രദ്ധിക്കുകയും മനസിലാക്കുകയും ചെയ്യണമെന്ന് അദ്ദേഹം ഉപദേശിച്ചു. ജബൽപൂരിലെ നഴ്‌സിംഗ് കോളേജ് അഴിമതിക്കും നീറ്റ് ചോദ്യപ്പേപ്പർ ചോർച്ചയ്ക്കുമെതിരെ സമരം ചെയ്ത യൂത്ത് കോൺഗ്രസ് പ്രവർത്തകരെയാണ് ദിഗ് വിജയ് സിംഗ് ഉപദേശിച്ചത്.
”ആർഎസ്എസ് നമ്മുടെ എതിരാളികളാണെങ്കിലും അവരിൽ നിന്ന് കുറേയധികം പഠിക്കാനുണ്ട്. അവർ പ്രതിഷേധിക്കാറില്ല, പ്രകടനങ്ങൾ നടത്താറില്ല, മർദ്ദനങ്ങൾക്ക് ഇരയാകുകയോ ജയിലിൽ പോകുകയോ ചെയ്യാറില്ല. മറിച്ച് നമ്മളെ ജയിലിലേക്ക് അയയ്ക്കുകയാണ് പതിവ്” ദിഗ് വിജയ് സിംഗ് പറഞ്ഞു.
ആർഎസ്എസ് മൂന്ന് കാര്യങ്ങളിലാണ് കൂടുതൽ ശ്രദ്ധ ചെലുത്താറുള്ളത്. ലഘുലേഖകൾ വിതരണം ചെയ്യുക, ചർച്ചകൾ നടത്തുക, ഇതിന് വേണ്ടിവരുന്ന ചിലവുകൾ കണക്കാക്കുക. ശാരീരികമായിട്ടല്ല, ബൗദ്ധികമായിട്ടാണ് അവരെ എതിർക്കേണ്ടത് എന്നും കോൺഗ്രസ് നേതാവ് ഉപദേശിച്ചു.
കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പ് ഫലത്തിൽ പ്രതികരിച്ച് ശശി തരൂർ എംപി .സംസ്ഥാനത്ത് യുഡിഎഫ് നേടിയ വിജയത്തോടൊപ്പം തിരുവനന്തപുരം കോർപറേഷനിലെ ബിജെപിയുടെ…
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ഇടതുപപക്ഷം തകർന്നടിയുന്നതിനിടെ വിവാദ പരാമര്‍ശവുമായി ഉടുമ്പൻചോല എംഎൽഎ എം.എം മണി. ക്ഷേമപെന്‍ഷനും മറ്റും വാങ്ങി നല്ല…
കൊച്ചി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ മുനമ്പത്ത് ഉജ്ജ്വല ജയം നേടി എൻഡിഎ. വഖഫ് ഭൂമിയുടെ പേരിൽ സമരം നടന്ന…
കൊൽക്കത്ത : ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സിയുടെ പരിപാടിക്ക് പിന്നാലെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിലുണ്ടായ ആരാധക പ്രതിഷേധത്തിൽ പശ്ചിമ ബംഗാൾ…
ഇൻക്വിലാബ് മഞ്ചയുടെ വക്താവും കടുത്ത ഇന്ത്യാ വിരുദ്ധനായ ഷെരീഫ് ഉസ്മാൻ ബിൻ ഹാദിക്ക് വെടിയേറ്റു. ധാക്കയിലെ ബിജോയ്‌നഗർ ഏരിയയിൽ വെച്ച്…
ദിസ്‌പൂർ : പ്രശസ്ത ഗായകൻ സുബീൻ ഗാർഗിന്റെ ദുരൂഹ മരണക്കേസ് ഈ മാസം അവസാനത്തോടെ കേന്ദ്ര അന്വേഷണ ഏജൻസിക്ക് കൈമാറുമെന്ന്…