നിവിൻ പോളി
കൊച്ചി : തനിക്കെതിരെ ഉയർന്ന ലൈംഗിക പീഡനാരോപണം നിഷേധിച്ച് നടൻ നിവിൻ പോളി. സംഭവത്തിൽ നിയമനടപടി സ്വീകരിക്കുമെന്നും നടൻ വ്യക്തമാക്കി. എറണാകുളം നേര്യമംഗലം സ്വദേശിനിയാണ് നല്‍കിയ പരാതിയിലാണ് ഊന്നുകല്‍ പോലീസ് നിവിൻ പോളിയടക്കം ആറ് പേരെ പ്രതികളാക്കി കേസെടുത്തത്. നിവിൻ പോളി കേസിലെ ആറാം പ്രതിയാണ്. ഇന്ന് രാതി 9.10 ന് നിവിൻ കൊച്ചിയിൽ മാദ്ധ്യമ പ്രവർത്തകരെ കാണും.
2023-ൽ വിദേശത്തുവെച്ചാണ് പീഡനം നടന്നുവെന്നാണ് യുവതി ആരോപിക്കുന്നത് . വിദേശത്ത് മറ്റൊരു ജോലിയുമായി ബന്ധപ്പെട്ടാണ് യുവതി പോയത്. അതിനിടയിലാണ് പരാതിക്കാസ്പദമായ സംഭവം നടന്നത്. ഒരു വനിതാ സുഹൃത്താണ് തന്നെ നടന്റെ മുന്നിലേക്കെത്തിച്ചതെന്നും യുവതിയുടെ പരാതിയിൽ പറയുന്നു. നിവിൻ പോളി, പരാതിക്കാരിയുടെ വനിതാ സുഹൃത്ത്, മറ്റ് നാലുപേർ എന്നിവരാണ് കേസിൽ ഉൾപ്പെട്ടിരിക്കുന്നത്.
അതേസമയം യുവതി ഒരുമാസം മുൻപ് ഊന്നുകൽ പോലീസിന് നൽകിയ ആദ്യപരാതിയിൽ പീഡന ആരോപണമില്ലായിരുന്നു. നിവിൻ പോളി ഉൾപ്പെടെയുള്ളവർ മർദിച്ചു എന്നായിരുന്നു പരാതിയിലുണ്ടായിരുന്നത്. ഇതിൽ പോലീസ് പ്രാഥമിക അന്വേഷണം നടത്തി എസ്.പിക്ക് റിപ്പോർട്ട് നൽകിയിരുന്നു. സംഭവത്തിൽ ചില പൊരുത്തക്കേടുകൾ ഉണ്ടെന്നായിരുന്നു പോലീസിന്റെ റിപ്പോർട്ട്.
തിരുവനന്തപുരം: 'പോറ്റിയെ കേറ്റിയെ' പാരഡി പാട്ടിലെടുത്ത കേസിൽ കടുത്ത നടപടികള്‍ക്ക് പോലീസ് ഉടൻ കടക്കില്ല. കേസിൽ പ്രതി ചേർത്തവരെ നോട്ടീസ്…
ആഗോള രാഷ്ട്രീയത്തിന്റെ ചതുരംഗപ്പലകയിൽ പാകിസ്ഥാൻ ഇന്ന് സങ്കീർണ്ണമായ ഒരു ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. പലസ്തീനോടും ഹമാസ് പോലെയുള്ള ഭീകരസംഘടനകളോടുമുള്ള ഐക്യദാർഢ്യം പാകിസ്ഥാന്റെ…
‘പോറ്റിയെ കേറ്റിയേ’ പാരഡി പാട്ടിൽ പോലീസ് കേസെടുത്തു. തിരുവനന്തപുരം സൈബര്‍ പോലീസിന്റേതാണ് നടപടി. ബിഎന്‍എസ് 299, 353 1 സി…
കൊച്ചി: മസാല ബോണ്ടുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്കും കിഫ്ബിക്കും നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസിലെ തുടർ നടപടികൾ സ്റ്റേ ചെയ്ത ഹൈക്കോടതി…
അതിർത്തി സംഘർഷത്തെ തുടർന്ന് ചെക്പോസ്റ്റുകൾ അടച്ച പാകിസ്ഥാന് ഇന്ത്യൻ മാതൃകയിൽ തിരിച്ചടി നൽകാൻ അഫ്‌ഗാനിസ്ഥാൻ. പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി സിന്ധു…
തിരുവനന്തപുരം : ഭാരതാംബയുടെ ചിത്രം വച്ച പരിപാടി റദ്ദാക്കി വിവാദം സൃഷ്ടിച്ച കേരള സര്‍വകലാശാല രജിസ്ട്രാര്‍ അനില്‍കുമാറിനെ മാറ്റി. ഡെപ്യൂട്ടേഷന്‍…