Categories: Indiapolitics

ജമ്മു കാശ്മീര്‍ ലെജിസ്ലേറ്റിവ് കൗണ്‍സില്‍ റദ്ദാക്കി: റദ്ദാക്കിയത് 62 വര്‍ഷം പഴക്കമുള്ള കൗണ്‍സില്‍

ജമ്മു കാശ്മീരിലെ സംസ്ഥാന ലെജിസ്ലേറ്റിവ് കൗണ്‍സില്‍ റദ്ദാക്കി. ജമ്മു കാശ്മീരിനെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി പ്രഖ്യാപിച്ച നടപടികള്‍ പൂര്‍ത്തിയാക്കുന്നതിന്റെ ഭാഗമായാണ് 62 വര്‍ഷം പഴക്കമുള്ള സംസ്ഥാന ലെജിസ്ലേറ്റിവ് കൗണ്‍സില്‍ റദ്ദാക്കിയത്. സംസ്ഥാന നിയമസഭ നിലനിര്‍ത്തിയിട്ടുണ്ടെങ്കിലും ഉപരിസഭയായി പ്രവര്‍ത്തിച്ചിരുന്ന സംസ്ഥാന ലെജിസ്ലേറ്റിവ് കൗണ്‍സില്‍ ഇല്ലാതാവുകയായിരുന്നു.

116 ലെജിസ്ലേറ്റിവ് കൗണ്‍സില്‍ ജീവനക്കാരോട് പൊതുഭരണ വകുപ്പില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ ജമ്മുകാശ്മീര്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചു.കൗണ്‍സില്‍ ജീവനക്കാരോട് ഒക്ടോബര്‍ 22നകം റിപ്പോര്‍ട്ട് ചെയ്യാനാണ് ബുധനാഴ്ച രാത്രി ഇറങ്ങിയ ഉത്തരവില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

ആഗസ്റ്റ് അഞ്ചിനാണ് കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനത്തിന്റെ പ്രത്യേക പദവി റദ്ദാക്കുകയും ജമ്മു കശ്മീര്‍, ലഡാക്ക് എന്നീ രണ്ടു കേന്ദ്രഭരണ പ്രദേശങ്ങളായി പ്രഖ്യാപിക്കുകയും ചെയ്തത്. ഒക്ടോബര്‍ 31ന് കേന്ദ്രഭരണപ്രദേശങ്ങള്‍ നിലവില്‍ വരും.

ജമ്മു കശ്മീരില്‍ കൗണ്‍സിലുമായി ബന്ധപ്പെട്ട വാഹനങ്ങളടക്കമുള്ള മുഴുവന്‍ വസ്തുക്കളും കെട്ടിടങ്ങളും പൊതുഭരണ വകുപ്പിന് കൈമാറണമെന്നും ഉത്തരവിലുണ്ട്. പാര്‍ലമെന്റ് നിയമത്തിന്റെ അടിസ്ഥാനത്തില്‍ 1957ലാണ് ലെജിസ്ലേറ്റിവ് കൗണ്‍സില്‍ രൂപവത്കരിച്ചത്.

B4 Admin

Recent Posts

ഫോര്‍ട്ട് കൊച്ചിക്ക് ആഘാതമുണ്ടാക്കിയ കോഡര്‍ ഹൗസിലെ തീപിടുത്തം, എന്താണ് കോഡര്‍ ഹൗസ് ?. ബെല്‍ജിയന്‍ ചില്ലുകളും തൂക്കുപാലവും യഹൂദ ചരിത്രത്തിന്റെ ഓര്‍മ്മകളും ഉറങ്ങുന്ന കോഡര്‍ ഹൗസിനെ അറിയാം

ഫോര്‍ട്ട് കൊച്ചിയുടെ മണ്ണില്‍ സഞ്ചാരികളുടെ കണ്ണഞ്ചിപ്പിക്കുന്ന കടും ചുവപ്പ് നിറത്തിലുള്ള കോഡര്‍ ഹൗസ് (Koder House), കൊച്ചിയുടെ സാംസ്‌കാരിക വൈവിധ്യത്തിന്റെയും…

3 hours ago

സര്‍ക്കാര്‍ ഉദ്യോഗസ്ഥരായ ദമ്പതികളുടെ വീട്ടില്‍ നടന്ന റെയ്ഡില്‍ കണ്ടെത്തിയത് കോടിക്കണക്കിന് രൂപയും സ്വര്‍ണാഭരണങ്ങളും

പട്‌ന : ബിഹാറില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരായ ദമ്പതികളുടെ വീട്ടില്‍ നടന്ന റെയ്ഡില്‍ കോടിക്കണക്കിന് രൂപയും സ്വര്‍ണാഭരണങ്ങളും കണ്ടെത്തി. അനധികൃത സ്വത്ത്…

3 hours ago

അച്ഛന്‍ തിരിച്ചു ജീവനോടെ എത്തുമെന്ന് വിശ്വാസം. പുനര്‍ജന്മത്തിനായി അച്ഛന്റെ മൃതദേഹം മക്കള്‍ ഫ്രീസറിലാക്കിയത് 4 വര്‍ഷം ; ഇതിനായി മക്കള്‍ മാസം തോറും മുടക്കിയത് 1.6 ലക്ഷം

മുംബൈ : അച്ഛന്റെ മൃതദേഹം പുനര്‍ജന്മമെടുക്കുമെന്ന അന്ധവിശ്വാസത്തിലും അഗാധമായ സ്‌നേഹത്തിലും മക്കള്‍ നാല് വര്‍ഷത്തോളം ഫ്രീസറില്‍ സൂക്ഷിച്ചതായി കണ്ടെത്തി. മുംബൈയിലെ…

3 hours ago

രാജ്യത്തിനായി മെഡല്‍ നേടിയവരോട് ഈ അവഗണന എന്തിന്?. മാലയിട്ടാല്‍ മെഡല്‍ കുറയുമോ?. അധ്വാനത്തെ നിന്ദിക്കരുത്. കായികതാരങ്ങള്‍ നേരിടുന്ന സൈബര്‍ ആക്രമണങ്ങളുടെ ഗൗരവം വ്യക്തമാക്കി ആന്‍സി സോജന്റെ തുറന്നു പറച്ചില്‍

കായികതാരങ്ങള്‍ നേരിടുന്ന സൈബര്‍ ആക്രമണങ്ങളുടെ ഗൗരവം വ്യക്തമാക്കുന്നതാണ് ഏഷ്യന്‍ ഗെയിംസ് മെഡല്‍ ജേതാവായ ആന്‍സി സോജന്റെ തുറന്നുപറച്ചില്‍. വ്യക്തിപരമായ തിരഞ്ഞെടുപ്പുകളെയും…

3 hours ago

പഹല്‍ഗാം ഭീകരാക്രമണത്തിലെ അവസാന സൂത്രധാരനെയും ഇന്ത്യന്‍ സൈന്യം വധിച്ചു

ശ്രീനഗര്‍ : ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച അവസാനത്തെ പ്രധാന സൂത്രധാരനെയും ഇന്ത്യന്‍ സൈന്യം വധിച്ചു.…

5 hours ago