Kerala

ബാങ്കോക്ക് വേൾഡ് ഹിന്ദു കോൺഗ്രസ്-2023-ൽ ആചാര്യശ്രീ കെ.ആർ മനോജ് ജിയുടെ പ്രഭാഷണം ഈ മാസം 24 ന് ; സമ്മേളനത്തിൽ പങ്കെടുക്കുന്നത് അറുപതിലധികം രാജ്യങ്ങളിൽനിന്നുള്ള പ്രതിനിധികൾ

തിരുവനന്തപുരം: മൂന്നാമത് വേൾഡ് ഹിന്ദു കോൺഗ്രസിൻ്റെ ഭാഗമായി “ഹൈന്ദവസമൂഹം നേരിടുന്ന വെല്ലുവിളികളും അതിനുള്ള പരിഹാരങ്ങളും”, “സർവ്വ രംഗങ്ങളിലുമുള്ള പുരോഗതി” എന്നീ വിഷയങ്ങളിൽ സർഗാത്മക ചർച്ച ലക്ഷ്യമിട്ട് നടക്കുന്ന ‘ഹിന്ദു ഓർഗനൈസേഷൻ കോൺഫറൻസിൽ’ ആർഷവിദ്യാസമാജം സ്ഥാപകനും ഡയറക്ടറുമായ ആചാര്യശ്രീ കെ.ആർ മനോജ് ജി ഈ മാസം 24 ന് പ്രഭാഷണം നടത്തും. 25-ന് നടക്കുന്ന ‘ഹിന്ദു വിമൻ കോൺഫറൻസിൽ ‘ ആർഷവിദ്യാസമാജം ആദ്യ വനിതാപ്രചാരികയും ചീഫ് കോഴ്സ് കോർഡിനേറ്ററുമായ ഒ.ശ്രുതി ജിയും സംസാരിക്കും. നവംബർ 23 മുതൽ 26 വരെ ഇംപാക്ട് കൺവെൻഷനിൽ നടക്കുന്ന സമ്മേളനത്തിൽ ആർഷവിദ്യാസമാജം പി – ആർ ചീഫ് കോർഡിനേറ്റർ ശാന്തികൃഷ്ണയും, ഐടി -സോഷ്യൽ മീഡിയ ചീഫ് സെക്രട്ടറി വിശാലി ഷെട്ടിയും പങ്കെടുക്കും.

തായ്‌ലൻഡിലെ ബാങ്കോക്കിൽ വേൾഡ് ഹിന്ദു ഫൗണ്ടേഷൻ ഈ മാസം 24 മുതൽ 26 വരെയാണ് മൂന്നാമത് വേൾഡ് ഹിന്ദു കോൺഗ്രസ് സംഘടിപ്പിക്കുന്നത് . ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, മാതാ അമൃതാനന്ദമയി ദേവി, ആർഎസ്എസ് സർസംഘ് ചാലക് ഡോ.മോഹൻജി ഭാഗവത് , സർകാര്യവാഹ് ദത്താത്രേയ ഹൊസബാലേ, സ്വാമി പൂർണാത്മാനന്ദ മഹാരാജ് ബോധിനാഥ വൈല്യൻ സ്വാമി ,സ്വാമി ഗോവിന്ദ് ദേവ്ഗിരി മഹാരാജ്, അണ്ണാമലൈ,ഡേവിഡ് ഫ്രൗളി, വിക്രം സമ്പത്ത്,വിവേക് അഗ്നിഹോത്രി, സുദിപ്തോ സെൻ, തുടങ്ങി എൺപതിലേറെ പ്രമുഖർ ചർച്ചയിൽ പങ്കെടുക്കും

അറുപതിലധികം രാജ്യങ്ങളിൽനിന്നുള്ള പ്രതിനിധികളാണ് സമ്മേളനത്തിൽ പങ്കെടുക്കുന്നത്. വേൾഡ് ഹിന്ദു കോൺഗ്രസിൻ്റെ ആദ്യ സമ്മേളനം 2014-ൽ ദില്ലിയിലും രണ്ടാം സമ്മേളനം 2018-ൽ ചിക്കാഗോയിലുമാണ് സംഘടിപ്പിച്ചത്

Anandhu Ajitha

Share
Published by
Anandhu Ajitha

Recent Posts

ഹമാസിനെ ചുട്ടെരിച്ച വജ്രായുധം ഭാരതത്തിന് കൈമാറാൻ ഇസ്രായേൽ

ഇന്ത്യൻ പ്രതിരോധ മേഖലയിൽ വലിയ മാറ്റങ്ങൾക്കും മുന്നേറ്റങ്ങൾക്കും സാക്ഷ്യം വഹിക്കുന്ന കാലഘട്ടമാണിത്. ശത്രുരാജ്യങ്ങളുടെ പ്രതിരോധ നിരകളെ തകർക്കാൻ ശേഷിയുള്ള അത്യാധുനിക…

2 hours ago

ഭൂമിയുടെ വലിപ്പം ! സൂര്യന്റെ ഭാരം !! വൈറ്റ് ഡ്വാർഫിന്റെ സവിശേഷത തിരിച്ചറിഞ്ഞ് ശാസ്ത്രലോകം

ബഹിരാകാശ ശാസ്ത്രത്തിലെ ഓരോ മുന്നേറ്റവും എപ്പോഴും വലിയ ശബ്ദകോലാഹലങ്ങളോടെയാകില്ല സംഭവിക്കുന്നത്. പലപ്പോഴും ക്ഷമയോടെയുള്ള നിരീക്ഷണങ്ങളും സൂക്ഷ്മമായ വിശകലനങ്ങളും പ്രപഞ്ചത്തെക്കുറിച്ചുള്ള നമ്മുടെ…

2 hours ago

നിങ്ങൾക്ക് എന്ത് കൊണ്ട് വിജയിക്കാൻ കഴിയുന്നില്ല ! ഉത്തരം ഈ മന്ത്രത്തിലുണ്ട് | SHUBHADINAM

നിങ്ങൾക്ക് എന്ത് കൊണ്ട് വിജയിക്കാൻ കഴിയുന്നില്ല? നിങ്ങൾ തേടുന്ന ആ ചോദ്യത്തിനുള്ള ഉത്തരം അഥർവ്വവേദത്തിലെ മന്ത്രത്തിൽ പറയുന്നുണ്ട്. വേദാചാര്യൻ ആചാര്യശ്രീ…

2 hours ago

തായ്‌വാന്റെ എഫ്-16 വിമാനംഅപ്രത്യക്ഷമായി !! തിരച്ചിൽ ഊർജ്ജിതം

കിഴക്കൻ ഏഷ്യൻ മേഖലയിലെ സുരക്ഷാ സാഹചര്യങ്ങൾ അതീവ സങ്കീർണ്ണമായി തുടരുന്നതിനിടെ, തായ്‌വാൻ വ്യോമസേനയുടെ കരുത്തായ എഫ്-16വി (F-16V) യുദ്ധവിമാനം പരിശീലന…

2 hours ago

അറ്റ്ലാന്റിക്കിൽ നാടകീയ നീക്കം; റഷ്യൻ എണ്ണക്കപ്പൽ പിടിച്ചെടുത്ത് അമേരിക്കൻ സൈന്യം ; സൈനിക ഏറ്റുമുട്ടൽ ഒഴിവായത് തലനാരിഴയ്ക്ക്

വാഷിംഗ്ടൺ : രണ്ടാഴ്ച നീണ്ടുനിന്ന നാടകീയമായ നീക്കത്തിനൊടുവിൽ റഷ്യൻ എണ്ണക്കപ്പലായ 'മരിനേര' പിടിച്ചെടുത്ത് അമേരിക്കൻ സേന . ഉപരോധങ്ങൾ ലംഘിച്ച്…

13 hours ago

കേന്ദ്ര ബജറ്റ് ഫെബ്രുവരി 1 ന് ! ബജറ്റ് സമ്മേളനത്തിന്റെ കലണ്ടറിന് അംഗീകാരം നൽകി പാർലമെന്ററി കാര്യ കാബിനറ്റ് കമ്മിറ്റി ;തുടർച്ചയായ ഒമ്പതാം ബജറ്റുമായി ചരിത്രം കുറിക്കാൻ നിർമല സീതാരാമൻ

ദില്ലി : 2026-27 സാമ്പത്തിക വർഷത്തേക്കുള്ള കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കാൻ പാർലമെന്ററി കാര്യങ്ങൾക്കായുള്ള കാബിനറ്റ് കമ്മിറ്റി (CCPA)…

14 hours ago