NIYAMASABHA-KAYYAMKALI
തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളി കേസിലെ മൂന്നാം പ്രീതിയായ ഇടതുമുന്നണി കൺവീനർ, ഇ.പി.ജയരാജൻ തിരുവനന്തപുരം സിജെഎം കോടതിയിൽ ഹാജരായി.ഈ കേസിലെ മറ്റ് അഞ്ചു പ്രതികളും ഈ മാസം 14ന് തന്നെ കോടതി നേരിട്ട് ഹാജരായി കുറ്റപത്രം വായിച്ചു കേട്ടിരുന്നു.
എന്നാൽ ജയരാജൻ അസുഖ കാരണം ചൂണ്ടികാട്ടി അന്ന് കോടതിയിൽ ഹാജരായിരുന്നില്ല. തുടർന്ന്, കേസ് പരിഗണിക്കുമ്പോള്‍ ഇന്ന് നേരിട്ട് ഹാജരാകണമെന്ന് ഇ.പി.ജയരാജന് കോടതി നിർദ്ദേശിച്ചിരുന്നു . ധനമന്ത്രിയായിരുന്ന കെ.എം.മാണിയുടെ ബജറ്റ് അവതരണതെ തടസ്സപ്പെടുത്തുന്നതിനിടെയിൽ നിയമസഭയിൽ 2.20 ലക്ഷം രൂപയുടെ പൊതുമുതലിനു നാശനഷ്ടം ഉണ്ടാക്കി എന്നതാണ് കേസ്. കേസിലെ ഏറ്റവും പ്രധാന തെളിവായ കയ്യാങ്കളി ദൃശ്യങ്ങളുടെ പകർപ്പ് പ്രതിഭാഗത്തിന് കൈമാറാൻ കോടതി പ്രോസിക്യൂഷന് നിർദ്ദേശം നൽകി.
കാര്യങ്ങൾ കോടതിയെ ബോധ്യപ്പെടുത്തുമെന്ന് ഇ.പി.ജയരാജൻ പറഞ്ഞു . നിയമസഭയെ അവഹേളിച്ചത് യുഡിഎഫാണ്. നിയമസഭയ്ക്ക് ജോഗിക്കാൻ കഴിയാത്ത രീതിയിലുള്ള പെരുമാറ്റം ആണ് ഭരണപക്ഷത്ത് നിന്നുണ്ടായത് . അത് കോടതിയെ ബോധ്യപ്പെടുത്തുന്നതാണ്.
ഗാന്ധിജി ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന് വേണ്ടി പോരാടിയ ഒരു നേതാവായിരുന്നു, ജവഹർലാൽ നെഹ്റു, ദേശീയ നേതാക്കൾ… ഭരണരംഗത്ത് നിൽക്കുമ്പോൾ തന്നെ പലരും കോടതിയിലും കേസിലുമൊക്കെ പെട്ടിട്ടുണ്ട്.എന്നാൽ ഇഎംഎസിനെ ശിക്ഷിച്ചിട്ടില്ലേ. അതൊക്കെ സാധാരണമാണ് . രാഷ്ട്രീയ പ്രവർത്തകർക്ക് നേരെ അനവധി കേസ് ഉണ്ടാകും . അത് എല്ലാം തന്നെ രാഷ്ട്രീയ പ്രവർത്തനത്തിന്റെ ഭാഗമായുണ്ടാകുന്നതാണ്. അതിനെ രാഷ്ട്രീയമായി കണ്ടു നേരിടുക എന്നതാണ് പൊതുവേ രാഷ്ട്രീക്കാർ എല്ലാം ചെയ്യാറുള്ളത്.കൂടുതലും ഇടതുപക്ഷക്കാർ എന്ന് ഇ.പി.ജയരാജൻ പറഞ്ഞു.
കേരളത്തിന്റെ ഭൂപ്രകൃതിയിൽ എവിടെ തിരിഞ്ഞാലും കാണുന്ന, വേഗത്തിൽ പടർന്നു കയറുന്ന, എന്നാൽ യാതൊരു പ്രയോജനവുമില്ലാത്ത ഒരു കളസസ്യമുണ്ട് അതാണ് 'കമ്മ്യൂണിസ്റ്റ്…
കണ്ണൂർ: തദ്ദേശ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ കണ്ണൂർ പാനൂരിൽ വടിവാൾ അക്രമണം. പാനൂർ കുന്നോത്ത് പറമ്പ് പഞ്ചായത്ത് യുഡിഎഫ്…
പമ്പ : ശബരിമല സന്നിധാനത്ത് തീർത്ഥാടകർക്കിടയിലേക്ക് ഇടയിലേക്ക് പാഞ്ഞുകയറി അപകടം. രണ്ടുകുട്ടികള്‍ ഉള്‍പ്പെടെ ഒന്‍പതുപേര്‍ക്ക് പരിക്കേറ്റു. ഇതില്‍ രണ്ടുപേരുടെ നില…
ദില്ലി : തിരുവനന്തപുരം നഗരസഭയിൽ എൻഡിഎ വെന്നിക്കൊടി പായിച്ചതിന് പിന്നാലെ തിരുവനന്തപുരത്തിന് നന്ദിയറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. തിരുവനന്തപുരത്തിന് നന്ദിയെന്ന് എക്സിൽ…
കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പ് ഫലത്തിൽ പ്രതികരിച്ച് ശശി തരൂർ എംപി .സംസ്ഥാനത്ത് യുഡിഎഫ് നേടിയ വിജയത്തോടൊപ്പം തിരുവനന്തപുരം കോർപറേഷനിലെ ബിജെപിയുടെ…
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ഇടതുപപക്ഷം തകർന്നടിയുന്നതിനിടെ വിവാദ പരാമര്‍ശവുമായി ഉടുമ്പൻചോല എംഎൽഎ എം.എം മണി. ക്ഷേമപെന്‍ഷനും മറ്റും വാങ്ങി നല്ല…