Hijab In Schools
കഴിഞ്ഞ ദിവസം എറണാകുളം മഹാരാജാസ് കോളേജിൽ ഒരു പ്രതിഷേധമുണ്ടായി. എസ് എഫ് ഐ യുടെ പ്രതിഷേധമാണ്. പ്രധാന മന്ത്രിയുടെ കോലം കത്തിച്ചു. സഘാക്കളും സഘാതികളും കൂടെ മോദി വിരുദ്ധ മുദ്രാവാക്യം ഉറക്കെ വിളിച്ചു. എന്താ വിഷയം ? ഹിജാബാണ് വിഷയം. കർണ്ണാടകയിൽ ജിഹാദി ടൂൾകിറ്റ്‌കാർ ആളിക്കത്തിച്ചു കൊണ്ടിരിക്കുന്ന വിഷയം കേരളത്തിലും ഒന്ന് പയറ്റി നോക്കാം. പക്ഷെ അവിടെ ഒരു പ്രശ്നമുണ്ട് കേരളത്തിൽ ജൻഡർ ന്യുട്രൽ യൂണിഫോം നടപ്പാക്കിയതിന് പിണറായി വിജയനെ പൊക്കി തോളിലേറ്റി നടന്നിട്ട് അധിക നാളായിട്ടുമില്ല. കേരളത്തിൽ ജൻഡർ ന്യുട്രൽ വേണം കര്ണാടകയിൽ ഹിജാബും വേണമെന്ന് പറയുന്നതിൽ എന്ത് ന്യായമാണുള്ളത്? പെൺകുട്ടികൾക്ക് ഇഷ്ടമുള്ള വസ്ത്രം ധരിക്കാനുള്ള അവകാശം വേണമത്രേ. അതിന് മോദി എതിരുനിൽക്കുന്നു. ഇവിടെ എറണാകുളത്ത് ഒരു കോലം കത്തിച്ച് പുള്ളിയെ ഒന്ന് വിറപ്പിച്ചേക്കാം എന്നാണ് എസ് എഫ് ഐ യുടെ തീരുമാനം.
ബാലുശ്ശേരി പെൺപള്ളിക്കൂടത്തിൽ ജൻഡർ ന്യുട്രൽ യൂണിഫോം വന്നു. പിണറായി വിജയന് വലിയ പ്രശംസയും കിട്ടി. പക്ഷെ കുറച്ചു പേര് സ്കൂളിന് പുറത്ത് പ്രതിഷേധിച്ചിരുന്നു. കേരള സമൂഹം ആ പ്രതിഷേധത്തിന് വലിയ വിലയൊന്നും കൊടുത്തില്ല. പക്ഷെ ആ പ്രതിഷേധത്തിൽ പിണറായി വിരണ്ടു. വലിയ തോതിൽ അഭിനന്ദിക്കപ്പെട്ടെങ്കിലും ബാലുശ്ശേരിക്ക് പുറത്ത് ജൻഡർ ന്യുട്രൽ യൂണിഫോം ഒരു സ്കൂളിലും വന്നില്ല. തീവ്ര ഇസ്ലാമിക ഗ്രൂപ്പുകളുടെ ഭീഷണിക്ക് മുന്നിൽ പേടിച്ച് വിറയ്ക്കുന്ന എസ് എഫ് ഐ ക്കാരെ ഇന്നലെ നമ്മൾ കണ്ടതാണ്. ആ ഭയം എസ് എഫ് ഐ യിൽ ഒതുങ്ങുന്നില്ല എന്നതാണ് സത്യം.
'യുഡിഎഫ് അധികാരത്തിൽ വന്നാൽ മറ്റൊരു മാറാട് കലാപം നടത്താൻ ലീഗ് ശ്രമിക്കും' എന്ന ശ്രീ വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനയും ,…
ഓപ്പറേഷൻ സിന്ദൂറിനിടെ ഭാരതത്തിന്റെ ആക്രമണത്തിൽ നിന്നും തങ്ങളെ രക്ഷിക്കുവാൻ പാകിസ്താൻ അമേരിക്കയോട് യാചനകൾ നടത്തുവാൻ ലോബിയിങ്ങ് നടത്തിയതിന്റെ രേഖകൾ പുറത്ത്…
ഇന്ത്യൻ പ്രതിരോധ മേഖലയിൽ വലിയ മാറ്റങ്ങൾക്കും മുന്നേറ്റങ്ങൾക്കും സാക്ഷ്യം വഹിക്കുന്ന കാലഘട്ടമാണിത്. ശത്രുരാജ്യങ്ങളുടെ പ്രതിരോധ നിരകളെ തകർക്കാൻ ശേഷിയുള്ള അത്യാധുനിക…
ബഹിരാകാശ ശാസ്ത്രത്തിലെ ഓരോ മുന്നേറ്റവും എപ്പോഴും വലിയ ശബ്ദകോലാഹലങ്ങളോടെയാകില്ല സംഭവിക്കുന്നത്. പലപ്പോഴും ക്ഷമയോടെയുള്ള നിരീക്ഷണങ്ങളും സൂക്ഷ്മമായ വിശകലനങ്ങളും പ്രപഞ്ചത്തെക്കുറിച്ചുള്ള നമ്മുടെ…
നിങ്ങൾക്ക് എന്ത് കൊണ്ട് വിജയിക്കാൻ കഴിയുന്നില്ല? നിങ്ങൾ തേടുന്ന ആ ചോദ്യത്തിനുള്ള ഉത്തരം അഥർവ്വവേദത്തിലെ മന്ത്രത്തിൽ പറയുന്നുണ്ട്. വേദാചാര്യൻ ആചാര്യശ്രീ…
കിഴക്കൻ ഏഷ്യൻ മേഖലയിലെ സുരക്ഷാ സാഹചര്യങ്ങൾ അതീവ സങ്കീർണ്ണമായി തുടരുന്നതിനിടെ, തായ്‌വാൻ വ്യോമസേനയുടെ കരുത്തായ എഫ്-16വി (F-16V) യുദ്ധവിമാനം പരിശീലന…