Friday, May 3, 2024
spot_img

‘ഗാന്ധിയും നെഹ്‍റുവും ജയിലിൽ കഴിഞ്ഞിട്ടില്ലേ ? ‘; നിയമസഭാ കയ്യാങ്കളി കേസിൽ കോടതിയിൽ ഹാജരായി ഇ.പി.ജയരാജൻ

തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളി കേസിലെ മൂന്നാം പ്രീതിയായ ഇടതുമുന്നണി കൺവീനർ, ഇ.പി.ജയരാജൻ തിരുവനന്തപുരം സിജെഎം കോടതിയിൽ ഹാജരായി.ഈ കേസിലെ മറ്റ് അഞ്ചു പ്രതികളും ഈ മാസം 14ന് തന്നെ കോടതി നേരിട്ട് ഹാജരായി കുറ്റപത്രം വായിച്ചു കേട്ടിരുന്നു.
എന്നാൽ ജയരാജൻ അസുഖ കാരണം ചൂണ്ടികാട്ടി അന്ന് കോടതിയിൽ ഹാജരായിരുന്നില്ല. തുടർന്ന്, കേസ് പരിഗണിക്കുമ്പോള്‍ ഇന്ന് നേരിട്ട് ഹാജരാകണമെന്ന് ഇ.പി.ജയരാജന് കോടതി നിർദ്ദേശിച്ചിരുന്നു . ധനമന്ത്രിയായിരുന്ന കെ.എം.മാണിയുടെ ബജറ്റ് അവതരണതെ തടസ്സപ്പെടുത്തുന്നതിനിടെയിൽ നിയമസഭയിൽ 2.20 ലക്ഷം രൂപയുടെ പൊതുമുതലിനു നാശനഷ്ടം ഉണ്ടാക്കി എന്നതാണ് കേസ്. കേസിലെ ഏറ്റവും പ്രധാന തെളിവായ കയ്യാങ്കളി ദൃശ്യങ്ങളുടെ പകർപ്പ് പ്രതിഭാഗത്തിന് കൈമാറാൻ കോടതി പ്രോസിക്യൂഷന് നിർദ്ദേശം നൽകി.

കാര്യങ്ങൾ കോടതിയെ ബോധ്യപ്പെടുത്തുമെന്ന് ഇ.പി.ജയരാജൻ പറഞ്ഞു . നിയമസഭയെ അവഹേളിച്ചത് യുഡിഎഫാണ്. നിയമസഭയ്ക്ക് ജോഗിക്കാൻ കഴിയാത്ത രീതിയിലുള്ള പെരുമാറ്റം ആണ് ഭരണപക്ഷത്ത് നിന്നുണ്ടായത് . അത് കോടതിയെ ബോധ്യപ്പെടുത്തുന്നതാണ്.
ഗാന്ധിജി ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിന് വേണ്ടി പോരാടിയ ഒരു നേതാവായിരുന്നു, ജവഹർലാൽ നെഹ്റു, ദേശീയ നേതാക്കൾ… ഭരണരംഗത്ത് നിൽക്കുമ്പോൾ തന്നെ പലരും കോടതിയിലും കേസിലുമൊക്കെ പെട്ടിട്ടുണ്ട്.എന്നാൽ ഇഎംഎസിനെ ശിക്ഷിച്ചിട്ടില്ലേ. അതൊക്കെ സാധാരണമാണ് . രാഷ്ട്രീയ പ്രവർത്തകർക്ക് നേരെ അനവധി കേസ് ഉണ്ടാകും . അത് എല്ലാം തന്നെ രാഷ്ട്രീയ പ്രവർത്തനത്തിന്റെ ഭാഗമായുണ്ടാകുന്നതാണ്. അതിനെ രാഷ്ട്രീയമായി കണ്ടു നേരിടുക എന്നതാണ് പൊതുവേ രാഷ്ട്രീക്കാർ എല്ലാം ചെയ്യാറുള്ളത്.കൂടുതലും ഇടതുപക്ഷക്കാർ എന്ന് ഇ.പി.ജയരാജൻ പറഞ്ഞു.

Related Articles

Latest Articles